Sunday, February 10, 2013

മുതോലത്തിന് ഉത്തരം ഉണ്ടങ്കില്‍ പറയാനുമായി ചില ചോദ്യങ്ങള്‍

അല്‍പവിശ്വാസ്സികളായ ചില ചിക്കാഗോ ക്നാനായക്കാര്‍ക്ക് ചില സംശയങ്ങള്‍. അമ്പലമാണോ പ്രതിഷ്ടയാണോ വലുത് അതോ ചിലര്‍ക്ക് സംശയം പള്ളിയാണോ കുരിശുപള്ളിയാണോ വലുത് അതോ അച്ഛനാണോ ഈശോയാണോ വലുത് അതോ ഇശോയാണോ വിശുദ്ധന്‍മാരാണോ എന്നിങ്ങനെ പോകുന്നു സംശയങ്ങളുടെ വന്‍ നിര. ഇന്ന് ചിക്കാഗോയിലെ ലത്തീന്‍ പള്ളിയില്‍ സ്ഥിരതാമസ്സമാക്കി ചിക്കാഗോ അതിരൂപതയുടെ അതി പ്രശസ്തമായ ആശുപത്രിയില്‍ ചാപ്ലിന്‍ ആയി ഫുള്‍ ടൈം ജോലിനോക്കുന്ന ക്നാനായ റീജ്യന്റെ വികാരി ജെനറലും സെന്‍റ് മെരീസ്സ് ഇടവകയുടെ വികാരിയും കൂടിയായ മുത്തോലത്ത് അച്ഛന് സംശയം ഇല്ലാത്ത ഒരു കാര്യം ഉണ്ട്. അത് വിശ്വവിഘ്യാതനായ പത്രപ്രവര്‍ത്തനം  പഠിച്ച് പത്രധര്‍മ്മത്തെ പട്ടാപകല്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വ്യ .........ചരിക്കുന്ന കാരക്കാടന്‍  തെമ്മാടിയുടെ കൂട്ട് പങ്കാളിത്തത്തോടെ താന്‍ ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടികളെക്കാളും വലിയവന്‍ ആണ് എന്നത്. ക്യാമറയും ഇലക്ട്രോണിക് മീഡിയയും കൊണ്ട് സകലതും ഞാന്‍ അടക്കി ഭരിക്കും എന്ന് സംശയമില്ലാതെ മുതോലം പ്രഗ്യാപിക്കുന്നു. വിശ്വാസ്സികളെ വിഡ്ഢികളാക്കി അഗാപ്പയിലൂടെ സ്വരൂപിക്കുന്ന ലക്ഷങ്ങള്‍ ഉപയോഗിച്ച് ചിക്കാഗോ ജനങ്ങളെ മാത്രമല്ല കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്തായെ വരെ തന്‍റെ ചെറുവിരല്‍ തുമ്പില്‍ വട്ടം കറക്കുന്ന ആല്‍ഭുത മാന്ത്രികന്‍ അതാണ്‌ മുത്തോലത്ത് കത്തനാര്‍.
ചിക്കാഗോയിലെ രണ്ട് പള്ളികളിലും ഇന്ന് ക്നാനായക്കാര്‍ ചോതിക്കുന്ന ഒരു ചോദ്യം ഉണ്ട്. പള്ളിക്കകത്ത്‌ എന്തിനാ കുരിശുപള്ളിയെന്നത്. നമ്മുടെ പള്ളികളെല്ലാം ടാക്സ് എക്സെമ്റ്റ് ആയിരിക്കേ എന്തിനാണ് മന്ത്രയുടെ കാശ് മുതല്‍ റിലീജ്യസ്സ്   സ്റ്റോര്‍ വരെയുള്ള വരുമാനങ്ങള്‍ അഥവാ ഓഫറുകളുടെ ഫീസ്സ്  അഗാപ്പയില്‍ ഇട്ട് മുത്തോലം രാജാതി രാജനായി വാഴുന്നത്. ഈ പണമെല്ലാം നോക്കുകുത്തികളായ ചിലരെ കണക്കനും കൈക്കാരനുമൊക്കെയാക്കി  അടിച്ചുമാറ്റി കോട്ടയം പിതാവിനെ വിലക്ക് വാങ്ങിയിരിക്കുകയാണ്. അഗാപ്പയില്‍ വീഴുന്ന പച്ചനോട്ടുകള്‍ കാണിച്ച് മൂലക്കാടനെ വെറും വാലാട്ടി മൃഗമാക്കി മാറ്റിയിരിക്കുകയാണ് മുതോലം. തിരുവായ്ക്ക് എതിര്‍വായ് പറയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി മൂലക്കാടന് കാശ്കൊടുത്ത് അമേരിക്കയില്‍ നിന്ന് പുരോഹിതരെ ഒന്നിന് പുറകേ ഒന്നായി  നാട് കടത്തുന്നു. പള്ളികളില്‍ ഉണ്ടാകുന്ന വരുമാനങ്ങള്‍ മുത്തോലത്തിന്റെ അധമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കോട്ടയം രൂപതയിലെ പുരോഹിതരുടെയും വിശ്വാസ്സികളുടെയും തലമുറകളുടെ വ്യത്യാസ്സമില്ലാതെ സര്‍വ്വരാലും ആദരിക്കപ്പെടുന്ന വെട്ടുവേലി സ്റ്റീഫന്‍ അച്ഛനെ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം  വട്ടമിട്ട് പറന്ന് നടന്നിട്ടും കുരുക്കാന്‍ പറ്റാതെ ചതിയിലൂടെ കള്ളക്കഥകള്‍ മിനഞ്ഞ് തന്‍റെ സാമ്മ്രാജ്യം സുസ്ഥിരമാക്കാന്‍ മുതോലം കേരളത്തിലേക്ക് പറഞ്ഞുവിട്ടിരിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ ചരിത്രത്തിലെ സമുദായത്തിന്റെ ആദ്യത്തെ രെക്തസാക്ഷിയായി വെട്ടുവേലി സ്റ്റീഫന്‍ അച്ഛന്‍ അറിയപ്പെടും. പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന അല്ലങ്കില്‍ മിണ്ടാതിരിക്കുന്ന പച്ചിലകളായ സഹവൈദീകരേ നിങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് കൊടും ചതിയനും സമുദായ വഞ്ചകനുമായ മുത്തോലത്തിന്റെ കൂടെയാണ്.
അടുത്ത ഞായറാഴ്ച്ച അതായത് ഫെബ്രുവരി 10 ന് സെന്‍റ് മെരീസ്സ് പള്ളിയില്‍ കണക്ക് വായിക്കാന്‍ പള്ളിപോതുയോഗം മുതോലം വിളിച്ചിരിക്കുന്നു. പ്രതികരണശേഷിയില്ലാത്ത ഒരു ജനവിഭാഗമായി ലോകത്തിന് ചികാഗോക്കാരെപ്പറ്റി വിലയിരുത്താന്‍ ഇതാ ഒരു സുവര്‍ണ്ണ അവസ്സരം കൂടി. പള്ളികളിലെ വരുമാനം കൊള്ളയടിക്കുന്ന മുത്തോലത്തിന്റെ ചെയിതികളെ ചോദ്യം ചെയ്യാന്‍............ഉറപ്പുള്ളവര്‍ ആരെങ്കിലും ഉണ്ടോയെന്ന് ലോകം ഉറ്റുനോക്കുന്നു. മുതോലം പകുതിയിലതികം സമയം കള്ളപണിയെടുത്ത് സെന്‍റ് മെരീസ്സ് പള്ളിയില്‍ നിന്ന് ശമ്പളം കൈപ്പറ്റി അഗാപ്പയില്‍ ഇട്ടാല്‍ അതില്‍ ഇടവകാങ്ങങ്ങള്‍ക്ക് എന്ത് നേട്ടം. ഇടവകാങ്ങങ്ങളുടെ  അക്കൌണ്ടില്‍ നിന്ന് പോകണ്ട കാശ് പോയിരിക്കും. പൊതുയോഗത്തില്‍ വിശ്വാസ്സികള്‍ക്ക് ചോതിക്കാനും മുതോലത്തിന് ഉത്തരം ഉണ്ടങ്കില്‍ പറയാനുമായി ചില ചോദ്യങ്ങള്‍ ഞങ്ങള്‍ ചോതിക്കട്ടെ:
1) അമേരിക്കന്‍ പൗരനും ചിക്കാഗോയില്‍ സ്ഥിരതാമസ്സക്കാരനുമായ താങ്കള്‍ എന്തിനാണ് ഇടവകക്കാരെക്കൊണ്ട് റെക്ടരി വാങ്ങിപ്പിച്ചിട്ട് ലത്തീന്‍ പള്ളിയില്‍ താമസ്സിക്കുന്നത്‌. നാഴികയ്ക്ക് നാല്‍പ്പത് വട്ടം ലത്തീന്‍കാരെയും അമേരിക്കന്‍ സമൂഹത്തെയും  മോശമായി പറയുകയും ലത്തീന്‍കാരുടെ പള്ളിയില്‍ താമസിക്കുകയും ചെയ്യുന്നത് ഇരട്ടതാപ്പ് അല്ലേ.

2) ചിക്കാഗോയിലെ അതിരൂപതയുടെ  പ്രശസ്തമായ ആശുപത്രിയില്‍ എല്ലാ ആനുകൂല്ല്യങ്ങലോടും കൂടി  ജോലി ചെയ്യുകയും അമേരിക്കയിലെ സെന്റ്‌ തോമസ്സ് സീറോ മലബാര്‍ രൂപതയില്‍ വികാരി ജനറല്‍ ആയി സേവനം ചെയ്യുകയും ചെയിതിട്ട് ഒരേ സമയം ശമ്പളത്തോടുകൂടി സെന്‍റ് മെരീസ്സ് പള്ളിയില്‍ വികാരിയായി ജോലി ചെയ്യുന്നത് എന്തിന്.

3) സ്വതന്ത്രമായി ഒരു വികാരിയെ  സെന്‍റ് മെരീസ്സ് പള്ളിയില്‍ വയ്ക്കാത്തത് അവിടുത്തെ  അനിയന്ത്രിതമായി വന്നുകൊണ്ടിരിക്കുന്ന വരുമാനം ഒന്നുമാത്രം ലക്ഷ്യമാക്കിയല്ലേ.

4) സഹവൈദീകനുമായി വിശുദ്ധ കര്‍മ്മങ്ങള്‍ ചൊല്ലാന്‍ കിട്ടുന്ന തുക ന്യായമായ  രീതിയല്‍ പങ്കുവച്ച് എടുക്കാരുണ്ടോ അതോ എല്ലാം സ്വന്തമായി  അടിച്ചുമാറ്റുകയാണോ.

5) അമേരിക്കയിലെ ഏറ്റവും വലിയ ഇടവകയായ സെന്‍റ് മെരീസ്സ് പള്ളിയില്‍ വികാരി സ്ഥാനം കിട്ടുന്നില്ലായെങ്കില്‍ തനിക്കു കട്ടിയ VG സ്ഥാനം കൊണ്ട് ഒരു പ്രയൊചനവും ഇല്ലായെന്ന് പറഞ്ഞിട്ടുണ്ടോ. അതില്‍ നിന്ന് സ്വാര്‍ഥതയാണ് ഈ പൌരോഹിത്യം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമല്ലേ.

6) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായെ അഗാപ്പയിലെ പണമുപോയോഗിച്ച്‌  സ്വാധീനിച്ച് കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മാറ്റുന്നു എന്നത് നേരാണോ.

7) കാറും വീടും ഇന്‍ഷൂറന്‍സ്സും ഫുഡ്‌ അലവന്‍സ്സും ശമ്പളവും അടക്കം ഒരു മാസ്സം നാലായിരത്തോളം ഡോളര്‍ ചിലവിട്ട് ഒരു വൈദീകനെ ഇടവകക്കാര്‍ പോറ്റുകയും മെയിന്‍റയിന്‍ ചെയ്യുകയും  ചെയ്യുമ്പോള്‍ പള്ളികളില്‍ വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ നല്‍കുന്ന പണം സ്വന്തം പോക്കറ്റിലോ അഗാപ്പയിലോ ഇടുന്നത് നീതി യുക്തമാണോ.

8) ഒരു മില്ല്യന്‍ ഡോളര്‍ സെന്‍റ് മേരീസ്സിലും ഒരു ലെക്ഷം ഡോളര്‍ മെയ്‌വുഡ് പള്ളിയിലും കടമുണ്ടായിരിക്കുകയും നിരവതി അറ്റകുറ്റ പണികള്‍ക്ക് ധാരാളം പണം വര്‍ഷം തോറും ആവശ്യമായി വരികയും ചെയ്യുമ്പോള്‍ മാസ്സംതോറും കിട്ടുന്ന പതിനായിരതിലതികം വരുന്ന വിശുദ്ധ കര്‍മ്മങ്ങള്‍ക്കായുള്ള   പണം യാതൊരു മര്യാതയും ഇല്ലാതെ അടിച്ചുമാറ്റുന്നത്  ശരിയാണോ.

9) വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് നിരക്ക് വയ്ക്കാതെ നീതിക്ക് നിരക്കാത്ത പണം കൈപ്പറ്റുകയും  അവയ്ക്ക് റസീത് കൊടുക്കാതെ ഇടവക ജനത്തെയും രൂപതയെയും വഞ്ചിക്കുന്നത് ഏതെല്ലാം കല്‍പ്പനകളുടെ ലെങ്കനമാണ്.

10) കഴിഞ്ഞ ഏഴ് വര്‍ഷക്കാലം പ്രതിമാസ്സം ഇന്നുകിട്ടുന്നതിന്‍റെ നേര്‍പകുതിയായ  $5000.00 ഡോളര്‍ വച്ച് കൂട്ടിയാല്‍ പോലും മൊത്തം അഞ്ച് ലക്ഷം ഡോളറിന് അടുത്ത് ചിക്കാഗോയിലെ വിശ്വാസികളുടെ പണം നമ്മുടെ ഇടവകകളില്‍ നിന്ന് കടത്തിക്കൊണ്ട് പോയില്ലേ. ആ തുകയുടെ പകുതിയെങ്കിലും  തിരിച്ച് തരാന്‍ തയ്യാറാകുമോ.

11) ഇനി മേലില്‍ നമ്മുടെ ഇടവകയിലെ എല്ലാത്തരം വരുമാനവും നിയമവിരുദ്ധമായി കടത്തിക്കൊണ്ട് പോകാതിരിക്കുമോ. നാളിതുവരെ വിശ്വാസ്സികളുടെ പണം അഗാപ്പയിലൂടെ ഉപയോഗിച്ച് മുന്‍ രാഷ്ട്രപതി, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരിക നേതാക്കള്‍ തുടങ്ങി സഭാ നേതാക്കള്‍ വരെയുള്ളവര്‍ക്ക് സ്വീകരണം കൊടുക്കുകയും സല്‍ക്കരിക്കുകയും ചെയിതിട്ടുണ്ട്.

12) അഗാപ്പയിലൂടെ കിട്ടുന്ന പണം സ്വന്തം മഹിമ ഉയര്‍ത്തിക്കാട്ടുന്നതിനും  അതുവഴി  കുതന്ത്രങ്ങള്‍ മെനഞ്ഞ് അരപ്പട്ടയും ചെങ്കോലും കിരീടവും നേടിയെടുക്കുന്നതിനുമായിരുന്നില്ലേ .

13) അമേരിക്കയില്‍ വന്ന് ചുരുങ്ങിയ ദിവസ്സം കൊണ്ട് വൈറസ്സ് അച്ഛന്‍ എന്ന പേരില്‍ കുപ്രസ്സിദ്ധനായ ബാക്ടീരിയ അച്ഛന്‍ അല്ലേ താങ്കളുടെ കോട്ടയത്തെ എല്ലാ കള്ളകളികളുടെയും ബിനാമി.

14)  വൈറസ്സ് അച്ഛന്‍റെ ഇപ്പോഴത്തെ അമേരിക്കന്‍ വരവ് നിങ്ങള്‍ തമ്മിലുള്ള ചില സാമ്പത്തീക ക്രമക്കേടുകളും ബിസ്സിനസ്സ് ടീലും ചര്‍ച്ച ചെയ്യാന്‍ അല്ലേ. അതിന്‍റെ  പുരോഗതി പണത്തിന്റെ സ്രോതസ്സായ വിശ്വാസ്സികളെ അറിയിക്കാന്‍ സാധിക്കുമോ.

15) ചേര്‍പ്പുങ്കലിലെ ചതുപ്പ് നിലം ദാനം ചെയിതതും താങ്കള്‍ പ്രതീക്ഷിക്കുന്ന മെത്രാഭിഷേകവും തമ്മില്‍ ഉള്ള ബന്തം എന്താണ്.

16) കാരിത്താസ് മെഡിക്കല്‍ കോളേജിന് വേണ്ടി അമേരിക്കയില്‍ നിന്ന് പണം പിരിച്ചുകൊടുക്കാമെന്ന് ധാരണയായതിന്റെ വെളിച്ചത്തിലല്ലേ മൂലക്കാട്ട് പിതാവ് താങ്കള്‍ക്കു കോട്ടയം രൂപതയില്‍ നിന്ന് വിടുതല്‍ തന്നത്.

17) ക്നാനായ മക്കളുടെ രോക്ഷം അടക്കാനായി മൂലക്കാട്ട് പിതാവും താങ്കളും ചേര്‍ന്ന് നടത്തിയ കള്ള കഥയല്ലേ ഇന്‍കാര്‍ഡിനേഷന്‍ പിന്‍വലിച്ചു എന്നുള്ളത്. താങ്കള്‍ ഇപ്പോഴും കോട്ടയം രൂപതയുടെ വൈദീകനാണ് എന്ന് തെളിയിക്കാന്‍ പിതാക്കന്മാരില്‍ നിന്ന് രേഖ ഇറക്കിക്കാന്‍ സാധിക്കുമോ.

18) കഴിഞ്ഞ മൂന്ന് മാസ്സത്തിലധികം മൂവര്‍ സങ്കം എന്നറിയപ്പെടുന്ന മുത്തു/മൂല/അങ്ങാടി  എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂടാലോചനയുടെ ജാരസന്തതിയല്ലേ അങ്ങാടിയത്ത് പിതാവ് ഡിസംബറില്‍ ഇറക്കിയ ഇടയ ലേഖനം. ഇതില്‍ പറഞ്ഞിരിക്കുന്ന വാക്കുകളും ഉള്ളടക്കവും മൂലക്കാട്ട് പിതാവും താങ്കളും കൂടി  ക്നാനായ സമൂഹത്തിന് സമ്മതമെന്നു പറഞ്ഞ് വാക്കുകൊടുത്തു ഇറക്കിയത് അല്ലേ . ( മൂവര്‍ സങ്കത്തിന്റെ ക്നാനായ സമൂഹ വഞ്ചനയുടെ കത്തിടപാടുകളുടെ മുഴുവന്‍ കോപ്പികളും ഞങ്ങളുടെ കൈയ്യില്‍ ഉണ്ട് )

19)  സെന്‍റ് മേരീസ്സ് പള്ളിയിലെയും മെയ്‌വുഡ്  പള്ളിയിലെയും ഇടവകാങ്ങങ്ങളെ  വഞ്ചിക്കാനായിരുന്നില്ലേ പന്ത്രണ്ടംഗ കമ്മറ്റിയുമായി വിശധീകരണത്തിനായി അങ്ങാടി അരമനയിലേക്ക് പോകുമെന്ന് പറഞ്ഞ് പറ്റിച്ചത്. താങ്കള്‍ പൂര്‍ണ്ണമായി കൂടെ ചേര്‍ന്ന്‍ ഉണ്ടാക്കിയ ഇടയ ലേഖനത്തില്‍ എന്ത് അവ്യക്തതയാണ് ഉള്ളത്.

20) വളരെ  വ്യക്തതയുള്ള  1986 -ല്‍ ഒറിയന്റല്‍ കൊണ്ഗ്രിഗെഷനില്‍ നിന്ന് വന്ന  റെസ്ക്രിപ്റ്റും  2001 -ല്‍ റോമില്‍ നിന്ന് വന്ന  ഇന്‍സ്ട്രക്ഷനെയും  ഇത്രെയും കാലം  മറച്ചുവെക്കുകയും വീണ്ടും പുകമറയുണ്ടാക്കി ക്നാനായക്കാരെ  പറ്റിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി വാക്കുകള്‍ കൊണ്ട് കസര്‍ത്ത് നടത്തി ഇനിയും കാലം കഴിക്കാനുള്ള ഗൂഡ തന്ത്രമായിരുന്നില്ലേ  നിങ്ങള്‍ മൂവര്‍ സങ്കം നടത്തിയ കത്തിടപാടും ഇടയലേഖനവും.

21) താങ്കള്‍ക്ക് സമുധായവുമായി യാതൊരു കടപ്പാടും ഇല്ലായെന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ക്നാനായ റീജ്യനിലെ എല്ലാ വൈദീകര്‍ക്കും അയച്ചുകൊടുത്ത  മൂലക്കാട്ട് ഫോര്‍മുലയെ അംഗീകരിച്ചു തിരിച്ചയക്കാനായി കൊടുത്ത പ്രമേയം. കടുത്ത സമുദായ വഞ്ചനയുടെ ഏറ്റവും വലിയ തെളിവാണ് ആ പ്രമേയത്തിന്റെ ലിങ്ക്. അത് വായിക്കാനായി  ഇവിടെ ക്ലിക്ക് ചെയ്യുക

22) നാളിതുവരെ മെമ്പര്‍ഷിപ്പ് കൊടുക്കാത്ത ക്നാനായ പള്ളികളില്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് പള്ളിയോഗ നടപടിക്രമം നടപ്പില്‍ വരുത്തുന്നത്.  എകാധിപതികളെപ്പോലെ സര്‍വ്വവും കാലിന്റെ അടിയില്‍ വയ്ക്കാന്‍ സകല പഴുതുകളും അടച്ചുണ്ടാക്കിയ പള്ളിയോഗ നടപടിക്രമം വിശ്വാസ്സികള്‍ക്ക് പുല്ലിന്റെ വിലപോലും നല്‍കാത്തതാകയാല്‍ എന്ത് വിലയാണ് അതിനുള്ളത്. 

23) ചിക്കാഗോയില്‍ വാങ്ങിയ അതി പുരാതനമായ രണ്ടു പള്ളികളിലുമായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നടത്തിയ മില്ലിയനുകളുടെ റീമോഡലിംഗ് ധൂര്‍ത്ത് എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും. വിശ്വാസ്സികളെ ദൈവത്തിന്‍റെ പേരില്‍ കൊള്ളയടിച്ച് നടത്തുന്ന ഈ അന്ന്യായം പലതരം അഴിമതിയുടെയും  ഉത്തരവാതിത്വമില്ലായ്മയുടെയും തെളിവല്ലേ. 

24) മെയ്‌വുഡ് പള്ളിയുടെ പര്‍ച്ചയിസിങ്ങിന് ശേഷം പുറം വാതിലിലൂടെ $40,000.00 ഡോളര്‍ കിക്ക് ബാക്ക് ചിക്കാഗോ അതിരൂപതയില്‍ നിന്ന് കുര്‍ബാന പണമായി അഗാപ്പെവഴിയായി കോട്ടയം രൂപതയിലേക്ക് കൈമാറിയെന്ന് പറഞ്ഞ് കേള്‍ക്കുന്നത് നേരാണോ. ഇങ്ങനെ നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ പള്ളിവാങ്ങലിലും അതുപോലെ റീമോഡലിംഗ് കോണ്ട്രാക്റ്റിലും പല രീതിയിലായി നല്ലൊരു തുക അഗാപ്പയിലൂടെയോ അല്ലാതെയോ കോട്ടയത്തേക്ക് കടത്തിയെന്ന് ജനം വിശ്വസിച്ചാല്‍ അത് തെറ്റാകുമോ. 

25) നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തെ എന്നും തള്ളിപറയുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്ന മൂലക്കാട്ട് പിതാവിനെ ഗുരുവായൂര്‍ കേശവനെ എഴുന്നള്ളിക്കുംപോലെ എപ്പോഴും എഴുന്നള്ളിച്ച് തിരിച്ചുപോകുമ്പോള്‍ കൈമടക്ക്‌ കൊടുത്ത് വിടുന്നത് എന്തിന് വേണ്ടി. 

26) ഞങ്ങളുടെതല്ലാത്ത പള്ളികളും ഞങ്ങളുടെ കൂടെ നില്‍ക്കാത്ത വൈദീകരെയും ഇനി എന്ത് അടിസ്ഥാനത്തിലാണ് ക്നാനായക്കാര്‍ സംരക്ഷിക്കേണ്ടത്. വെറും കച്ചവട മനോഭാവത്തോടെ വിശ്വാസ്സികളെ കാണുന്ന നിങ്ങള്‍ക്ക് തന്നെ ഇനിമുതല്‍ കിട്ടുന്ന വരുമാനം കൊണ്ട് പള്ളികള്‍ നടത്തിക്കൂടെ. എങ്ങിനെ കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് താങ്കള്‍ക്ക് ചുറ്റും ഉള്ള ബിസ്സിനസ്സ് ഉപചാപക സങ്കത്തിന് താങ്കളെ നന്നായി ഉപദേശിക്കാന്‍ സാധിക്കും.

27) സഭയുടെ അടിത്തറ ഇളക്കുന്ന മൂലക്കാട്ട് ഫോര്‍മുല താങ്കള്‍ അങ്ങീകരിക്കുന്നുവോ. ഒരു ഫോര്‍മുലയും അങ്ങീകരിക്കാന്‍ തയ്യാറാകാത്ത ക്നാനായക്കാര്‍ തങ്ങളുടെ പൈതൃകത്തിലധിഷ്ടിതമായ സഭാസംവിതാനം കിട്ടും വരെ സങ്കര പള്ളികളെയും അച്ചന്മാരെയും ബഹിഷ്കരിച്ചാല്‍ താങ്കളുടെ നിലപാട് എന്തായിരിക്കും.

28) നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ആരാച്ചാര്‍ എന്നും യൂദാസ് എന്നും വഞ്ചകനെന്നും ചിന്നം വിളിക്കുന്ന പാതിരിയെന്നും ഇന്ന്‍ താങ്കള്‍ അറിയപ്പെടുന്നു. ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്. ഈ വിശേഷണങ്ങളില്‍ താങ്കള്‍ സംത്രിപ്തനാണോ.

29) താങ്കളുടെ ഹീനമായ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നവരെ പീഡിപ്പിച്ചും കളിയാക്കിയും ഒറ്റപ്പെടുത്തിയും കുടുംബങ്ങളില്‍ കലഹമുണ്ടാക്കിയും ദ്രോഹിക്കുന്നു. ഈ നീച പ്രവര്‍ത്തിയെ എങ്ങിനെ നീതീകരിക്കും. താങ്കളും താങ്കളുടെ PRO കാരക്കാടന്‍ തെമ്മാടിയും ചേര്‍ന്ന് ദ്രോഹിച്ച സഹോദര പുരോഹിതന്‍ വെട്ടുവേലി സ്റ്റീഫന്‍ അച്ഛനോട്‌ ചെയിത കൊടും ചതിയുടെ പാപഭാരത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുമോ.

30) അവസ്സാനമായി വരാനിരിക്കുന്ന നോയമ്പ് കാലത്തെങ്കിലും പാപങ്ങളെയും  പാപ സാഹചര്യങ്ങളെയും താങ്കള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുമോ. ( അതില്ലാത്ത താങ്കള്‍ക്ക് നിലനില്‍പ്പില്ലായെന്ന്‍ നന്നായി അറിയാം.) പൌരോഹിത്തത്തിന്റെ സകല മഹിമയും കളഞ്ഞ് കുളിച്ച പുരോഹിതര്‍ക്ക് അപമാനമായ താങ്കള്‍ എന്നാണ് മൂലക്കാടനോടൊപ്പം ക്നാനായ സമൂഹത്തോട് വിട പറയുന്നത്. 

വാല്‍ക്കഷണം  

മുത്തുവിന്റെ നിരവതിയായ കുറ്റകൃത്യങ്ങളുടെ നീണ്ട നിരതന്നെയുണ്ട്‌. വിമര്‍ശിക്കുന്നവരെ ഒതുക്കാനായി വീണ്ടും താങ്കള്‍ പ്രൈവറ്റ് ഡിറ്റക്റ്റീവിനെ നിയോഗിച്ചു എന്നറിഞ്ഞു. കഴിഞ്ഞതവണ മുടക്കിയ പതിനായിരം എവിടം വരെയായി ? ചിക്കാഗോ ക്നായെ പൂട്ടിക്കാനും അതിന്‍റെ പിന്നണി പ്രവര്‍ത്തകരെ തൂക്കിലേറ്റാനും നിരവതിയായ കൂടിയാലോചനകള്‍ പല സ്ഥലത്തും പലരിലൂടെയായും നടക്കുന്നതായി അറിഞ്ഞു. ലോകാവസ്സാനം വരെ ക്നാനായ സമൂഹത്തിന്‍റെ സമ്പൂര്‍ണ്ണ സംരക്ഷണത്തിനായി ചിക്കാഗോ ക്നായും അതിന്‍റെ പ്രവര്‍ത്തകരും പല രൂപത്തിലും പല ഭാവത്തിലും ഇവിടെത്തന്നെയുണ്ടാകും.

1 comment:

  1. Today at the pothuyogam a gentleman was explaining that buying a car is a revenue expenditure, he was wrong. Buying a car is a capital expenditure and the money that you spend to maintain the car for example gasoline, oil, tire, services etc those fall under revenue expenditure.

    ReplyDelete