Tuesday, February 19, 2013

മുത്തോലത്തച്ചന് ആയുസ്സും ബുദ്ധിയും നീട്ടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

കേരള കത്തോലിക്കാ സഭയിലെ നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ഒരു കീഴ്വഴക്കമുണ്ട്. ആഗോള സഭയില്‍ അങ്ങിനെതന്നെ ആകാന്‍ വഴിയില്ല. താഴ്ന്ന നിലത്തെ നീരോടൂ എന്നല്ലേ പ്രമാണം. കേരളകുഞ്ഞാടുകളെക്കാള്‍ “താഴ്ന്ന നിലം” ലോകത്ത് വേറെ എവിടെയാണുള്ളത്?

കീഴ്വഴക്കം ഇതാണ്. ഒരു വൈദികനെക്കൊണ്ട് ഇടവകക്കാര്‍ മടുത്തു എന്ന് വിചാരിക്കുക. കാരണം എന്തുമാകട്ടെ. അഹങ്കാരം നിറഞ്ഞ പെരുമാറ്റമാകാം, ഇടവകക്കാര്‍ക്ക് നീതി നിഷേധിക്കുന്നതാകാം, സാമ്പത്തിക ക്രമക്കേടാകാം, ലൈംഗിക അപവാദങ്ങള്‍, കളവ്, ചതി – കാരണം എന്തുമാകട്ടെ, ഇടവകജനം സഹികെട്ടു ബന്ധപ്പെട്ട രൂപതയുടെ അരമനയില്‍ ചെന്ന് പിതാവിനോടോ മറ്റു അധികൃതരോടോ പരാതി പറയുന്നു എന്ന് സങ്കല്‍പ്പിക്കുക (സങ്കല്‍പ്പിച്ചു വിഷമിക്കേണ്ടതില്ല, ഈ പറഞ്ഞതുപോലുള്ള നൂറുനൂറു സംഭവങ്ങള്‍ കോട്ടയം അതിരൂപതയില്‍ നടന്നുവരുന്നതാണ്; ഇപ്പോഴും നടക്കുന്നു, ഒന്ന് ഓര്‍മ്മിച്ചെടുത്താല്‍ മാത്രം മതി...). അടുത്ത ദിവസം വിശുദ്ധ കൂറിയ കൂടുമ്പോള്‍ ഇത് പറഞ്ഞു എല്ലാവരും ചിരിക്കും. എന്നിട്ട് ഐഖ്യകണ്‍ഠേന തീരുമാനിക്കും. “ആ അച്ചന്റെ കാലാവധി അടുത്ത സെപ്റ്റംബര്‍ മാസത്തില്‍ തീരുകയാണല്ലേ. ഇവന്മാര്‍ ഇത്രയ്ക്കും ബഹളം വയ്ക്കുന്ന സ്ഥിതിക്ക്, അങ്ങേര്‍ ഒരു മൂന്നു വര്ഷം കൂടി അവിടെതന്നെ ഇരിക്കട്ടെ. മേലാല്‍ വാലുമാക്രികള്‍ വൈദികര്‍ക്കെതിരെ പരാതിയുമായി വരാന്‍ ധൈര്യപ്പെടരുത്.”
ഇടവകജനത്തില്‍ ആരെയെങ്കിലും, എവിടെയെങ്കിലും വച്ച് കാണാന്‍ ഇടയായാല്‍ സ്നേഹത്തോടെ പറയും, “ഞങ്ങള്‍ നിങ്ങളുടെ അച്ചനെക്കുറിച്ചു അന്വേക്ഷിച്ചുവരികയാണ് കെട്ടോ, മറന്നിട്ടില്ല. തീരുമാനം ഉടനെ ഉണ്ടാകും.”
നിസ്സഹായരായ കുഞ്ഞാട് എല്ലാം സഹിക്കും. അല്ലാതെ അവനെന്തു മാര്‍ഗം!
ഇതേ നയമാണ് അമേരിക്കയില്‍ സീറോമലബാറും കോട്ടയവും സ്വീകരിച്ചത്. സകല കൊഴപറിഞ്ഞ സാധനങ്ങളെയും ഇങ്ങോട്ട് വിടും. എന്തെങ്കിലും നന്മ പ്രവര്‍ത്തിച്ചാല്‍ അവരെ കഴിയാവുന്നത്ര വേഗം നാടുകടത്തും. ആരെപറ്റിയെങ്കിലും പരാതി നല്‍കിയാല്‍ അവന്റെ നല്ലകാലം. ആജീവനാന്തം അമേരിക്കയില്‍ നില്‍ക്കാം. ഗ്രീന്‍കാര്‍ഡായി, പൌരത്വമായി. ഒരു കുഴപ്പവും ഇല്ല.
അമേരിക്കയിലെത്തിയ ക്നാനായ വൈദികരില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ പരാതി നേടിയയാള്‍ എന്ന ബഹുമതി നമ്മുടെയെല്ലാം പ്രിയങ്കരനായ മുത്തോലത്തച്ചന് സ്വന്തമായിരിക്കണം. അതുകൊണ്ടു തന്നെ അദ്ദേഹം ഇവിടെ ഏറ്റവും ശക്തനാണ്. എത്ര പരാതി ഉയരുന്നുവോ, അത്രയും അദ്ദേഹത്തിന്റെ വേര് അമേരിക്കയില്‍ ആഴത്തില്‍ ഇറങ്ങി.
ഉര്‍വശീശാപം ഉപകാരമായി എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയത് പലരുടെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടായിരുന്നു. ഇന്ന് പ്രിയങ്കരനായ മുത്തോലത്തച്ചന്‍ കെസിസിഎന്‍എ എന്ന അല്മായ സംഘടനയുടെയും, അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളുടെയും ഏറ്റവും വലിയ സമ്പത്താണ്. വലിയ ഒരു രാജ്യത്ത് പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായമക്കളെ തനിമയില്‍ നിലനിര്‍ത്തുക, ഒരുമയില്‍ കൊണ്ടുവരിക, അവരില്‍ വിശ്വാസം നിറയ്ക്കുക – ഇത്രയും കാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയാണല്ലോ ക്നാനായ വൈദികര്‍ സ്വന്തം നാടും വീടും വിട്ട്, കഷ്ടപ്പെട്ട് നമ്മുടെയടുത്തു വന്നു സേവനം ചെയ്യുന്നത്. ഇത്രയും പേര്‍ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും സാധിക്കാത്തത്ര ഒരുമ മുത്തോലത്തച്ചന്‍ ഈയടുത്തകാലത്തായി ക്നാനയമക്കള്‍ക്ക് പ്രദാനം ചെയ്തു. അവരെ ഒരു ചരടില്‍ അദ്ദേഹം കോര്‍ത്തിണക്കി. ഇന്ന് അമേരിക്കയിലെ ക്നാനയമക്കള്‍ക്ക് ഒരു നേതാവേ ഉള്ളൂ, കലഹപ്രിയരായ അവര്‍ ഇന്ന് ചെറിയ സൌന്ദര്യപ്പിണക്കങ്ങളും വലിയ പടലപ്പിണക്കങ്ങളും മറന്ന് ഒന്നായി വലിയ ഒരു ശക്തിയായി മാറിയിരിക്കുകയാണ്. അവരുടെ മുന്നില്‍ നിന്ന് വന്‍ശക്തികള്‍ മുട്ടുകൂട്ടിയിടിക്കുന്നു.
മുത്തോലത്തച്ചന്‍ സമുദായത്തിന് ഒരുമയും സംഘടിത ശക്തിയും പ്രദാനം ചെയ്യുന്നുവെങ്കില്‍, കോട്ടയം-ചിക്കാഗോ അരമനകള്‍ക്ക് അദ്ദേഹം ഇന്നൊരു വന്‍ ബാധ്യതയാണ്. രണ്ടു മെത്രാന്മാരും കൂടി, “പോയി പ്രാഞ്ചികളുടെയും പ്രാഞ്ചിയല്ലാത്തവരുടെയും ഉള്ള കാശൊക്കെ പിടിച്ചുവാങ്ങിക്കൊണ്ട് വാ” എന്നുപറഞ്ഞ് കുടം തുറന്നഴിച്ചുവിട്ട ഭൂതത്തെ തിരിച്ചു കുടത്തില്‍ കയറ്റാനാവാതെ അവര്‍ കിടന്നു ചക്രശ്വാസം വലിക്കുന്നു.
ക്നാനായ വിജി ഇന്ന് ഭരിക്കുന്നത് ചിക്കാഗോ രൂപതയുടെ ഒരു വിഭാഗത്തെമാത്രമല്ല, ചിക്കാഗോ രൂപതയുടെ ഒരു സൂപ്പര്‍ മെത്രാനായി അദ്ദേഹം വിലസുന്നു. സാക്ഷാല്‍ മെത്രാന്‍ ഇന്ന് നിസ്സാഹായമെത്രാനാണ്. നിസ്സഹായ മെത്രാന് ഒരു ഇടയലേഖനം ഇറക്കണമെങ്കില്‍ സുപ്പര്‍ മെത്രാന്റെ അനുവാദം വേണം. അദ്ദേഹം പറയുന്നതുപോലെയെ എഴുതാന്‍ സാധിക്കൂ. എന്നാല്‍ സുപ്പര്‍ മെത്രാന്‍ ഇപ്പോള്‍ സ്വയം മടയലേഖനങ്ങള്‍ ഇറക്കിതുടങ്ങി.
സുപ്പര്‍ മെത്രാന്‍ ഏറ്റവും അവസാനം ഇറക്കിയ മടയലേഖനം വായിക്കണമെങ്കില്‍ ഇവിടെക്ലിക്ക് ചെയ്‌താല്‍ മതി.
ഏതെങ്കിലും രൂപതയില്‍ ഇത്തരം സംഭവം പറഞ്ഞുകേട്ടിട്ടുണ്ടോ? ഇതിനുള്ള അധികാരം ഇദ്ദേഹത്തിന് ആരെങ്കിലും കൊടുത്തിട്ടുണ്ടോ? മറ്റെന്തെല്ലാം സാമ്പത്തിക ക്രമക്കേടുകളാണ് ഇദ്ദേഹം നടത്തിവരുന്നതെന്ന് ആരെങ്കിലും അന്വേക്ഷിച്ചിട്ടുണ്ടോ? അന്വേക്ഷിക്കാന്‍ ആര്‍ക്കെങ്കിലും തന്റേടമുണ്ടോ?
കാശുപിടുങ്ങാന്‍ മിടുക്കനാണെന്ന് കരുതി അമേരിക്കയില്‍ സ്ഥിരമായി തങ്ങാന്‍ അനുവാദം നല്‍കിയ ഇദ്ദേഹം ഇപ്പോള്‍ കാശുമാത്രമല്ല തന്റെ മേലധികാരികളെയും പിടുങ്ങാന്‍ മിടുക്കനാണ് എന്ന് തെളിയിച്ചുകഴിഞ്ഞു. ആരുപറഞ്ഞാലും അനുസരിക്കുകയില്ല എന്ന നിലയില്‍ എത്തിയ ഇദ്ദേഹത്തെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാം ആഗ്രഹമുണ്ട്. പക്ഷെ എന്തൊക്കെയോ അജ്ഞാത കാരണങ്ങളാല്‍ അവരെല്ലാം ഭയപ്പെടുന്നു.
ഇദ്ദേഹത്തെ കൊണ്ട് സമുദായത്തിനുണ്ടായ മറ്റൊരു വലിയ നേട്ടം സ്വാര്‍ത്ഥതയില്‍ “കുഞ്ഞുമുത്തുമാരായ” മറ്റു ക്നാനായ വൈദികര്‍ ഇന്ന് ഇയാള്‍ക്കെതിരെ ശക്തമായി തിരിഞ്ഞ് കുറെയൊക്കെ ജനത്തിന് ക്ഷേമാകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഇത്തരം ഒരു പൊതുശത്രു ഇല്ലാതായാല്‍ നമ്മുടെ വൈദികരുടെ തനിനിറം പുറത്തുവരും.
അമേരിക്കയിലെ ക്നാനയമക്കള്‍ മുട്ടിപ്പായി നിത്യവും ഇങ്ങനെ പ്രാര്‍ഥിക്കുക 
മോര്‍ട്ടന്‍ ഗ്രോവ് മാതാവേ, ഞങ്ങളുടെ മുത്തോലത്തച്ചനെ പൊന്നുപോലെ മാതാവിന്റെ തൃക്കരങ്ങളില്‍ കാത്തുകൊള്ളേണമേ, ഒരു ദുഷ്ടശക്തിയെയും ഇദ്ദേഹത്തെ ഞങ്ങളുടെ വികാരി ജനറാള്‍ സ്ഥാനത്തുനിന്നോ, ചിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളിയിലെ വികാരിസ്ഥാനത്തുനിന്നോ ഇളക്കുവാന്‍ അനുവദിക്കരുതേ. മുത്തോലത്തച്ചന് ദീര്‍ഘായുസ്സും കുനുഷ്ടുബുദ്ധിയും അളവില്ലാത്ത വിധത്തില്‍ കനിഞ്ഞുനല്‍കി ഞങ്ങളെ രക്ഷിക്കേണമേ...
 ആമേന്‍.
ഇതുമായി ബന്ധപ്പെട്ട് ചിക്കാഗോ കനാ പ്രസധീകരിച്ച മറ്റൊരു ലേഖനം:

3 comments:

  1. Lot of postings in this blog (including this one) is severely criticizing Fr. Mutholam. He deserves it up to an extent due to several of his actions lately. However let us just not forget his contributions to our community (no matter what his motives are). Our priests prior to him were good for nothing. The main issue we have is not Fr. Mutholam and his actions but existence under the leadership of ‘Bishop Mulakkadan’. He is not contributing anything to our community and at the same time, his actions are severely hurting our community. He is the worst leader our community ever saw. He is a person with no sincerity to our community and has ‘zero’ interest to protect our identity and endogamy. If he had such qualities, our community wouldn’t be anywhere near to the issues that we were facing now. He probably has some members in his own family who got non-knanaya spouses. He is probably acting to protect their best interests, not ours. In fact, we should strongly demand his resignation unless he proves that he contributes to our community and protect his own people through his actions (not by words). A leader should work for his on people. If he fails in that duty, he no longer deserves to be in that position. Protests like the one we are going to do on March 3rd are necessary. However the ultimate change will only happen if our main leaders like ‘Mulakkadan’ take effort diligently to achieve it. Instead of doing that, he is not even identifying our needs. In fact, he works against our best interest. So our existence under his leadership is a serious issue. Somebody needs to act before he destruct our community.

    ReplyDelete
    Replies
    1. yes, you are absolutely right. Look at any single person who support the Mulakkadan formula. They will have at least one member in their family who got married from outside. Due to their extreme selfishness, they ignore tens of thousands of their own people and their well being and stand for that stupid family member who got married from outside. Nobody force them to get marry from outside and they were fully aware about their deeds and its consequences. At the end, it don't make any sense, why they want to come back. Shame on you people who support the Mulakkadan formula.

      Delete
  2. എന്നെ എപ്പോഴും കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്കിട്ടു ഇത്ര അധികം പാര പണിതിട്ട് cool guy കളിച്ചു നമ്മുടെ പള്ളിയില്‍ വരുന്ന KANA നാറികളെ കാണുമ്പോള്‍ നമ്മുടെ ആളുകള്‍ അവരെ പൊക്കിപിടിച്ച് VIP ആക്കുന്നു. അരക്കെട്ടിനുവേണ്ടി ചാടിപോയ ആ അവസരവാദികള്‍ക്ക് എന്ദുകൂടുതല്‍ ഉണ്ടായിട്ടാണ് നമ്മള്‍ അവരെ ഇത്ര comfortable ആക്കുന്നത്. നമ്മള്‍ തന്നെ അവര്‍ക്ക് പ്രചോദനം കൊടുക്കുന്നു. കുഷ്ടരോഗികളുടെ മാതിരി ഇവന്മാരെ ആട്ടി ഓടിക്കണം. പൂര്‌വികരുടെ കുഴിമാടത്തില്‍ മൂത്രമൊഴിക്കുന്ന അവസരവാദികള്‍ ആണിവര്‍. ആരും നിര്‍ബന്ധിക്കാതെ കര്ന്നോന്മാരെയു ധിക്കരിച്ചാണ് അവര്‍ പുറത്തുള്ള അരക്കെട്ടിനുവേണ്ടി പോയത്. ഇപ്പോള്‍ അവര്‍ ചെയുന്ന പ്രവര്‍ത്തി സ്വന്തം അപ്പനോട് കോഡു പറയുന്നതാണ്. സ്വന്തം അപ്പനെ ഒന്ന് ധിക്കരിച്ചു. ഇനി പ്രവര്‌തിയിലൂടെ അയാളുടെ വിശ്വാസത്തെയും വൃണപെടുത്തി. രാത്രിയില്‍ ശ്രിസ്ടികര്‍മം നടത്താതെ വാഴ വെക്കാന്‍ ആ കാര്‍ന്നോന്മാര്‍ക്ക് തോന്നിയിരുന്നെങ്ങില്‍.

    ReplyDelete