Saturday, February 2, 2013

കോട്ടയം അരമനയില്‍ അന്തിയുറങ്ങുന്നത് ആര് ?

വേദന നിറഞ്ഞ ദിനങ്ങളാണ് ക്നാനായ കത്തോലിക്കര്‍ക്ക് ഇന്നുകള്‍. 1911-ല്‍ നമുക്കായി പരിശുദ്ധ സിംഹാസ്സനം വിശുദ്ധ പത്താം പീയൂസ്സ് മാര്‍പ്പാപ്പായാല്‍ സ്വതന്ത്ര ഭരണാധികാരം ഉള്ള  കോട്ടയം വികാരിയാത്ത്  അനുവതിച്ച് തന്നു. ക്നാനായക്കാര്‍ക്ക് മാത്രമായി തന്ന സഭാ സംവിതാനം. മാക്കില്‍ പിതാവ് മുതല്‍ കുന്നശ്ശേരി പിതാവ് വരെ എല്ലാ പിതാക്കന്മാരും ശക്തമായി ക്നാനായക്കാരുടെ സംരക്ഷകരായി കാവല്‍ക്കാരായി സഭാ സംവിതാനത്തില്‍ നിലകൊണ്ടു. ഇവരൊക്കെ പെറ്റ അമ്മയോടും ജന്മം തന്ന അപ്പനോടും കളിച്ചു വളര്‍ന്ന സഹോദരങ്ങളോടും തന്നെ താനാക്കിയ ക്നാനായ സമൂഹത്തോടും കൂറൂള്ളവരായിരുന്നു. സ്വന്തം സമൂഹത്തിന്‍റെ നൊമ്പരങ്ങള്‍ തങ്ങളുടേതായി നെഞ്ചിലേറ്റി തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കാത്തു സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചു. കോട്ടയം അരമനയെന്നാല്‍ ക്നാനായ മക്കളുടെ അത്താണിയും ആശ്രയവുമായിരുന്നു. അഭിവന്ദ്യ തറയില്‍ തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി നാം ക്നാനായക്കാരുടെ പോപ്പ് ആണന്ന്. " കുന്നശ്ശേരി പിതാവ് ലോകം എമ്പാടും ഓടി നടന്ന് പറഞ്ഞു " ഞാനാണ് നിങ്ങളുടെ ഗോത്രതലവന്‍. ലോകത്ത് എവിടെ ആയിരുന്നാലും  എന്‍റെ ജനത്തിന് മേല്‍ എനിക്കാണ് അധികാരം. സൂര്യ ചന്ദ്രന്‍മാരുള്ള കാലം ക്നാനായ സമൂഹം നിലനില്‍ക്കും. "

ഇന്ന്‍ നമ്മുടെ സമുദായത്തിന്റെ പൂര്‍വ്വ പിതാക്കന്മാര്‍ അന്തിയുറങ്ങിയ കോട്ടയം അരമനയില്‍ പള്ളിയുറക്കം നടത്തുന്നത് ആരാണ്. ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും മൂര്‍ത്തന്ന്യ ഭാവമായ മൂലക്കാട്ട് തിരുമേനി. കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്ത ആയിക്കൊണ്ട്‌ പറയുന്നു. ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നത് ക്നാനായ സമൂഹത്തിന്‍റെ സംരക്ഷകനായിട്ടല്ല മറിച്ച് സഭയുടെ മാത്രം കാര്യങ്ങള്‍ നോക്കാനാണ്. സഭയുടെ കാര്യങ്ങള്‍ക്ക് അപ്പുറം തനിക്ക് ഒന്നുമില്ല. അദ്ദേഹം പോകുന്നിടത്തെല്ലാം പറയുന്നു എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഇല്ല. കണ്ട പറയനെയും പുലയനെയും മാര്‍ഗ്ഗം കൂടിയവനെയും കാട്ടി പറയുന്നു ഇതാണ് നിങ്ങളുടെ പിതാവ് ഞാനല്ല. തീര്‍ന്നില്ല വീണ്ടും പറയുന്നു ഈ സമുദായം ഇന്നലെ വരെയുള്ളതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കണം  കര്‍മ്മം വേണ്ടാ ജന്മം മാത്രം മതി ഇനി ക്നാനായക്കാരനാകാന്‍. അപ്പോള്‍ സത്യാന്വേഷികളായ ക്നാനായ മക്കള്‍ ചോതിക്കുന്നു എവിടെ കുന്നശ്ശേരി പിതാവിന്‍റെ സൂര്യചന്ദ്രന്മാര്‍ ?  ക്നാനായക്കാര്‍ക്ക് മാത്രം അവരുടെ പ്രത്യേകതകള്‍ പരിഗണിച്ച് കൊടുത്ത അതിരൂപതയില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് തന്‍റെ ജനത്തിന്‍റെ പ്രത്യേകതകളെ അതുപോലെ സംരക്ഷിക്കാന്‍ ബാധ്യതയില്ലേ ? കോട്ടയം അതിരൂപതയിലും  അതിന്‍റെ പ്രത്യേകതകളിലും വിശ്വാസ്സമില്ലാത്ത ഒരാള്‍ അതിന്‍റെ  തലപ്പത്ത് ഇരിക്കുന്നതിന്റെ സാങ്കേതികത്വം എന്താണ് ? ഇരിക്കുന്ന ആള്‍ക്ക് നാണവും ഉളിപ്പും ഇല്ലങ്കില്‍ ആ സ്ഥാനത്ത് നിന്ന് ഇറക്കാനും മറ്റൊരാളെ പ്രതിഷ്ടിക്കാനും ക്നാനായ മക്കള്‍ക്ക്‌ പ്രതികരിക്കാന്‍ എന്തേ ഇത്ര വിഷമം ? മജ്ജയും മാംസ്സവും പ്രതികരണ ശേഷിയും ഇല്ലാത്ത ഷണ്ഡന്‍മാരായ ഒരു ജനതതിയാണോ ക്നാനായക്കാര്‍ ?

കോട്ടയം രൂപതയുടെ സഹായ മെത്രാനായി കാലങ്ങള്‍ കഴിഞ്ഞിട്ടും തന്‍റെ ബെനഡിക്ടന്‍ സന്ന്യാസ്സസമൂഹത്തിന്‍റെ   മഞ്ഞ വസ്ത്രങ്ങള്‍ ഊരാതെ അവസ്സാനം രൂപതാ പുരോഹിതരുടെ  നിരന്തരമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് വെള്ള വസ്ത്രം ഉടുക്കാന്‍ തുടങ്ങിയ തിരുമേനിക്ക് ഇപ്പോള്‍ അതിരൂപതാ വലിയ മെത്രാപ്പോലീത്ത ആയപ്പോള്‍ ആരോടാണ് വിധേയത്വം. കോട്ടയത്ത്‌ ആണങ്കില്‍ രാത്രികാലങ്ങളില്‍ ഇന്നും വല്ലംബ്രോസ്സ്കാരുടെ ചീട്ട്കളികേന്ത്രത്തില്‍ നേരം വെളുക്കുവോളം ചീട്ടുകളിക്കാനും മേത്തരം വൈന്‍ അടിക്കാനും സമയം കണ്ടെത്തുകയും പകല്‍ സമയങ്ങളില്‍ തന്‍റെ ലാപ്‌ടോപ്പിലും സ്മാര്‍ട്ട്‌ ഫോണിലും വീഡിയോ ഗയിം കളിക്കാനും ആണ് താല്‍പ്പര്യം എങ്കില്‍ എന്തിന് ഞങ്ങളുടെ തലവനായി കോട്ടയം അരമനയില്‍ കഴിയുന്നു. ബെനഡിക്ടന്‍ സന്ന്യാസ്സസമൂഹത്തിന്‍റെ ഏത് കാര്യങ്ങളിലും ഓടി എത്തുന്ന മൂലക്കാട്ട് പിതാവേ അങ്ങേയ്ക്ക് ഞങ്ങളെയും ഞങ്ങളുടെ പ്രത്യേകതകളെയും ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലങ്കില്‍ എന്തിന് കോട്ടയം അരമനയില്‍ അന്തിയുറങ്ങുന്നു. വിട്ട് പോയിക്കൂടെ അങ്ങ് റോമിലേക്ക്. ഞങ്ങളെ അറിയുന്ന ഞങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ കൂടെ ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഒരു പിതാവിനെ എന്തുകൊണ്ട് വിട്ടുതന്നുകൂടാ.

ചുറ്റും തിരിഞ്ഞു നോക്കൂ എന്നിട്ട് കഴിയുമെങ്കില്‍ സ്വയം വിലയിരുത്തുക ആര്‍ക്കും ഇഷ്ടമില്ലാത്ത ആരാലും സ്നേഹിക്കപ്പെടാത്ത  ഒരു പിതാവായി എന്തിന് ഞങ്ങളുടെ അരമനയില്‍ താമസിക്കുന്നു. തര്‍ക്കുത്തരം മാത്രം പറയുന്ന പിതാവ്, അഹങ്കാരിയായ പിതാവ്, ആര്‍ക്കും സംസ്സാരിക്കാന്‍ ഇഷ്ടമില്ലാത്ത പിതാവ്, ആരോടും സ്നേഹം പങ്കുവയ്ക്കാത്ത പിതാവ്, ആര്‍ക്കും ഗുണം ചെയ്യാത്ത പിതാവ്, പുതിയതായി ഒന്നും ചെയ്യാത്ത പിതാവ്, സര്‍വ്വോപരി കുലം തോണ്ടി പിതാവ് എന്നിങ്ങനെ ഒട്ടേറെപ്പേരില്‍ ആണ് അങ്ങ് ഇന്ന്‍ അറിയപ്പെടുന്നത്. സ്വന്തം ജനങ്ങളും പുരോഹിതരും മറ്റ് സന്ന്യസ്തരും ഇന്ന്‍ അങ്ങേയ്ക്ക് തരുന്ന വിലയെന്താണ് എന്ന് ഒന്ന് അന്വേഷിച്ച് നോക്കൂ. എത്ര മോശമായാലും പതറരുത് സ്വയം മാറിയാല്‍ മാത്രം മതി. ലോകത്തിലുള്ള സകല ക്നാനായ മക്കളും സ്വയം ചോതിക്കുന്ന ഒരു ചോദ്യം ഉണ്ട്. കണ്ണുണ്ടായിട്ടും എന്തേ ഈ പിതാവിന് കാണാന്‍ കഴിയാത്തത് ? കാത് ഉണ്ടായിട്ടും എന്തേ ഈ പിതാവിന് കേള്‍ക്കാന്‍ കഴിയാത്തത് എന്ന് ? അന്ധതയുടെ പര്യായമാണോ മൂലക്കാട്ട് പിതാവേ  അങ്ങ് ?

വാല്‍ക്കഷണം 

ക്നാനായ മക്കളോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പിതാവിന് ഒരു നിമിഷം പോലും ഇനി കോട്ടയം രൂപതയുടെ അമരത്ത് ഇരിക്കാന്‍ ധാര്‍മ്മീകമായി അവകാശമില്ല. തന്നിഷ്ടം കാട്ടുന്ന സമുദായ ദ്രോഹം മാത്രം കാട്ടുന്ന ഇന്ന്‍ ക്നാനായ സമൂഹം മൊത്തം വെറുക്കുന്ന അഹങ്കാരിയും മുന്‍കോപിയുമായി മൂലക്കാട്ട് പിതാവേ ഇറങ്ങിപ്പോകുക ഞങ്ങളുടെ അരമനയില്‍ നിന്ന്.
1970 കളില്‍ കോട്ടയം രൂപതയിലെ പുരോഹിതരുടെ മീറ്റിങ്ങില്‍ ഒരു വേറിട്ട ശബ്ദം കേട്ടു. അത് " എന്തുകൊണ്ട് ഇനിമുതല്‍ പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാരെ ക്നാനായ സമൂഹത്തില്‍ നിലനിര്‍ത്തിക്കൂടാ " എന്നതായിരുന്നു. അതിനുള്ള പ്രതികരണം വളരെ വലുതായിരുന്നു. സകല പുരോഹിതരും ഒരുമിച്ച് എഴുന്നേറ്റ് അതിനെതിരെ ശക്തമായി ആഞ്ഞടിച്ചു എന്ന് മാത്രമല്ല പറഞ്ഞ ഉന്നതനെ തല്ലിക്കൊന്നില്ലന്നെയുള്ളൂ. പക്ഷേ ഇന്ന്‍ ആ പുരോഹിതരുടെ പിന്‍ഗാമികള്‍ക്ക് എന്ത് പറ്റി. കോട്ടയം അതിരൂപതയിലും പുറത്തും നടക്കുന്ന കോലാഹലങ്ങള്‍ കണ്ടില്ലായെന്ന് നടിച്ച് അധികാരത്തിന്‍റെ  അപ്പക്കഷണത്തിന് വേണ്ടി എല്ലാം അടിയറവ് പറഞ്ഞ് മൂലക്കാട്ട് പിതാവിന്‍റെ ചെരുപ്പ് നക്കുന്നു. ക്നാനായ മക്കള്‍ക്ക്‌  ലെജ്ജിക്കാന്‍ വേറെ എന്തുണ്ട്  ഇനി ഈ ഭൂമുഖത്ത്.


13 comments:

  1. I am sorry to inform the blogger about you criticize the Knanaya Priests. You are not a Priest and you don't know how The Knanaya Priests are protesting.Just want to bring you back to one year. There was a complete meeting of all Kottayam Diocese Priests in Kannur Berumariam Pastoral center right before our Bishop Mar Mathew Moolakkattu came to LA.In that meeting our Bishop proposed to have all kind of peoples marriage including who leave the community should celebrate in our churches. The response to that recommendation was blasted by all our priests unanimously. So, please do what ever you guys do with commonsense and do not criticize without knowing the truth. Again i want to tell you that all the priests are with you guys and we can continue the journey with trust and pray. God Bless you and your team.

    ReplyDelete
  2. Mar Moolakkattu and Muthu should step down and leave our Diocese immediately. Ask Kollaparambil Achan and Velliyan Achan about their findings. We need Community loving Bishop as our Kottayam Diocese Head and True Knanaya lover as our VG in North America.

    ReplyDelete
  3. Dear Blogger,
    Today Chicago start a new History in Unity. Chicago KCS had their special general body meeting and they united more than ever for the community matter. I think it is a new start and this move will make a new era for Knanaya Community. I think Muthu start loosing ground in Chicago and that will help our people better future. Please do not unnecessary criticize the K K Group and people around them. I see the start of real unity and true Knanaya spirit.

    ReplyDelete
  4. Muthu and Moola go to Hell and get lost.

    ReplyDelete
  5. Evil means Muthu and Devil means Moola. Step down betrayers and your place is in the hell.

    ReplyDelete
  6. This is biased one side some rich people's blog if you want to read independent standard open discussion of knanaya people worldwide please read the oxygen of knanya people http://worldkna.blogspot.com/2013/01/blog-post_8325.html?showComment=1359789425147#comment-c7731903313573822609

    ReplyDelete
  7. Dear readers,
    Mutholam and Karakkadan were leaving so much nasty comments for the last two articles. We know from the way of sentence and words, from where it is coming and we are not able to publish those comments.We asking Muthu and Karakkadan to come up with better language with moderate meaning.
    Thanks.

    ReplyDelete
    Replies
    1. What make you to say both Muthu and Karakkadan is send some bad comments ? Any evident s ?

      Delete
    2. We told you that it is not advisable to publish due to the nasty words and sentences. We are certain about the origin of it.

      Delete
  8. I heard the publisher hit 135 times in the survey. is that true?

    ReplyDelete
  9. To know real world class knanaya people's think and discussion. Get some knowledge about real educated knanaya people. Think out of the box.
    http://worldkna.blogspot.com/2013/02/why-are-we-afraid-to-express-our-views.html?showComment=1360274525708#comment-c5441838222754903750

    ReplyDelete
  10. Within 24 hrs record hit article in the kerala villages. You should read. Is it happening in your village? Read all the hot comments and contribute. Villagers are most enjoying this article never miss it. They said this is the best article in 2013.
    http://worldkna.blogspot.com/2013/02/blog-post_2974.html?showComment=1360593625135#comment-c878792503118655845

    ReplyDelete
    Replies
    1. Yes. I read നാട്ടിലെ ഗ്രാമീണര്‍ക്കിടയില്‍ അമേരിക്കന്‍ മലയാളികളുടെ സ്ഥാനം Excellent comments
      Thanks,

      Delete