Monday, February 11, 2013

സെന്‍റ് മെരീസ്സ് പള്ളിയില്‍ മുത്തോലത്തിന്റെ ലക്ഷങ്ങളുടെ കുംഭകോണം

അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിന് പുതിയ പള്ളിയോഗ നടപടി ക്രമം ഇറക്കിയതില്‍  പ്രത്യേക നന്ദി പറഞ്ഞുകൊണ്ട് ഇന്നലെ ചിക്കാഗോ സെന്‍റ് മേരീസ്സ് പള്ളിയിലെ പൊതു യോഗം ബഹുമാനപ്പെട്ട വികാരിയും ക്നാനായ റീജ്യന്റെ വികാരി ജനറലുമായ മുത്തോലത്ത് അച്ഛന്‍ അവസ്സാനിപ്പിച്ചു. പ്രസ്തുത പൊതുയോഗത്തില്‍ വളരെ സജീവമായി പങ്കെടുത്തുകൊണ്ട് ചോദ്യങ്ങള്‍ ചോതിക്കുകയും ഉത്തരം കിട്ടാതെ സഹികെട്ട് ആഗാപ്പെ കണക്ക് കേള്‍ക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോയ  നല്ലവരായ  മുഴുവന്‍ ജനങ്ങളോടുമുള്ള നന്നിയും കടപ്പാടും ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛന്‍ പൊതുയോഗ ഹാളിന്‍റെ ചുമരുകളോട് അറിയിക്കുകയുമുണ്ടായി. അച്ഛന്റെ ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്ന് വന്ന നന്ദിയുടെ ബഹിര്‍സ്ഫുരണങ്ങളാല്‍ ഹാളിന്‍റെ ചുമരുകള്‍ കോരിത്തരിച്ച് ഇളകിവശായതായി കൈക്കാരന്‍ പോളച്ചനും ക്നാനായ ശബ്ദം എന്ന ഓണ്‍ലൈന്‍ മീഡിയയുടെ നെടുനായകരിലൊരാളായ  അനില്‍ മറ്റേക്കുന്നിലും അറിയിക്കുകയുണ്ടായി.

സീറോ മലബാര്‍ സഭയില്‍ നിലവിലുള്ള  പള്ളിയോഗ നടപടി ക്രമത്തില്‍ എവിടെയോ അവശേഷിച്ചിരുന്ന ഇടവകാങ്ങത്തിനുള്ള ചില അവകാശങ്ങള്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ടുപിടിച്ച് അതിവിധക്തമായി എടുത്ത് കളഞ്ഞുകൊണ്ട് ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതയുടെ പുതുക്കിയ പള്ളിയോഗ നടപടിക്രമം അങ്ങാടിയത്ത് പിതാവ് മുതോലത്തിന്  സമ്മാനിച്ചിരിക്കുന്നു. നോര്‍ത്ത് അമേരിക്കയില്‍ കുറ്റകൃത്യങ്ങളില്‍ തുല്ല്യ    പങ്കാളികളായ ഏവര്‍ക്കും ആശ്വാസ്സം നല്‍കുന്ന ഈ പുതുക്കിയ നടപടിക്രമത്തിലൂടെ നടത്തിയ പൊതുയോഗത്തില്‍ കണക്കുകള്‍ വായിച്ചാല്‍ മതി. പാസ്സാക്കുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുകയോ വേണ്ട. "പട്ടികള്‍ കുരച്ചുകൊണ്ടിരിക്കുകയും  യാത്രക്കാര്‍ പോയിക്കൊണ്ടിരിക്കുകയും  ചെയ്യും" എന്ന മുത്തോലത്തിന്റെ തിരുവെഴുത്ത് അന്വര്‍ത്ഥമാക്കികൊണ്ട്  കണക്കിലെ കള്ളത്തരങ്ങള്‍ക്ക് നേരെ ഉണ്ടായ ഒരൊറ്റ ചോദ്യത്തിന് പോലും ഉത്തരം പറയാതെ മുതോലം തല കീഴോട്ടാക്കി പള്ളിയോഗ നടപടിക്രമം വായിച്ചു രസിച്ചുകൊണ്ടിരുന്നു. ചോദിക്കുന്ന ഒറ്റ ചോദ്യത്തിന് പോലും ഉത്തരം പറയണ്ട ആവശ്യം പുതിയ നടപടിക്രമപ്രകാരം ഇല്ല.

2012 വര്‍ഷത്തിലെ പള്ളിയുടെ വാര്‍ഷീക വരുമാനം ഏഴ് ലക്ഷത്തിലധികം. ഒരു മില്ലയനിലധികം ഉള്ള പള്ളിയുടെ ബാങ്ക് ലോണിലേക്ക് അടച്ചത് വെറും ഒരു ലക്ഷം മാത്രം. ബാക്കി എവിടെപ്പോയി ആരുടെ വായില്‍പ്പോയി എങ്ങിനെപോയി  ? കണ്ടുപിടിക്കാന്‍ കഴിവുള്ളവര്‍ക്ക് മുതോലം പാരിതോഷികം  കൊടുക്കുന്നു. ഈ ചോദ്യോത്തരത്തില്‍ ചക്കാലപടവില്‍ സൈമനും പുളിക്കതോട്ടി സന്ജുവിനും പങ്കെടുക്കാനുള്ള യോഗ്യതയില്ലായെന്ന്  മുത്തോലത്ത് അച്ഛന്‍ അറിയിച്ചിട്ടുണ്ട്. കാനോന്‍ നിയമങ്ങളും പള്ളിയോഗ നടപടിക്രമങ്ങളും കാലേക്കൂട്ടി പഠിക്കുന്നവര്‍ക്കും സഭാ നടപടിയെപറ്റി ഉത്തമ ബോദ്ധ്യം ഉള്ളവര്‍ക്കും ഇനി മേലില്‍ ഒരു പൊതുയോഗത്തിലും അഭിപ്രായം പറയാനും സംസാരിക്കാനും അനുവാതം ഉണ്ടായിരിക്കുന്നതല്ലയെന്ന്‍ വികാരിക്കുവേണ്ടി  PRO ഷാജു കിടലംപള്ളി  അറിയിക്കുകയുങ്ങായി. കൂടാതെ ഇനി മേലില്‍ പൊതുയോഗത്തിലേക്കായി ചിക്കാഗോ ക്നാ തൊടുത്തുവിടുന്ന  ഒരു ചോദ്യവും പൊതുയോഗത്തില്‍ ചോതിക്കാന്‍ അനുവതിക്കുന്നതായിരിക്കുകയില്ലായെന്ന്  സെക്രട്ടറി ജോണിക്കട്ടി  പള്ളിവീട്ടില്‍ മുത്തോലത്ത് അച്ഛന് വേണ്ടി ഇന്ന്‍ രാവിലത്തെ പത്രക്കുറിപ്പില്‍ അറിയിച്ചു.

വാല്‍ക്കഷണം 

ചിക്കാഗോ അതിരൂപതയുടെ പ്രശസ്തമായ റിസറക്‌ഷന്‍ ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി നല്ല ശമ്പളത്തില്‍ സ്ഥിരമായി എല്ലാ ആനുകൂല്ല്യങ്ങളോടും  കൂടി ജോലി ചെയ്യുന്ന മുത്തോലത്ത് അച്ഛന് യാതൊരു നടപടിക്രമവും പാലിക്കാതെ  കൈക്കാരന്‍ പോളച്ചനും മുതോലവും കൂടി പള്ളി അക്കൌണ്ടില്‍ നിന്ന് ഫുള്‍ ക്യാഷ് കൊടുത്ത്  കാറ് വാങ്ങിയ നടപടിയെ എതിര്‍ത്തവരോട് ഇനി മേലില്‍ ഇത്തരം  പ്രവണതകളില്‍ നിന്ന് പിന്തിരിയണമെന്ന് മുതോലം ആവശ്യപ്പെട്ടു. വിശ്വാസ്സികളുടെ കാശ് എടുത്ത് എന്ത് താന്തോന്നിത്തരവും കാണിക്കാനുള്ള അവകാശം പുതിയ പള്ളിയോഗ നടപടിക്രമപ്രകാരം മുതോലത്തിന് നല്‍കിയിട്ടുണ്ട് എന്നുള്ളത് പമ്പര വിഡ്ഢികളായ വിശ്വാസികള്‍ ഇനിയെങ്കിലും ഓര്‍ക്കണമെന്ന് മുതോലം പ്രൊട്ടക്ഷന്‍ കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. ചിക്കാഗോയിലെ രണ്ട് ക്നാനായ പള്ളികളില്‍ നിന്നും വിശുദ്ധ ബൈബിള്‍ എടുത്ത് മാറ്റി ഇനി മേലില്‍ പുതുക്കിയ പള്ളിയോഗ നടപടിക്രമം ആയിരിക്കും എല്ലാ റീഡിങ്ങിനും വായിക്കേണ്ടത്  എന്ന് ബഹുമാനപ്പെട്ട VG മുത്തോലത്ത് അച്ഛന്‍ അറിയിച്ചിരിക്കുന്നു. നാളിതുവരെ സാമ്പത്തീകമായി അകമഴിഞ്ഞ് സഹായിച്ച്  തന്‍റെ കുംഭകോണങ്ങളെ പ്രോല്‍സ്സാഹിപ്പിച്ച വിവരദോഷികളായ വിശ്വാസികളോട്  കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്തോത്രക്കാഴ്ച കൊട്ടയില്‍  കാശിടുന്നില്ലായെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് മുതോലം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. സ്തോത്രക്കാഴ്ച സമയത്ത്കൊട്ടകള്‍ വെറുതെ പാസ്സ് ചെയ്യാതെ പച്ചനോട്ടുകള്‍ ഇടണമെന്നും അല്ലാത്തപക്ഷം കാശിടാത്തവരുടെ പേരില്‍ നിയമ നടപടി  സ്വീകരിക്കുമെന്നും മുതോലം  അറിയിക്കുന്നു. 

26 comments:

  1. മെയ്‌വുഡ് പള്ളിയില്‍ നാട്ടില്‍ പോയി തിരിച്ചുവന്ന സജി അച്ഛന്‍ ഒരു മാനിന്‍റെയും വേട്ടക്കാരുടെയും കഥ പറഞ്ഞതായി കേട്ടു. കഥയും കഥയുടെ പൊരുളും അറിയാവുന്നവര്‍ ദെയവായി ഉടനെ തന്നെ ചിക്കാഗോ ക്നായ്ക്ക് അയച്ചു തരുക.

    ReplyDelete
    Replies
    1. മലക്കല്ലില്‍ മത്തായിFebruary 11, 2013 at 4:36 PM

      കഥയില്‍ ചോദ്യമില്ല മകനേ. എന്നാലും നിന്നെ വിരട്ടിയത് തന്നെയാ. സൂക്ഷിച്ചാല്‍ കരയേണ്ടി വരില്ല. കളി നീ വെട്ടിക്കാടനോടാ കളിച്ചത്. മന്ത്രിമാരെയും പോലീസ് മേധാവികളെയും കയ്യിലുള്ള ഞങ്ങള്‍ക്ക് നിന്നെയൊക്കെ അകത്തിടാന്‍ ഒരു നിമിഷം മതി.

      Delete
    2. Give me a clue please.

      Delete
    3. ഒരു മാസത്തെ അവധി കൊണ്ട് എല്ലാം മറന്നു. കൂടെ നിന്നവരെയും കൂട്ടി നടന്നവരെയും എന്തിന് ആളാക്കിയവരെയും ഒക്കെ മറന്നു. സാബുവും സണ്ണിയും ജോയിയും ജോര്‍ജ്ജും പിന്നെ ജോജോയും പറയുന്നത് മാത്രം വിശ്വസിക്കുന്നു. ഒരു പക്ഷേ മുത്തോലത്ത് അച്ഛന്‍ ഇതിലും എത്രയോ ഭേതം. മുതോലത്തച്ചന്‍ കായിക്കുന്ന മരമാണ്. എന്നാല്‍ സജി അച്ഛന്‍ കായിക്കാത്ത മരവും. ഓടിയൊളിക്കാന്‍ ഒരിടവും ഉണ്ടാകില്ല. ഏതെങ്കിലും കില്ലപട്ടികളുടെ വാക്ക് കേട്ട് അള്‍ത്താരയില്‍ കയറി ചിന്നം വിളിച്ചാല്‍ വിഡ്ഡീയാകുന്നത് ആര്. വെട്ടിക്കാടനെ പറ്റി ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞിട്ടുള്ള വൈദീകരില്‍ ഒരുവനാണ് താനെന്ന സത്യം ഒരു ആല്‍മവഞ്ചകന്റെ അകത്തളങ്ങളില്‍ തന്നെ കിടക്കട്ടെ. ഒരു ഗുണവും കിട്ടില്ലായെന്ന് മാത്രമല്ല വെട്ടിക്കാടന്‍ ഊറിചിരിക്കുന്നുമുണ്ട് പ്ലൈനില്‍ ഇരുന്ന്‍ ഇപ്പോള്‍. നല്ലൊരു വൈദീകന് വേണ്ടിയായിരുന്നു ഈ നാടകം എന്നിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ക്നാനായ സമുദായ നേതാക്കളെ തുറങ്കലില്‍ അടക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിലില്‍ ചൈതന്ന്യയില്‍ വിരട്ടാന്‍ നോക്കിയ മുത്തോലത്തിന്റെ ബിനാമിക്ക് വേണ്ടിയാണ് തീ കളി കളിച്ചത്.

      Delete
    4. നാണം കെട്ട ഐവര്‍ സങ്കം എന്നും നാട്ടില്‍ വിളിച്ചിരുന്ന വിവരം അറിയാം. മുന്നൂറിലധികം ഇടവക അംഗങ്ങളെ മാറ്റിനിര്‍ത്തി നിരന്തരം ഫോണ്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചവര്‍ മാത്രം മതിയെങ്കില്‍ മെയ്‌വുഡ് പള്ളിയില്‍ ഇനി മുതല്‍ ആരും വരികയോ അഥവാ വന്നാല്‍ തന്നെ കാശ് തരികയോ വേണ്ട. മുതോലത്തിന് വേണ്ടി, കൂടെ നിന്നവരെ ചതിച്ചിട്ടാണ് നാട്ടിലേക്ക് പ്ലെയിന്‍ കയറിയത്. അതേ ചതിയിലൂടെയാണ് തിരിച്ച് ചിക്കാഗോയില്‍ കാല് കുത്തിയതും. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം മുതോലം താങ്കളെക്കാള്‍ എത്രയോ ഭേതം. നാട്ടില്‍ ചെന്ന് ഞാന്‍ മാത്രമാണ് നല്ല പുരോഹിതനെന്നും എന്നെ മാത്രം ഈമെയില്‍/ബ്ലോഗ്ഗ് എന്നിവയില്‍ ആരും ഒന്നും എഴുതിയിട്ടില്ലായെന്നും വീരവാതം പറഞ്ഞതായിട്ട് അറിഞ്ഞു. എന്തോക്കയോ കാരണത്താല്‍ വീണ് കിട്ടിയ ആനുകൂല്ല്യം ആയിരുന്നു. സഹവൈദീകനെ ഒറ്റുകൊടുത്ത മുതോലവും താങ്കളും തമ്മില്‍ എന്ത് വ്യത്യാസ്സം. ഇനി താങ്കളും മുതോലവും ഒന്നിക്കുക എന്നിട്ട് നാണം കെട്ട ഐവര്‍ സങ്കം പറയും പോലെ ശരിക്കും ഒന്ന് സ്ട്രോങ്ങ്‌ ആകുക. കഴിവ് കേടിന്റെ ഉദാഹരണമായി ഐവര്‍ സങ്കം പറഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് മാറ്റിയെടുത്ത് മിടുമിടുക്കനായി ഉപജാപക വൃന്തം പറയുംപോലെ കാര്യങ്ങള്‍ നടത്തുക പള്ളി മുന്നോട്ട് കൊണ്ടുപോകാനുള്ള കാശും അവരുടെ അടുത്ത് നിന്ന് പിരിച്ചെടുക്കുക.

      Delete
    5. Guys no personal attack. How bad some people are, give minimum respect.
      Thanks

      Delete
    6. When he stop crying ?

      Delete
    7. ivanmare americayil vachu adikkan pattukillel nattil varumbol adi kodukkuvan erppadu cheyyanam..

      Delete
  2. പൊതുയോഗത്തില്‍ ചോദ്യം ചോദിച്ച എല്ലാവരെയും മേലില്‍ ഒരു പൊതുയോഗത്തിലും പങ്കെടുക്കുവാന്‍ അനുവദിക്കുകയില്ലെന്ന് തീരുമാനിച്ചതായി പി ആര്‍ ഓ കില്ലപ്പട്ടി അറിയിച്ചു...

    ReplyDelete
    Replies
    1. Too bad and need to condemn the action of PRO. By the way why you idiots go to Pothuyogam ? Did anubody ask Muthu to resign from the Vicar and VG position. Tell him forget about Bishop position and take Pop position from Rome. It is just right fit for him

      Delete
    2. kick pro killappatty out.

      Delete
  3. A corrupt priest who loot the Church as a whole. Also the most dummies people on earth. Why and who brought the car for him ? He make more than a average person in the USA. He may be donating his own church salary to Agape. But, he taking ten times more money through religious offerings. Out of religious offering, he putting in the agape only 25% of revenue. He have free accommodation in Latin Church. Free car from our Church. Most of the food is free. Things like insurance and other benefits he getting through the primary job from the Hospital.He make more than $50000.00 dollar from his hospital job and much more from religious offerings.
    It is his personal decision to donate his Church salary to Agape and that doesn't give any allowance to parishioners.As a priest he don't need a corporate CEO salary. What he getting from the church is the more than right salary for his dirty work.
    We need to keep a salaried Secretary in the church and account all the religious offering money and credit to our church account. Do not let Muthu to take this money and donate to where ever he want.

    ReplyDelete
    Replies
    1. Guys, do not do any more stupid things. What ever you gave that's it. DO NOT GIVE ANY MORE PENNIES TO THE CHURCH.

      Delete
  4. How he gets the $ ? Only because people give ! Rather than blaming him, STOP giving $.

    ReplyDelete
    Replies
    1. YOU ARE 100% RIGHT.

      Delete
    2. where is my protection group manager mr,nedumakrri do some thinging. help me

      Delete
  5. You know those who support Muthu are getting lot of benefits from him. so kick out the pro and others who just support muth.

    ReplyDelete
  6. സജി അച്ഛന്‍ മുത്തുവിനെകാള്‍ ഭീകരന്‍ . ജനത്തിന്നു പുല്ലുവില. സാബുവും സണ്ണിയും ജോയിയും ജോര്‍ജ്ജും ജോജോയും കുറച്ചു മെയ്‌വുഡ് ഒഴികെ ഉള്ളവരെ കൊഞ്ഞനം കുത്തുന്നു. മുത്തു കുറച്ചു ജോലി എങ്കിലും ചെയും. സജി അച്ഛന്‍ സുഘിപ്പിച്ചു കാശുണ്ടാക്കും. ഭവന സന്ദര്‍ശനത്തില്‍ തുടങ്ങി, ധ്യാനം , പെരുന്നാള്‍ കുര്‍ബാന, കൌണ്സിലിംഗ് എന്നുവേണ്ട മൂന്നു കൊല്ലം കൊണ്ട് മിനിമം ഒരു കോടിക്കടുത്ത് ഉണ്ടാക്കുക. അതിനിടയില്‍ ആത്മാര്തത ഇല്ലാതെ എല്ലാവരെയും സുഘിപ്പിച്ചു കാര്യം കാണുക. ഇവിടെ മുത്തോലത്തിന്റെ കുറ്റം പറഞ്ഞു കൈഅടി വാങ്ങുക. മുത്തുവിന്റെ അടുത്ത് ചെന്ന് ഇവുടുത്തെ കുറ്റം പറഞ്ഞു സുഘിപ്പിക്കുക. നാട്ടില്‍ ചെന്ന് താന്‍ മാത്രം അമേരിക്കയില്‍ നല്ല്വനെന്നു പ്രചരിപ്പിക്കുക.

    മുത്തു മണ്ടതരമാനെങ്ങിലും ചിലത് ചെയ്തു. ഒന്നും ചെയ്യാതെ മനുഷ്യരെ പറ്റിക്കാന്‍ ഇങ്ങാര്. പാവം നമ്മള്‍ മണ്ടന്മാര്‍. ഇങ്ങാര്ക്ക് ചാകര. ഇത്തിരി തെറി കേട്ടലന്തേ, നല്ല കൊളല്ലേ ദിവസവും . മറ്റെവിടെ എങ്കിലും ഒക്കുമോ. അതിനാല്‍ ചക്കരകുടത്തില്‍ തന്നാലാകുന്ന അത്രയും കൈ എട്ടു നക്കുക. ഒന്നും അറിയാത്തവനെ പോലെ

    ReplyDelete
  7. Good job Saji Achan !!! You give very good advertisement for us free of cost. While doing your blasting and accusation, everybody start asking for what you are talking about and find out the truth. It is a good help for Vettikkadan while talking in the church. It make him more nasty and worst.

    ReplyDelete
    Replies
    1. After the Mass everybody making fun out of Saji Achan

      Delete
  8. സജി അച്ഛന്റെ കാഴ്ചപാടില്‍ ‍ ഒരു സാബുവും സണ്ണിയും ജോയിയും ജോര്‍ജ്ജും ജോജോയും പിന്നെ പബ്ലിസിറ്റിക്കായി ജീവിക്കുന്ന രണ്ടു മൂന്നു തൈകിളവന്മാര് പ്രഞ്ചികളും ഒഴികെ ഉള്ളവരെല്ലാം ഊച്ചാളികള്‍. ഇവരെ കാണുമ്പോള്‍ എന്തൊരു സ്നേഹം എന്തൊരു വിനയം ഹാ ഹഹ. അല്ലാത്തവരോട് പരമ പുജ്ഞമാണേ. പണമില്ലാത്തവനെ എന്തിനു നമ്പണം. കലികാല വരദനേ നീ താനെ ശരണം. എന്തായാലും കക്ഷി ഹാപ്പിയാണ്. വൈറസ്‌ അച്ഛന്‍ ഇവിടെ കയറി വിലസി തന്റെപണി കളയുമോ എന്നഭയം ഒരു മാസമായി കു‌ടെ ഉണ്ടായിരുന്നു. വൈറസ്‌ കുളം തോന്ടിയാണ് വിമാനം കയറിയത്. അതിനാല്‍ കറവപശു വീണ്ടും തനിക്കു സ്വന്തം. ശംഭോ മഹാദേവ

    ReplyDelete
  9. ജെയിംസ്‌ ബോണ്ടിന്റെ മെയ് വഴക്കത്തോടെ പ്രവര്‍ത്തിക്കുന്ന മുത്തു അച്ഛനെ
    കുറഞ്ഞത്‌ ഒരു BMW വാങ്ങാതെ ഒതുക്കിയതില്‍ വിഷമമുണ്ട്. പോളച്ചാ, പറശ്നികടവ് മുത്തച്ചിയണേല്‍ ഇതിന് മുത്തു നിനക്കിട്ടു പണി തരും.

    ReplyDelete
  10. നാട്ടില്‍ പോകുന്നതിന്‍റെ തലേന്ന് വെട്ടിക്കാടനിട്ട് പണിയാന്‍ പറ്റിയ ഏറ്റവും വലിയ പാരയായിരുന്നു സജി അച്ഛന്റെ പള്ളിയിലെ പരസ്സ്യ ക്ഷമാപണം. അറിയാത്തവര്‍ക്കൂടി ഓടി നടന്ന് ചോതിച്ചറിഞ്ഞു എന്തുണ്ടായി എന്ന്. സജി അച്ചന്‍റെ കരച്ചില്‍ ഒരു വര്‍ഷം മുന്‍പ് ഒത്തിരി കേട്ടതാണ് വിശ്വാസികള്‍. കരച്ചിലിലെ ഭോഷത്തരവും നാട്ടില്‍ ഇട്ടറിഞ്ഞിട്ട്‌ പോകുമെന്ന ഭീഷിണിയും എല്ലാവരും ഇത്രെയും കാലം കണ്ട് മടുത്താണ് ഇരിക്കുന്നത്. ഇത്ര വിഷമിച്ച് എന്തിനാണ് തിരിച്ചു വന്നത്. ഫുള്‍ ഓപ്ഷന്‍ താങ്കള്‍ക്ക് ഉള്ളതാണ്. കുര്‍ബാനക്ക് ശേഷം പള്ളിയുടെ വരാന്തയില്‍ വെട്ടിക്കാടനെയും സജിയച്ചനെയും അറിയാവുന്ന ജനങ്ങള്‍ മുഴുവന്‍ പറഞ്ഞ തമാശകള്‍ കേള്‍ക്കണമായിരുന്നു. തിരിച്ചു വരുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലങ്കില്‍ പോകാനോരിടം കണ്ടു വച്ചിട്ടുണ്ട് എന്ന് നന്നായി അറിയാം. പടയെ പേടിച്ച് പന്തളത്ത് ചെല്ലുമ്പോള്‍ പന്തം കുത്തി പടയായിരിക്കും മോനേ ചക്കരേ ദിനേശാ !!!

    ReplyDelete
    Replies
    1. Why you idiots talking about Saji Achan and Vettikkadan ? Muthu is escaping in between. He looting our money and destroying our community. Work for his removal from VG position. Moolakkadan and Muthu working so close to destroy the whole system. Look at St.Mary's account. He doing the same thing as Maywood here. Not giving any value for hard earned money.

      Delete
    2. You are right. Why Muthu have to get a car from us. He making more than 50K Salary in a year from Hospital with full benefit. It is his personal decision to donate church salary to Agape. Who owned the Agape ? It is Muthu's. He want to cheat the system and that is why he transferring church salary to Agape and no need to pay taxes. Look at Agape ending balance in the year end account. When ever he need, he can give that full money in the Agape account to any person or organization or where he going to retire. His retirement will be like King with Agape money. Already he is using Agape money to buy out all the Bishops,Arch Bishops and Cardinals who visit USA and elsewhere. Ask him how much money he give to all the Bishops through Agape. He is buying out each and everybody through Agape for his personal benefits. Agape is full of fraud.

      Delete
    3. YOU PEOPLE MADE HIM WORSE. NOW YOU GUYS ARE CRYING. IF WE SAY IN KERALA STYLE OOOOO......PE.

      Delete