Tuesday, June 11, 2013

ഞങ്ങളുടെ പ്രിയ കുഞ്ഞാഞ്ഞക്ക് ചക്കരയുമ്മ !!!

" ഇപ്പോൾ ചിക്കാഗോ സമയം രാത്രി കൃത്യം  9.30 .കുഞ്ഞാഞ്ഞ കൊണ്ടുവന്ന പ്രിസ്സർവേറ്റീവ്സ്സ് ഇല്ലാത്ത വയനാട്ടിലെ കാട്ടുപോത്തിൻറെ   ഉണക്കയിറച്ചി ചതച്ചിടിച്ച് ഉണക്ക് മുളകും കൂട്ടി വറുത്ത് ചൂട് കുത്തരി ചോറ് ഉണ്ടിട്ട് ഞങ്ങൾ ഇപ്പോൾ കയ്യും കഴുകി എണീറ്റതേ ഉള്ളൂ. നിങ്ങൾക്ക് അറിയോ എത്ര നാളായി ഞങ്ങളുടെ കുഞ്ഞാഞ്ഞയെ ഒന്ന് കണ്ടിട്ട്. വറുത്തുലത്തിയെടുത്ത ഉണക്കയിറച്ചിപോലെ ഞങ്ങൾക്ക് കുഞ്ഞാഞ്ഞയെ ഒത്തിരി ഇഷ്ടമാ. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞാ ഞങ്ങളും കുഞ്ഞാഞ്ഞയും കൂടി ഇന്ന് എയർപ്പോർട്ട് മുതൽ വീട് വരെ എത്തിയത്. ഇപ്പം നിങ്ങൾക്ക് മനസ്സിലായില്ലേ നിങ്ങൾ പറയും പോലെ ഞങ്ങളുടെ കുഞ്ഞാഞ്ഞക്ക് യാതൊരു നാണവും ഇല്ലായെന്ന്. ഇനിയും വരും എപ്പോഴും വരും ഞങ്ങളുടെ കുഞ്ഞാഞ്ഞ അമേരിക്കയിലേക്ക്. നാണം കെട്ടവൻ എന്ന് നിങ്ങൾ ഞങ്ങളുടെ കുഞ്ഞാഞ്ഞയെ വിളിച്ചാൽ അത് അങ്ങേർക്ക് ഒരു അലങ്കാരമാ."

കണ്ടില്ലേ മുകളിൽ പറഞ്ഞിരിക്കുന്നത് ? ഇന്ന് മുതൽ ഞങ്ങൾക്ക് കുഞ്ഞാഞ്ഞ വന്ന സന്തോഷത്താൽ ഉൽസ്സവ കാലം ആരംഭിച്ചിരിക്കുന്നു. ആഗോഷങ്ങൾ ഏറെയാണ് പ്ലാൻ ചെയിതിരിക്കുന്നത്. " മുമേമൂ " ത്രിവേണി സങ്കമത്താൽ ( മുത്തോലം, മേലേടം , മൂലക്കാടാൻ ) പുണ്ണ്യമായിരിക്കുകയാണ് ഇന്നുമുതൽ അമേരിക്കൻ മണ്ണ്. മേലേടത്തിനെ മുത്തോലത്തിന്റെ " വംശവിനാശക " പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് സർവ്വ ചാഴികളെയും അളിയൻ മെത്രാനെയും വളിമറ്റത്തെയും സാക്ഷിയാക്കി നടത്തപ്പെടും. ചതിക്കും വഞ്ചനക്കും എന്നും സഭ കൂട്ടായിരിക്കും എന്ന് ഉറപ്പ് തരുന്ന മേലേടത്തിന്റെ അഭിക്ഷേക ചടങ്ങിലേക്ക് സർവ്വർക്കും സ്വാഗതം. താൻ ഏൽപ്പിച്ചിരിക്കുന്ന മിഷൻ മുതോലവും മേലേടവും ഭംഗിയായി നിർവ്വഹിച്ചു എന്ന് നേരിട്ട് ഉറപ്പു വരുത്തുന്ന തിരുമേനിക്ക് ഇതിൽ കൂടുതൽ സന്തോഷത്തിന് എന്ത് വകയാണ് വേണ്ടത്.

കുഞ്ഞാഞ്ഞ നേരിട്ട് ഇവിടം വരെ വന്ന സ്ഥിതിക്കും പള്ളിക്കൂടത്തിൽ പോയി ഒത്തിരി പഠിച്ച വ്യക്തി എന്ന നിലക്കും അപ്പസ്തോല പിൻഗാമികളുടെ പണി വിട്ട് ഭൌതീക കാര്യങ്ങളിൽ മുഴുകി മാഫിയാ തലവനായി തന്നിൽ ഭാരമേൽപ്പിച്ചിരിക്കുന്ന അജഗണത്തെ ഫറവോന്റെ അടിമത്തത്തിലേക്ക് ഇസ്രയേൽ ജനത്തെ തള്ളി വിട്ടയെന്നപോലെ അങ്ങാടിയുടെ കശാപ്പ് ശാലയിലേക്ക് വിറ്റ സ്ഥിതിക്കും കാര്യങ്ങൾ ഒക്കെ നന്നായി ഒന്ന് പഠിച്ചിട്ട് തിരിച്ചു പോകാൻ ശ്രമിക്കുക. കുറച്ച് നാൾ മുൻപ് വരെ ഹ്യൂസ്റ്റനിൽ താങ്കൾക്ക് വേണ്ടി താങ്കൾ പറഞ്ഞതൊക്കെ അനുസ്സരിച്ച് ഒരു നല്ല ക്നാനായ സമൂഹത്തെ മുഴുവൻ ഇന്നത്തെ ദുരവസ്തയിലേക്ക് തള്ളി വിട്ട ഇല്ലികത്തനാർ ഇന്ന് ഹ്യൂസ്റ്റൻ ക്നാനായ മിഷന്റെ ആർട്ടിക്കൾ ഭേദഗതി ചെയിതുവെങ്കിൽ അത് എന്തിന് വേണ്ടി ? ഇനി അത് തെറ്റെങ്കിൽ മുത്തോലത്തിന്റെ മറ്റ് സങ്കരപള്ളികളുടെ ബൈലോകൾ മുഴുവൽ ഒന്ന് ഹരിച്ച്‌ ഗുണിച്ച്‌ അങ്ങാടിയുടെ സാന്നിദ്ധ്യത്തിൽ നോക്കുക. എന്നിട്ട് ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് മുതോലത്തിനെ മടിയിലിരുത്തിയും മേലേടത്തിനെ തോളിലിരുത്തിയും തൊട്ടുതലോടി ചോതിച്ചു നോക്കുക.

സ്വതന്ത്ര ഭരണാധികാരം ഇല്ലാത്ത ഒരു സങ്കര ക്നാനായ മിഷന് സഭയുടെ നിയമങ്ങൾ കാറ്റിൽ പറത്തി ഓരോ കോർപറേഷന്റെ പേരിൽ സ്വത്തുക്കൾ വാങ്ങിപ്പിച്ച് പള്ളിയോഗ നടപടിക്രമവും ഇല്ല കോർപറേഷൻ നിയമങ്ങളും ഇല്ലാതെ ജനയിതാവിന് തലേന്ന് പിറന്നവനെപ്പോലെ പ്രവർത്തിക്കുന്ന പള്ളികളിൽ ആരാണ് യഥാർത്ഥ ഉടമസ്ഥർ ? തന്റെ ചുറ്റും മുത്തി നടക്കുന്ന ഏറാൻ മൂളികളെ നോമിനേറ്റ് ചെയിത് ഓരോ വർഷവും ഓരോ ബോർഡുണ്ടാക്കി താന്തോന്നിത്തരം കാട്ടുന്ന പകൽ കൊള്ളക്കാരായ പാതിരിമാരെ തിരഞ്ഞു പിടിച്ച് അമേരിക്കയിലേക്ക്‌ അയച്ച് അമേരിക്കയുടെ നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തി മൂന്നാംകിട രാജ്യത്തിലെ അടിമത്ത്വവാഴ്ച്ച  ഇമ്പോർട്ട് ചെയ്യുമ്പോൾ ഈ മഹത്തായ രാജ്യത്തിലെ സിവിൽ ക്രിമിനൽ ഇമിഗ്രേഷൻ നിയമങ്ങളെപ്പറ്റി ചെറിയൊരു അറിവ് ഉണ്ടായിരിക്കുന്നത് വളരെ നല്ലതായിരിക്കും. അമേരിക്കയിൽ കുടിയേറിയ ഒരു കുടിയേറ്റ ജനതയുടെ പൌരസ്വാതന്ത്ര്യം സീറോ മലബാർ സഭയുടെ പതിനെട്ടാം നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് ചൂഴ്ന്ന് എടുക്കാമെന്ന് വിചാരിച്ചാൽ ഞങ്ങളുടെ പോന്നു തിരുമേനിമാരേ നിങ്ങൾക്ക് തെറ്റി. മുതോലത്തിനെ ചുമക്കുന്ന നിങ്ങൾക്കും നിങ്ങളുടെ സീറോ സഭയ്ക്കും നാറും. ഇനിയൊരു ചതിക്ക് അമേരിക്കൻ ക്നാനായ കുടിയേറ്റ ജനതയെ വിട്ട് തരില്ല. ഉണർന്ന് കഴിഞ്ഞു ക്നാനായ മക്കൾ.

10 comments:

  1. കുഞ്ഞാഞ്ഞയെക്കൊണ്ട് ചോളുവിൽ ജീവിക്കുവാൻ കുഞാഞ്ഞയുടെ വീടുകാർ നടത്തിയ ശ്രമങ്ങളാണ് കുഞാഞ്ഞയെ മനുഷ്യരുടെ മുൻപിൽ ഇത്ര അവഹെളിത്നാക്കിയത്. വന്നു വന്നു തന്നെ എല്പ്പിച്ച്ചിരിക്കുന്ന അജഗണങ്ങലെപ്പോലും വിറ്റു പെങ്ങമ്മര്ക്കും അളിയന്മാര്ക്കും കാഴ്ച്ച വെയ്ക്കാൻ തുടങ്ങിയിരിക്കുന്നു. മുത്തുവിനോടൊപ്പം വിടുപണി ചെയുന്ന എല്ലാ അച്ചന്മാരും ഇതുപോലെ സ്വന്തം സഹോദരീ സഹോദരന്മാരുടെ പ്രേരണയാൽ കൊടും പാപങ്ങൾ ചെയ്യുന്നു. ഒരുവൻ പുരോഹിതനാകുമ്പോൾ വീടിനെയും വീട്ടുകാരെയും ഉപേക്ഷിക്കണം എന്ന് മറന്നുപോകുന്നു. അതിനാൽ അജഗണം ശത്രുക്കളും തന്നെ സാമ്പത്തിക ലാഭം കരുതി സെമിനാരിയിലേക്ക് തള്ളിവിട്ട സഹോദരങ്ങൾ അജഗണങ്ങളുടെ പണം സ്വരുക്കൂട്ടി വെയ്ക്കാനുള്ള ഇടവുമായി മാറുന്നു. ഒരു പാഠം പഠിപ്പിക്കുക കാലത്തിന്റെ ആവശ്യം. കര്ത്താവേ ഞങ്ങളോടു പൊറുക്കേണമേ.

    ReplyDelete
  2. ഒരു ഞായറാഴ്ച പള്ളികഴിഞ്ഞു എല്ലാവരുംകൂടി മോശമായിപ്പോയ ഒരു മുത്തുക്കുട കല്ലെറിഞ്ഞു ഉടച്ചു ദൂരെ കളഞ്ഞാൽ സാധിക്കുന്ന കാര്യം വെറുതെ വക്കീലംമാരെ വിളിച്ചു കാശും കൊടുത്തു ചെയ്യിക്കേണ്ട കാര്യമുണ്ടോ മക്കളേ. പ്രഞ്ചികലാണ് തടസ്സം എങ്കിൽ കൂട്ടത്തിൽ രണ്ടെനത്തിനെയും കൂടി കൈകാര്യം ചെയ്തേക്കണം. ആണുങ്ങൾ എന്ന വര്ഗത്ത്തിനു വംശ നാശം ഒന്നും ഉണ്ടായിട്ടില്ലല്ലോ.

    ക്നാനായ മുത്ത്ച്ചൻ.

    ReplyDelete
  3. Let us get these people out of where they live.
    I heard someone saying in this column to plan a rally to Kottayam Diocese and remove by force the Formula leader. He has no right to remain there. His brother-in-law has proved that in Houston, to the Knanayites around the world. They will do anything. Let us support the KCCNA leader to achieve this goal.

    ReplyDelete
  4. Great Article of this season. Congrats Chicago kna.If it is an eye opener of church athorities may God bless you

    ReplyDelete
  5. കുഞ്ഞാഞ്ഞയുടെ ഇറച്ചി തിന്നിട്ടു പെങ്ങളും അളിയനും പിള്ളേരും എല്ലാം ഒന്ന് കൊഴുത്തിരിക്കുന്നു.

    ReplyDelete
  6. ഈ നാണം കെട്ട ജന്മം എന്തിനാണാവോ പിന്നെയും ഇങ്ങോട്ട് കെട്ടി എടുത്തത്‌. ധിക്കാരത്തിന്റെ മുർത്തി ഭാവം

    ReplyDelete
  7. നാളെമുതൽ കൈയും മണപ്പിച്ചുകൊണ്ട് പ്രാഞ്ചികളുടെ തിണ്ണനിരങ്ങാൻ തുടങ്ങും ഈ നാണം കെട്ടവൻ. ഒരിക്കലും പഠിക്കാത്ത കാ കാ കീ കീ കൾ നക്കാ പിച്ച കൊടുക്കുകയും ചെയും . പൊന്നു പ്രാഞ്ചീ , ദയവു ചെയ്തു കൊടുക്കരുതേ , തൻ കൊടുക്കുന്ന ഓരോ ചില്ലി കാശും തന്റെ അപ്പൻ സ്വപ്നം കണ്ട ക്നനയം തകര്ക്കാൻ ഈ ചെകുത്താൻ ഉപയോഗിക്കും. ഇങ്ങേരെ ആട്ടി പായിക്കുക.

    ReplyDelete
  8. 1984-ൽ അമേരിക്കയിലേക്ക് കളള മാണിക്കനേ സേവിക്കാ൯ വന്ന കളള കത്തിനാരാണ് ഇന്നത്തേ കൊലകൊബ൯ അങ്ങാടിയത്ത്.

    അങ്ങാടി മോനേ, നേരം വിളക്കോളം രാവ് ഉണ്ടേന്ന് കരുതി, നേരം വിളക്കോളം അന്ന്യൻ്റ മുതൽ കക്കരുത്!

    ഈ പാരാബ്യരം പണ്ടേ ഉളളതുകൊണ്ടല്ലേ അങ്ങാടിയുടെ ചെറുപ്പത്തിൽ സ്വന്തം അപ്പനേയും, അപ്പെൻ്റ അമ്മയേയും നാട്ടുകാ൪ തെമ്മാടി കുഴിയിൽ ഒരേ സമയത്ത് അടക്കിയത്.

    ReplyDelete
  9. You know what Meladam did in Detroit

    1. He crashlanded one fine morning to Detroit and introduced everyone as New Mission director .
    2. He formed a group of criminals and parish committee members self called themselves " Sytham eva Jayathe " and Kicked out the community leaders who raise the voice for a healthy mission administration and implemented Mulakaden,s and Mutholam,s hidden agendas in the community.
    3. He send 59 personally accusing emails to community members who stand for the justice in the mission.
    4. He threaten people in the sunday homilies
    5.He refused to serve as a KCS mission director in several occasions .
    6. When KCS Detroit organized K.S Chitra stage program, He send emails to the entire Detroit Malayalee community to not to cooperate with the program because its not a Knanaya church program.
    7. He called the KCS officials fraud and thief's

    ReplyDelete
    Replies
    1. Saju KaithamattathilJune 12, 2013 at 3:56 PM

      Great Job Fr. Meladam. You learnt from the Best- Muttukuttan-. Now it is your turn. I thought your mentor was the Good Old priest who celebrated Mass last sunday at Houston Church. He did not talk anything bad about you. If the above allegations are true, your mentor was someone else.

      Delete