Saturday, June 22, 2013

ഹ്യൂസ്റ്റൻ സംഭവം ക്നാനായ ലോകം ആഹ്ലാദ തിമർപ്പിൽ - KCCNA തേർഡ് റേറ്റഡ് ഇടയന്മാരെ കാട്ടി തന്നു.

ഹ്യൂസ്റ്റൻ കോടതി വിധിയുടെ പാഠം ഉൾക്കൊള്ളാൻ തയ്യാറാകാതെ മുത്തോ ലവും ഗുണ്ടകളും നുണ പ്രചരണവുമായി വിളയാടുന്നു. കിഴക്കേൽ ജോയി ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിന് വേണ്ടി KCCNA യുടെ പരിപൂർണ്ണ അനുമതിയോടെ താൽക്കാലികമായി വാങ്ങിയ INJECTION ORDER എന്തിന് വേണ്ടിയെന്ന് ലോകം മുഴുവൻ അറിയാം. കഴിഞ്ഞ തിങ്കളാഴ്ച്ച മൂലക്കാട്ട് പിതാവും അങ്ങാടി പിതാവും മുത്തോലവും കൂടി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയുടെ അരമനയിൽ വച്ച് അസ്സൂത്രിതമായി മിനഞ്ഞെടുത്ത നുണകളുടെ  പരമ്പരയാണ് ഹ്യൂസ്റ്റൻ കോടതി മുറിയിൽ മേലേടത്തിലൂടെ കണ്ടത്. ഹ്യൂസ്റ്റനിൽ കിഴക്കേ ജോയിക്ക് കോടതിയെ സമീപിക്കാൻ ഇടയാക്കിയ പാരിഷ് കൌൻസ്സിൽ മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങൾ മുഴുവൻ കോടതിയിൽ മേലേടം  നിഷേധിച്ചപ്പോൾ മീറ്റിങ്ങിന്റെ മിനിറ്റ്സ്സ് മുഴുവൻ നശിപ്പിച്ച് കളഞ്ഞതിനാൽ ആരോപണ വിധേയമായ തീരുമാനങ്ങൾ  " """അണ്ടർ ദി ഓത്ത് "  എടുത്തിട്ടില്ലായെന്നും  ഇനി സമീപ ഭാവിയിലോന്നും പൊതുയോഗം വിളിക്കാതെ അത്തരം തീരുമാനങ്ങളൊന്നും എടുക്കില്ലായെന്നും കോടതിക്ക് മേലേടം ഉറപ്പ് കൊടുത്തപ്പോൾ തീർച്ചയായും കിഴക്കേൽ ജോയിയുടെ INJECTION ന് ആവശ്യം ഇല്ലാതായി. ക്നാനായ സമൂഹം ആഗ്രഹിച്ചതും കോടതിയിൽ പോയതും അതിന് വേണ്ടി തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്നലെ കോടതിയിൽ ഉണ്ടായ പര്യവസ്സാനം കിഴക്കേൽ ജോയിയുടെയും ക്നാനായ സമൂഹത്തിന്റെയും സമ്പൂർണ്ണ വിജയമാണ്.

കഴിഞ്ഞ മൂന്ന് ദിവസ്സങ്ങളിൽ കോടതിയിൽ വിസ്തരിക്കപ്പെട്ട മേലേടത്തിൽ നിന്ന് ക്നാനായ ലോകം എന്ത് പഠിച്ചു ? കർത്താവിന്റെ തിരുശരീര രക്തങ്ങൾ കൈകളിലേന്തുന്ന ദൈവ മന്ത്രം ഉരുവിടുന്ന പുരോഹിത വർഗ്ഗത്തിന് ഏത് കോടതിയിലും കയറി എന്ത് കള്ളവും പറയാൻ മടിയില്ല. അരപ്പട്ടയും ചെങ്കോലും ധരിച്ച മൂലക്കാടാൻ എന്ന ആർച്ച് ബിഷോപ്പിനും അങ്ങാടിയെന്ന മെത്രാനും തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ പുരോഹിതരെക്കൊണ്ട് എന്ത് അടിമ വേലയും ചെയ്യിപ്പിക്കും. കള്ളങ്ങൾ പരസ്സ്യമായി ഇടവക ജനത്തിന്റെ മുൻപിൽ വച്ച് യാതൊരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ട് സ്ത്രീകൾ അടക്കമുള്ള അച്ഛനെ സപ്പോർട്ട് ചെയ്യാൻ വന്നവർ മനം നൊന്ത് കോടതിയിൽ വിചാരണ പകുതിയാകും മുൻപ് തന്നെ സ്ഥലം വിട്ടു. ഇന്നുകാണുന്ന പുരോഹിത വർഗ്ഗത്തിലെ അപചയത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് ഹ്യൂസ്റ്റൻ കോടതി മുറിയിൽ കണ്ടത്. പരിശുദ്ധ ഫ്രാൻസിസ് പാപ്പ ഏതാനും ദിവസ്സങ്ങൾക്ക് മുൻപ് വെട്ടിത്തുറന്ന് പറഞ്ഞതാണ് റോമിലെ സെന്റ്‌ പീറ്റേർസ്സ് ബസ്സലിക്ക അഴിമതിയുടെയും അനാശാസ്സ്യ പ്രവ്രത്തനങ്ങളുടെയും സകല അപചയങ്ങളുടെയും കൂത്തരങ്ങാണ് എന്ന്. ഇത് പറയുന്നതിലൂടെ പാപ്പ ലോകത്തോട് ആവശ്യപ്പെടുന്നത് ദൈവം വസിക്കുന്ന ആലയങ്ങളുടെ വിശുദ്ധീകരണമാണ്. ഓരോ മനുക്ഷ്യ ശരീരവും ദേവാലയമാണ് എന്ന സഭയുടെ അടിസ്ഥാന പ്രമാണം ഉൾക്കൊണ്ട് ഒരു വിശുദ്ധീകരണത്തിന് പാപ്പ ആഹ്വാനം ചെയ്യുമ്പോൾ പ്രത്യേകം തിരഞ്ഞെടുത്ത്‌ വേർതിരിക്കപ്പെട്ടവർ എന്ന് സ്വയം പ്രഘോഷിക്കുന്നവർ വിശുദ്ധീകരണത്തിന് തയ്യാറാകാതെ ദൈവത്തെ വെല്ലുവിളിച്ച് നിൽക്കുന്നു.

തെറ്റുകൾ ഏറ്റ് പറഞ്ഞ് മറ്റുള്ളവർക്ക് മാതൃകയാകേണ്ടവർ ചതിക്കും വഞ്ചനക്കും വേണ്ടി നിലകൊള്ളുന്നവർ ആകുമ്പോൾ അവരെ അപ്പസ്തോലന്മാരുടെ പിൻഗാമികൾ എന്ന് നാം എങ്ങിനെ വിളിക്കും. കൂട്ടം വിട്ട കുഞ്ഞാടുകളെ തേടിപോയ വലിയ ഇടയന്റെ പിൻഗാമികൾ ഇന്ന് കുഞ്ഞാടുകളുടെ ആരാച്ചാരന്മാർ ആയിരിക്കുന്നു. കോട്ടയം രൂപതയിൽ ഇന്ന് ദൈവ വിളി ധാരാളം ഉള്ള മലബാറിൽ നിന്ന് വന്ന പുരോഹിതർ എല്ലാവരും തന്നെ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ത് കൊണ്ട് എന്ന് ജനങ്ങളുടെ ഇടയിൽ സംസാര വിഷയമായിരിക്കുകയാണ്. കുടുംബത്തിലെ പട്ടിണിയും പരിവട്ടവും മാറ്റാൻ ഇത്രമാത്രം മുത്തോലത്തിന്റെ മൂട് താങ്ങി തരം താഴേണ്ടാതില്ലായെന്ന് ഓർക്കുന്നത് വളരെ നന്നായിരിക്കും. കടുവയെ പിടിച്ച കിടുവപോലെ മിയാമി മിഷനിലേക്ക് വെട്ടുവേലി സ്റ്റീഫൻ അച്ഛന് പകരം പുതുതായി വന്ന ജൈമി  പുതുശ്ശേരി അച്ഛനെ ഉടനെ തന്നെ മുത്തോലം തിരിച്ച് നാട് കടത്താൻ പോകുന്നതായി അറിയുന്നു. തികഞ്ഞ സമുദായ വാദിയും സഭയോട് വിശ്വസ്തതയും പുലർത്തുന്ന ഈ കൊച്ചച്ചന്റെ പോക്കിൽ പരിപൂർണ്ണ അസുന്തുഷ്ട്നായിരിക്കുകയാണ് മുത്തോലം. ആലഞ്ചേരി പിതാവ് വന്നപ്പോൾ പിതാവിനോട് വെട്ടിത്തുറന്ന് ക്നാനായക്കാർക്ക് വേണ്ടി സംസ്സാരിച്ചു എന്നുള്ളതും മിയാമിയിൽ ക്നാനായ കുടുംബങ്ങളിൽ ചെന്ന് സമുധായത്തിന് വേണ്ടി നല്ല നല്ല മെസ്സേജുകൾ കൊടുക്കുന്നതുമാണ്‌ മുതോലത്തിനെ ചൊടുപ്പിക്കുന്ന കാര്യങ്ങൾ.

അമേരിക്കയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും കോട്ടയം പിതാവും മുതോലവും ചേർന്ന് ക്നാനായ സമൂഹത്തിനെ ചതിക്കുന്നു എന്ന് തെളിയിക്കപ്പെടുകയാണ് ഹ്യൂസ്റ്റൻ സംബവത്തിലൂടെ ചെയ്യുന്നത്. തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ഏത് കോടതിയും കയറി ഏത് അറ്റം വരെയും പോകാൻ വിശ്വാസ്സികളുടെ പണം - കാണിക്ക പണം എടുത്ത് ഇടവക ജനങ്ങളെ വേട്ടയാടുമെന്ന് സിസ്റ്റർ അഭയ കേസ്സിനോടൊപ്പം വീണ്ടും തെളിയിച്ചിരിക്കുകയാണ്. അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും പ്രതീകങ്ങളായ ചില പുരോഹിതരുടെ കളങ്കിതമായ പ്രവർത്തനത്തിലൂടെ പണനഷ്ടവും മാനഹാനിയും അനുഭവിക്കുന്നത് ഇന്ന് ക്നാനായ മക്കളാണ്.


3 comments:

  1. Chakko, CaliforniaJune 22, 2013 at 10:57 AM

    ഹൂസ്റ്റണിലെ ക്നാനായമക്കള്ക്ക് ‌ അഭിനന്ദനങ്ങള്‍. മുത്തുവും അയാളുടെ കൂളിപ്പടയും ഇത് നിങ്ങളുടെ പരാജയമാണെന്ന് പരഞ്ഞുപരത്താന്‍ ശ്രമിക്കുന്നതിനെ അവഗണിക്കുക. തലയ്ക്കകത്ത് ആളുതാമാസം ഉള്ളവര്ക്കെല്ലാം അറിയാം ആരാണ് വിജയിച്ചതെന്ന്. വായെടുതാല്‍ നുണമാത്രം പറയുന്നവര്‍ അര്പ്പിക്കുന്ന ബലി വിശുദ്ധബലി തന്നെയോ എന്ന് സ്ത്രീജനങ്ങള്‍ ഒന്നാലോചിക്കുക.

    ReplyDelete
    Replies
    1. to chakko, California
      we send the real fraud priest to you. so that frauds like you can play together and make false documents in your churches. so watch out chacko...

      Delete
  2. KCCNA once again proved they are for the community and will stand for everyone of us . CONGRAULATIONS TEAM

    ReplyDelete