കോട്ടയം അതിരൂപതയുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വാർത്തയുടെ ഒറിജിനൽ ലിങ്ക് വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:
Presbyterium Condemns Defamatory Blogs
കോട്ടയം അതിരൂപതയിലെ 2013 ലെ വൈദിക സംഗമം ജൂണ്‍ 25, 26, 27 തീയതികളില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലുമായി സേവനം ചെയ്യുന്ന വൈദികര്‍ പ്രസ്‌തുത പ്രസ്‌ബിത്തേരിയത്തില്‍ പങ്കെടുത്തു.
വിവിധ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെയും സഭാ-സമുദായ നേതൃത്വങ്ങളെയും വൈദികരെയും അധിക്ഷേപിക്കുന്നതുമായ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായി ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു. ബ്ലോഗുകളിലൂടെ സമൂഹത്തിന് മുമ്പില്‍ വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ പുറത്തുവിടുന്ന ചിലര്‍ നിരന്തരം നേതൃത്വത്തെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ പരിശ്രമിക്കുന്നു. ഇത് അപലപനീയമാണ്. അതിരൂപതാധ്യക്ഷന് വൈദികസമിതിയുടെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു പ്രമേയവും പാസാക്കി.
കോട്ടയം അതിരൂപതയെയും അതിരൂപതാധ്യക്ഷനെയും വൈദികരെയും അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയായിലൂടെ വരുന്ന പ്രചരണങ്ങളെ 2013 ജൂണ്‍ മാസം 27 ാം തീയതി ചൈതന്യയില്‍കൂടിയ എല്ലാ വൈദികരുടെയും സമ്മേളനമായ പ്രസ്‌ബിത്തേരിയം ഏക സ്വരത്തില്‍ ശക്തമായി അപലപിക്കുകയും പ്രതിക്ഷേധിക്കുകയും ചെയ്യുന്നു. തികച്ചും അപമാനകരമായ ഇത്തരം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ തങ്ങളുടെ നടപടികള്‍ തിരുത്താത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ യോഗം അതിരൂപതാ ജാഗ്രത സമിതിയെ ചുമതലപ്പെടുത്തുന്നു."
ഇനി അപ്നാദേശിൽ വന്ന വാർത്തയിലുള്ള വേറൊരു ഭാഗം വായിക്കുക:
"തെള്ളകം: എഡി 345 മുതല്‍ സഭാസംവിധാനങ്ങളോട് ചേര്‍ന്ന് നിന്ന് ക്‌നാനായ സമുദായം പാലിച്ചുപോന്നതും കോട്ടയം അതിരൂപതയില്‍ തുടരുന്നതുമായ സ്വവംശവിവാഹനിഷ്‌ഠയും പാരമ്പര്യങ്ങളം കോട്ടയം അതിരൂപതയുടെ അധികാരപരിധിക്ക് പുറത്തുള്ള ക്‌നാനായ കത്തോലിക്കാ സമൂഹങ്ങളുടെ അജപാലന സഭാസംവിധാനങ്ങളിലും തുടര്‍ന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അനുവദിച്ച് തരണമെന്ന് കോട്ടയം അതിരൂപത പ്രസ്‌ബിത്തേരിയം സഭാധികാരികളോട് അഭ്യര്‍ത്ഥിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജൂണ്‍ 25 മുതല്‍ 27 വരെ ചേര്‍ന്ന, അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ യോഗമാണ് (പ്രസ്‌ബിത്തേരിയം) ഈ പ്രമേയം അംഗീകരിച്ചത്."
ഈ രണ്ടു പ്രമേയങ്ങൾക്കും ഒടുവിൽ പ്രസ്ബറ്റെറിയം ഇങ്ങനെ പറയുന്നു:
"കോട്ടയം അതിരൂപതയ്‌ക്കും അതിരൂപതാധ്യക്ഷനും സര്‍വപിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രമേയം അവതരിപ്പിക്കുന്നു"
ഇനി ഈ പ്രമേയങ്ങൾ അർദ്ധ ഉറക്കത്തിൽ പാസ്സാക്കിയ മൂപ്പൻ സമതിയോട് ചില സംശയങ്ങൾ ? നിങ്ങളിൽ എത്ര പേർക്ക് ഈ പ്രമേയങ്ങളുടെ പൊരുൾ മനസ്സിലായി ? ആർക്കോ വേണ്ടി ഓക്കാനിക്കുക അല്ലെ നിങ്ങൾ ചെയിതത് ? കാലങ്ങൾ എത്ര കഴിഞ്ഞു എവിടെ ആയിരുന്നു നിങ്ങൾ ഈ മൂപ്പൻ സമിതിക്കാർ ? ഒരു നൂറ്റാണ്ട് മുൻപ് വിശ്വസിച്ച് ഏൽപ്പിച്ച് തന്നതല്ലേ ഞങ്ങളുടെ കാർന്നവന്മാർ നിങ്ങളുടെ കൈകളിൽ ഈ സമുദായത്തെ - ഈ സഹോദരങ്ങളെ ? കണ്ണു കാണാതെയും കാത് കേൾക്കാതെയും കരിങ്കൽ സ്തൂപങ്ങളെപ്പോലെ ഈ പ്രവാസ്സി സഹോദരങ്ങളുടെ മേൽ മുഖം തിരിച്ച് നിൽക്കുകയല്ലായിരുന്നോ നിങ്ങൾ. നിങ്ങളീ പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ മാത്രമല്ലേ ഞങ്ങൾ ഈ പാവം സഹോദരങ്ങൾ ഇത്രയും കാലം അമേരിക്കയിൽ കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നത്. മൂലക്കാട്ട് പിതാവിന്റെ സാന്നിദ്ധ്യത്തിൽ ഈ പ്രമേയം പാസ്സാക്കിയപ്പോൾ നിങ്ങൾ ആദ്യം വേണ്ടിയിരുന്നത് എന്തുകൊണ്ട് കഴിഞ്ഞ വർഷം KCCNA കണ്‍വെൻഷനിൽ പങ്കെടുക്കുന്നില്ലായെന്ന് ചോതിക്കുകയായിരുന്നു. രണ്ടാമത് തന്റെ ജീവിതത്തിലുടനീളം ക്നാനായ പാരമ്പര്യങ്ങൾക്ക് പുതിയ പുതിയ നിർവ്വചനങ്ങൾ കണ്ടെത്തി അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഇതര ഭാഗങ്ങളിലും ചെന്ന് മണ്ടൻ പ്രസംഗങ്ങൾ തട്ടി വിട്ട് ഉലകം തെണ്ടുന്ന മത്തായി മെത്രാനോട് അങ്ങ് ഈ പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങളിൽ വിശ്വസ്സിക്കുന്നുവോ എന്ന് ചോതിക്കണമായിരുന്നു.
ആദ്യം ഞങ്ങൾക്ക് കേൾക്കണ്ടത് മത്തായി മെത്രാനിൽ നിന്നാണ്. നൂറ്റാണ്ടിന് മുൻപ് മാക്കിൽ പിതാവിന്റെ വായിൽ നിന്ന് വന്ന അതേ സ്വരത്തിൽ കാക്കനാട്ടെ ആലഞ്ചേരി വലിയ തമ്പുരാന്റെ അടുക്കൽ ചെന്ന് പറയുക എനിക്ക് എന്റെ ജനമായ ക്നാനായക്കാരുടെ കൂട്ടത്തിൽ മാത്രമേ നിൽക്കാൻ പറ്റൂ. എന്റെ ജനത്തിന്റെ ആവശ്യം നിറവേറി കിട്ടും വരെ ഇനി ഞാൻ ഈ പടി കയറില്ലായെന്ന്. പറയാൻ ഒട്ടും ഭയക്കണ്ട മൂലക്കാട്ട് തിരുമേനി ഒരു ചുക്കും അങ്ങേക്ക് സംഭവിക്കില്ല ഞങ്ങൾക്കും. ഇവിടെ അങ്ങേക്ക് സഭയിൽ അവിശ്വസ്തതയുടെയോ അനുസരണക്കേടിന്റെയോ യാതൊരു പ്രശ്നവും ഉദിക്കുന്നില്ല. കാരണം ഞങ്ങളെക്കാൾ സഭയെപ്പറ്റി എന്തുമാത്രം അറിവുള്ളവനാണ് അങ്ങ്. 1896 ൽ തൃശൂർ കോട്ടയം എന്നീ തദ്ദേശീയ രൂപതകൾ വരും മുൻപ് അങ്ങിനെ പറയുന്നത് പോലും മഹാപാപമായിട്ടല്ലേ സായിപ്പന്മാരായ സഭാ തിരുമേനിമാർ കണ്ടിരുന്നത്. അതിലും കഷ്ടമായിരുന്നില്ലേ 1911 ൽ ക്നാനായക്കാർക്കായി കോട്ടയം വികാരിയാത്ത് അനുവതിച്ച് തരുന്നതിന് മുൻപുണ്ടായിരുന്ന സാഹചര്യം.
നമ്മുടെ മാക്കിൽ പിതാവ് തന്നെ മാണി കത്തനാരെയോ മറ്റ് വടക്കുംഭാഗ അച്ഛന്മാരയോ നമ്മുടെ പള്ളികളിലോ സമുദായാങ്ങങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഒരു ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നില്ലായെന്നല്ലേ ചരിത്രം. മേലധികാരികൾക്ക് നിരന്തരം പരാതികൾ എഴുതി വിട്ടിരുന്ന ആ കാലത്ത് രണ്ട് സമുദായങ്ങൾ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള സംഭവിക്കാൻ പാടില്ലാത്ത അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കി അശാന്തിയുംമായി കഴിഞ്ഞപ്പോൾ രണ്ട് വിഭാഗത്തിലും ഉള്ള അച്ചന്മാർ താന്താങ്ങൾ ഉൾപ്പെടുന്ന സമൂഹത്തെ പ്രോൽസാഹിപ്പിച്ചിരുന്നില്ലേ. അവസ്സാനം മാക്കിൽ പിതാവ് ഉൾപ്പെടെയുള്ള എറണാകുളം തൃശൂർ മെത്രാന്മാർ സംയുക്തമായി ഒപ്പിട്ട പരാതിയിന്മേൽ അല്ലേ പരിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ കോട്ടയം വികാരിയാത്ത് അനുവതിച്ച് തന്നത്. ഇപ്പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്ന ഒരു കാര്യം വേറെ ആരും പറഞ്ഞതിൽ ഒരു കാര്യവുമില്ല. സാക്ഷാൽ മൂലക്കാട്ട് തിരുവുള്ളം വിശ്വസിച്ച് ആഗ്രഹിച്ച് പ്രാർഥിച്ച് പ്രവർത്തിച്ചാൽ നടക്കുന്ന കാര്യം മാത്രമേ ഇവിടെ ഉള്ളൂ. ഇനി തിരുമനസ്സ് അതിന് തയ്യാറല്ലായെങ്കിൽ ബഹുമാനപ്പെട്ട ഉറക്കം തൂങ്ങി മൂപ്പന്മാരെ ആദ്യം നിങ്ങൾ ചെയ്യണ്ടത് നമ്മുടെ മൂലക്കാട്ട് തിരുമേനിയെ കോട്ടയം അരമനയിൽ നിന്നും ചവിട്ടി പുറത്താക്കി പിണ്ഡം വയ്ക്കുകയാണ്.
ഇനി മൂപ്പന്മാരുടെ ബ്ലോഗ്ഗുകളെ പറ്റിയുള്ള രണ്ടാമത്തെ പ്രമേയം എടുക്കാം. ആർത്തട്ടഹസ്സിക്കുന്ന വട്ടിക്കാട്ടിൽ വൈറസ്സ് തെമ്മാടിയുടെ മുഖം വ്യക്തമായി അതിൽ കാണാം. വെറുതെ പ്രസ്ബറ്റെറിയത്തിന്റെ അവസ്സാനത്തിൽ ഉണ്ടയില്ലാ വെടിവെക്കുംപോലെ ആ തെമ്മാടിയെ കളിയാക്കിയിട്ട് ഒരു കാര്യവുമില്ല. സാക്ഷാൽ അമേരിക്കൻ പ്രഭു മുത്തു കത്തനാരുടെ പിന്തുണയാ ആ മനുഷ്യന്. DSP യും IG യുമൊക്കെ തന്റെ പോക്കറ്റിലാണന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്ന ആ തെമ്മാടിക്ക് ആദ്യമായി ഒരു ഞുള്ളിപറി കിട്ടുന്നത് അമേരിക്കയിൽ വന്നപ്പോഴാ. പിതാക്കന്മാരെയും അച്ചന്മാരെയും എതിർത്ത് വിമർശനവും വഴിവിട്ട വിമർശനവും കളിയാക്കലും വ്യക്തിഹത്യയും എല്ലാം വന്ന സാഹചര്യം വെറും രണ്ട് വർഷം മുൻപ് മാത്രമല്ലേ. നിങ്ങളുടെ സഹായത്തിന് വേണ്ടി കാത്ത് കാത്ത് ഇരുന്ന് സഹികെട്ട് ഇരിക്കുന്ന ഞങ്ങൾക്ക് ഈ ഒരു പ്രമേയം നിങ്ങൾ മൂപ്പൻ സമിതി പാസ്സാക്കും വരെ എന്താണ് ചെയിതത് അമേരിക്കയിലെ ക്നാനായ സമൂഹത്തെ പരമാവതി ഊറ്റി ഊറ്റി രക്തം വരെ ഊറ്റിയെടുത്തിട്ട് പച്ചമാംസ്സം പോലെ അങ്ങാടി പിതാവിന് തൂക്കി വിൽക്കുകയായിരുന്നില്ലേ.
അപ്പോൾ ഇനി പറയുക ഈ ബ്ലോഗ്ഗുകളുടെ ആവിർഭാവത്തിന്റെ ഉത്തരവാതിത്വം ഉറക്കം തൂങ്ങികളായ നിങ്ങൾ മൂപ്പൻ സമിതിക്കും അതിന്റെ തലവൻ മത്തായി മെത്രാപ്പോലീത്താക്കും ഉള്ളതല്ലേ. ഇപ്പോൾ ഇറക്കിയ പ്രമേയവും ഞങ്ങൾ സഹോദരങ്ങളോടൊപ്പം നിങ്ങളുടെ സ്നേഹകൂട്ടായ്മയും സമയാസമയത്ത് ഉണ്ടാകുകയും ചെയിതിരുന്നുവെങ്കിൽ ഇവിടെ ഒരു ബ്ലോഗ്ഗും ഉണ്ടാവുകയില്ലായിരുന്നു. നിങ്ങളുടെ നിസംഗതയുടെ സന്തതികളാണ് നിങ്ങൾക്ക് തന്നെ പാരയായി വന്നിരിക്കുന്ന ബ്ലോഗ്ഗുകൾ. സംഭവാമീ യുഗേ യുഗേയെന്നും വിതച്ചതെ കൊയ്യൂ എന്നും മൂപ്പന്മാരെ നിങ്ങൾ കേട്ടിട്ടില്ലേ. ഇനിയെങ്കിലും ഉറക്കം വിട്ട് ഉണരൂ പറ്റുമെങ്കിൽ എന്താണ് അമേരിക്കയിൽ ക്നാനായക്കാരുടെ പ്രശ്നങ്ങൾ എന്ന് പഠിക്കാൻ മിടുക്കന്മാരായ വൈദീകരുടെയും അൽമായരുടേയും പ്രതിനിധികൾ അടങ്ങുന്ന ഒരു സ്വതന്ത്ര കമ്മീഷനെ ഇങ്ങോട്ട് അയക്കൂ. ഇന്നുവരെയുള്ള എല്ലാ അപചയങ്ങൾക്കും കാരണം ഈ കമ്മീഷനിലൂടെ കണ്ട് പിടിക്കൂ. ഗുണം ചെയ്യും ഇത് ഒത്തിരി ഗുണം ചെയ്യും.