Tuesday, June 25, 2013

അർജൻറീനക്കാരാ എൻറെ നെഞ്ചത്ത് കൂടി കേറി ഏമാത്തിക്കോ- മുത്തു.

ഇവനാരടാ അധിക പ്രസംഗി ? അർജൻറീനയിൽ സ്വന്തമായി ഒരു വണ്ടി പോലും  ഇല്ലാതെ സടക്ക് സർക്കാർ ബസ്സിൽ യാത്ര ചെയ്യുകയും കിടക്കാൻ ഒരു പന്ന അപ്പാർട്ട്മെൻറും  മാത്രം ഉണ്ടായിരുന്ന ഇന്ന് പേര് മാറ്റി ഫ്രാൻസ്സീസ്സ് എന്ന പേരിൽ ആൾമാറാട്ടം നടത്തി വത്തിക്കാൻ സിറ്റിയിൽ വിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിൽ പോപ്പായി ഇരുന്ന് വിലസുന്ന പീറ കർദിനാൾ. കേട്ടില്ലേ പറയുന്ന പറച്ചിൽ  !!! വായിൽ തോന്നുന്നതൊക്കെ വിളിച്ചു കൂവുകായാണ് ഈ മനുക്ഷ്യൻ. വത്തിക്കാനിൽ കാലെടുത്ത് വച്ചില്ല അതിന് മുൻപേ തുടങ്ങി എനിക്കിട്ട് പാര. എന്റെ പേരിൽ ചിക്കാഗോയിലെ കുറെ തെമ്മാടികൾ കുറെ നാളായി കൊടുത്ത കടലാസ്സ് പരാതികളെല്ലാം എടുത്ത് എറണാകുളം മീൻ ചന്തയിൽ കൊണ്ടു പോയി വിറ്റ ആലഞ്ചേരി തമ്പ്രാനെപോലുള്ള കർദിനാൾമാരോട് പറയുകയാ നടക്കുന്ന വഴിയെ കുരിശെടുക്കുന്നില്ലായെങ്കിൽ നിങ്ങൾക്ക് അപ്പസ്തോലൻമാരുടെ പിൻഗാമികൾ ആകാൻ പറ്റില്ലായെന്ന്. കഴിഞ്ഞ പെസഹായ്ക്ക് ജയിലിൽ പോയി കുറെ പീറ തെമ്മാടികളുടെ വൃത്തികെട്ട കാല് കഴുകി മേലുമുഴുവൻ നാറ്റവും പിടിപ്പിച്ച് വെറും കയ്യോടെ തിരികെ വന്നിരിക്കുന്നു. ഇവിടെ ചിക്കാഗോയിൽ ഞാനാണങ്കിൽ പത്ത് കൽപ്പനകളും എന്നും തെറ്റിച്ച് നടക്കുന്ന പകൽ മാന്യന്മാരായ പ്രാഞ്ചികളുടെ കാല് കാശ് മേടിച്ച് കഴുകി വീണ്ടും എത്ര വേണേലും കൽപ്പനകൾ തെറ്റിക്കാനുള്ള ലൈസൻസ്സ് കൊടുത്തു വിടുന്നു. നോക്കൂ നാല് ദിവസ്സം മുൻപ് എന്തൊക്കയാ ഈ ഫ്രാൻസ്സീസ്സ് എഴുന്നള്ളിച്ചിരിക്കുന്നത് എന്ന്.

In a June 21 address to apostolic nuncios, Pope Francis stressed the importance of finding bishops who will be good pastors and servants of the faithful in their dioceses.
The nuncios are diplomatic representatives of the Holy See, but in his talk the Pope downplayed their work as ambassadors and laid the heaviest emphasis on their role in identifying candidates for episcopal office. He urged them to be sure that “the candidates are pastors who are close to the people: fathers and brothers.”
“Be attentive that they aren't ambitious, that they don't seek the episcopate,” the Pope said. Candidates to become bishops should be poor in spirit, he said; he warned sternly against those who have “the mindset of princes.” 

എത്ര കഷ്ടപ്പെട്ടിട്ട ഓരോരുത്തർ ഈ അരപ്പട്ട ഒന്ന് തരപ്പെടുത്തുന്നത്‌. എന്നിട്ട് ഇപ്പോൾ പറയുകയാ ഏഡ് മൂത്ത് എസ്സ്.ഐ. ആയപോലത്തെ മെത്രാന്മാരോട് വീണ്ടും പോയി നല്ലൊരു പാസ്റ്ററും ഇടവക ജനത്തിന്റെ വേലക്കാരനും ആകണമെന്ന്. ഇച്ചിരി പുളിക്കും എന്റെ ഫ്രാഞ്ചി പാപ്പയെ. ഇവിടെ കംബ്യൂട്ടർ ഗയിം കളിച്ച് കളിച്ച് കൊതി തീരാതെ നിൽക്കുമ്പോഴാ എന്റെ എല്ലാമെല്ലാമായ ഉഴവൂർക്കാരാൻ മത്തായി മെത്രാനോട് പാസ്റ്ററും സേർവന്റും ഒക്കെ ആകാൻ പറയുന്നത്. ഞങ്ങളീ സീറോ മലബാർ കാർക്ക് പഴയ രാജാക്കന്മാർക്ക് കൊടുക്കുന്ന പോലത്തെ സ്വീകരണങ്ങൾ തന്ന് ഇപ്പോൾ ഞങ്ങൾ തന്നയാ ഓരോ സ്ഥലത്തെയും നാട്ട് രാജാക്കന്മാർ. മുത്തുക്കുടകളും താലപ്പൊലിയും ആനയും അമ്പാരിയും വെഞ്ചാമരവും ഒക്കെ പിടിച്ച് താളമേളങ്ങളോടെ സെറ്റ് സാരിയുടത്ത തരുണീ മണികളുടെ അടിവയറും കണ്ട് ആസ്വഥിച്ച് കഴിയുന്ന സാക്ഷാൽ കിരീടവും ചെങ്കോലും പിടിച്ച രാജാക്കന്മാർ തന്നയാ താങ്കൾ പറയുന്ന മെത്രാന്മാർ. എനിക്കാണങ്കിൽ ജിമ്മിൽ പോയാൽ ഓടി മടുത്താൽ ഒരു സ്റ്റീം ബാത്ത് എടുക്കാനേ പറ്റൂ. കോട്ടയം പിതാക്കന്മാർക്കാണങ്കിലോ അജപാലന സൌകര്യാർത്ഥം  വർഷത്തിൽ നാല് തവണ കാരിത്താസ്സിലെ ആയൂർവേദ തിരുമ്മുശാലയിൽ രണ്ടാഴ്ചത്തെ തിരുമ്മും കിഴിപിടുത്തവും. ഓ...കോരിത്തരിക്കുകായ എനിക്ക്. ആ പണ്ടാരം കൊച്ചു പിതാവ് ദാണ്ടേ തിരുമ്മും കഴിഞ്ഞ് ഇങ്ങോട്ട് ഇറങ്ങിയതെയുള്ളൂ. അടുത്തത് മത്തായി മെത്രാന്റെ രണ്ടാമൂഴമാ.

ഒരു പതിറ്റാണ്ടിലധികമായി എന്റെയീ കാത്തിരിപ്പ്. എന്തെല്ലാം ഞാൻ ചെയിതു കഴിഞ്ഞു അപ്പോഴാ പറയുന്നത് മെത്രാൻ സ്ഥാനാർഥികൾ ജനങ്ങളോട് കൂടെയുള്ളവരും അവരുടെ പിതാവും സഹോദരനും ആയിരിക്കുന്നവരും ആയിരിക്കണമെന്ന്. എനിക്കിട്ട് തന്നെ ഊതിയതാ ആ കള്ളൻ ഫ്രാഞ്ചി. ചിക്കാഗോയിലെ എല്ലാ പ്രാഞ്ചികളുടെയും സഹോദരനും അപ്പനും അപ്പൂപ്പനും എല്ലാമല്ലേ ഞാൻ. അവരുടെ കൂടെയല്ലേ എന്നും ഞാൻ സഹവസ്സിക്കുന്നത്. എനറെയത്രേം യോഗ്യൻ വേറെ ആരുണ്ട് ? ജന സമ്പർക്കം ഇല്ലാതെ താൻ നിൽക്കുന്ന ഇടത്തിന്റെ പ്രത്യേകത അറിയാതെ ഞാനും എന്റെ ലോകവും അതിന്റെ അപ്പുറത്തേക്ക് ഒന്നും ഇല്ലായെന്ന് പറഞ്ഞ് എന്നെ മാത്രം കേൾക്കുന്ന എന്റെ മാത്രം പിതാവായ കൊച്ചു മത്തായി മെത്രാന് വീഡിയോ ഗയിം കളിക്കുമ്പോൾ ആരെങ്കിലും ശല്ല്യപ്പെടുത്താൻ ചെന്നാൽ ഇഷ്ടപ്പെടുമോ. മിണ്ടാതിരിക്കും മിണ്ടുമ്പോൾ തർക്കുത്തരം പറഞ്ഞ് നാണം കെടുത്തി ആട്ടിയോടിക്കും. ഇതൊക്കെ കാര്യമായി എടുത്ത് കോട്ടയം അരമനയിലേക്ക് അച്ചന്മാർ പോലും ഇപ്പോൾ പോകുന്നില്ല. ഇതൊക്കെ അത്ര കാര്യമായി എടുക്കണ്ട കാര്യമുണ്ടോ. അതൊക്കെ പരിഹരിക്കാൻ ഞാനല്ലേ ഉള്ളത്. മെത്രാൻ സ്ഥാനമോഹികൾക്ക് ആ സ്ഥാനത്തിന് അർഹതയില്ലായെന്ന് !!! അങ്ങിനെ ഉള്ളവർക്ക് സ്പിരിറ്റ് ഇല്ലായെന്ന് !!! പച്ച കള്ളം. ഇന്ന് സ്പിരിറ്റ് അടിക്കാത്ത ഏത് പിതാവാണ് ഉള്ളത് ? വല്ലംബ്രോസ് കാരുടെ ചീട്ട് കളി കേന്ദ്രത്തിൽ പോയി വെളുക്കും വരെ മൂക്കറ്റം വൈൻ അടിച്ചിട്ടാണ് അപ്നാദേശിൽ മദ്യവിരുദ്ധ ലേഖനം മത്തായി മെത്രാൻ എഴുതിയത്. ഇനി അതല്ല മുഖത്തെ സ്പിരിറ്റാണങ്കിൽ ഒന്ന് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ. കണ്ടാൽ ആരും പറയില്ലേ ഞാനൊരു ലൂസ്സിഫർ തന്നെ ആണന്ന്. നോർത്ത് അമേരിക്കൻ ക്നായ്ക്ക് ബ്ലോഗ്ഗ് എഴുതുമ്പോഴും മരിച്ചടക്കിന് രാഷ്ട്രീയ പ്രസംഗം നടത്തുമ്പോഴും എന്നിലെ സ്പിരിറ്റ് നിങ്ങൾ കണ്ടിട്ടുള്ളതല്ലേ.

ലോക ചരിത്രത്തിൽ എന്റെത്രയും യോഗ്യതയുള്ള ആരുണ്ട്  ? ഒരു സമുദായത്തെ മുഴുവൻ ഒറ്റുകൊടുക്കാനായില്ലേ എനിക്ക്  ? വളർച്ചയും പക്വതയും എത്താത്ത മൂലക്കാട്ട് മത്തായി മെത്രാനെ കൊണ്ട് ഞാൻ പറയിപ്പിച്ചില്ലേ അമേരിക്കയിൽ എന്നല്ല കോട്ടയം രൂപതയിൽ തന്നെ പരിപ്പുള്ള ഏക കത്തനാർ ഞാൻ മാത്രം ആണന്ന്  ? അതുകൊണ്ടല്ലേ പ്രസ്ബറ്റേറിയം കൂടി കോട്ടയം രൂപതയിലെ കത്തനാൻമാരെല്ലാം കൂടി എന്നെ പൊക്കാൻ നോക്കിയിട്ട് ഞൊട്ടിയത്. ദാണ്ടേ അവന്മാരെല്ലാം കൂടി ഇപ്പോൾ കോട്ടയത്ത്‌ ദ്യാനിച്ചോണ്ട് ഇരിക്കുവാ. അത് കഴിയുമ്പോൾ കാണാം പുകില് . ശരിക്കും ക്ലാസ്സ് കൊടുത്തിട്ടാ ഞാൻ മൂലക്കാടനെ തിരിച്ച് നാട്ടിൽ വിട്ടിരിക്കുന്നത്. അമേരിക്കൻ പ്രാഞ്ചികളുടെ കയ്യിൽ നിന്ന് ഒറ്റയടിക്ക് അമ്പത് കോടിയും വഴി പുകലയുമാ ഞാൻ കൊടുത്ത് വിട്ടിരിക്കുന്നത്. അമേരിക്കയിൽ മൂലക്കാടൻ വരുമ്പോൾ അങ്ങാടിയുടെ കപ്പിയാർ ആണങ്കിൽ ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനത്ത് പള്ളിപ്പറമ്പിൽ പിതാവിന്റെ തട്ടകത്തിൽ ചെല്ലുമ്പോൾ ഞാൻ പിതാവും പള്ളിപ്പറമ്പൻ കപ്പിയാരുമല്ലേ. അവിടെ പോയി പള്ളിപ്പറമ്പിൽ പിതാവിനെ കപ്പിയാരാക്കി ഞാനത്ര പള്ളികൾ കൂദാശ ചെയിതു. ശവശരീരങ്ങൾ വച്ച് കാശുണ്ടാക്കുന്ന വിദ്യ ഞാനല്ലേ കത്തോലിക്കാ സഭയിൽ ആദ്യമായി തുടങ്ങി വച്ചത്. ഇന്ന് കണ്ടില്ലേ ലണ്ടനിലോ മറ്റോ ഉള്ള ഒരു ബ്ലോഗ്ഗിൽ കൂടി  ഞാൻ ചിക്കാഗോയിൽ വിജയകരമായി കർത്താവിനെ ശവപ്പെട്ടിയിലാക്കി കാശുണ്ടാക്കിയതിനെ വിമർശിച്ചിരിക്കുന്നത്. എന്ത് മര്യാദയ ഇവന്മാർ കാട്ടുന്നത്. ആ വാർത്ത ഒന്ന് വായിച്ചു നോക്കൂ എന്നിട്ട് പറയുക എന്തൊരു തെമ്മാടികളാ ഇവന്മാർ.ക്രിസ്തുവിനെ ശവപ്പെട്ടിയിയിലാക്കി പണം പിരിക്കുന്നവര്‍ - പാപ്പച്ചി വല്യപ്പന്‍







2 comments:

  1. ആണും പെണ്ണും കെട്ട കുറെ ക്നനയക്കാർ അമേരിക്കയിൽ ഉള്ളിടത്തോളം കാലം ഈ ചൂഷണം നടന്നു കൊണ്ടിരിക്കും. മുത്തുവിനെയും മറ്റു കൂതറ കത്തനൻ മാരെയും സഹിക്കാതെ പോയി ലറ്റിൻ കുര്ബാന കണ്ടുകൂടെ ?
    അവന്മാരുടെ താങ്ങി നടക്കുകയും പുറത്തിറങ്ങി കുറെ കുരക്കുകയും ചെയ്തിട്ട് കാര്യമില്ല . ഇവന്മാരെ ബഹിഷ്ക്കരിക്കുക .

    ReplyDelete
  2. annachi aalu kollamallo

    ReplyDelete