Tuesday, February 12, 2013

Flash News: നിയമനടപടിയുമായി കെസിസിഎന്എ മുമ്പോട്ട്‌....

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ക്നാനായ വിശേഷങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് കെസിസിഎന്‍എ നേതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ Law Firm-ഉമായി നടത്തേണ്ട എല്ലാ ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചികാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയ്ക്കെതിരെ കോടതിയില്‍ അവര്‍ നിയമനടപടികള്‍ ആരംഭിക്കുന്നതാണ്. 

കേസിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. എന്നിരുന്നാലും, വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിലെ വിശ്വാസസമൂഹത്തെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ച് പള്ളികള്‍ - അവര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് - വാങ്ങിച്ച് വിശ്വാസവഞ്ചന കാണിച്ചു എന്നതായിരിക്കാം മുഖ്യ ആക്ഷേപം.
സമുദായംഗങ്ങള്‍ ബുദ്ധി കുറഞ്ഞവരാണെന്നും തങ്ങളോട് പൂര്‍ണ്ണ വിധേയത്വം ഉള്ളവരാണെന്നുമുള്ള തെറ്റായ കണക്കുകൂട്ടലില്‍ പരസ്പര വിരുദ്ധമായ നിരവധി പ്രസ്താവനകള്‍ സഭാപിതാക്കന്മാര്‍ കാലാകാലങ്ങളില്‍ നടത്തിയിട്ടുണ്ടല്ലോ. പലരുടെയും കൈയില്‍ അത്തരം പ്രസ്താവനകളുടെ രേഖ, പ്രസംഗങ്ങളുടെ റെക്കോര്‍ഡിംഗ് ഒക്കെ ഉണ്ടായെന്നു വരാം. അതെല്ലാം തെളിവായി സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സഭയുടെ നില പരുങ്ങലില്‍ ആയേക്കാം. ഇത്തരം അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാവണം ഈയടുത്ത കാലത്ത് ക്നാനായ റീജിയന്റെ വെബ്സൈറ്റില്‍ നിന്നും പല രേഖകളും ഒറ്റയടിക്ക് നീക്കം ചെയ്തത്. ഈ തെളിവ് നശിപ്പിക്കല്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം എന്നാണു ക്നാനായ വിശേഷങ്ങള്‍ സമീപിച്ച നിയമവിദഗ്‌ദ്ധര്‍ അഭിപ്രായപ്പെട്ടത്.
                
കോടതികളെയോ, ജഡ്ജിമാരെയോ സ്വാധീനിക്കുക എന്നത് അചിന്ത്യമായ അമേരിക്കയില്‍ ഇതുപോലുള്ള നിയമയുദ്ധത്തില്‍ യാതൊരു മുന്പരിചയവും ഇല്ലാത്ത സഭാധികൃതര്‍ വെള്ളം കുടിക്കാനുള്ള സാധ്യത വളരെയേറെയാണ്.
അതിനേക്കാള്‍ ഭീതിജനകമാണ് ഇതിന് വേണ്ടി വന്നേക്കാവുന്ന ഭീമമായ ചെലവ്. കോടതി വ്യവഹാരം അമേരിക്കയില്‍ വളരെയധികം ചെലവേറിയതാണ്. ബാലാരിഷ്ടതകള്‍ ഇനിയും മാറിയിട്ടില്ലാത്ത ചിക്കാഗോ രൂപതയ്ക്ക് ഇത്തരം ഒരു നിയമയുദ്ധതിനുള്ള സാമ്പത്തികശേഷി ഉണ്ടോ എന്നതും വലിയൊരു ചോദ്യമാണ്.
സ്വന്തമായി രൂപത ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും, നറുംപട്ടിണിയിലും സമൃദ്ധിയിലും ചിക്കാഗോയിലാണെങ്കിലും ചുള്ളിക്കരയിലാണെങ്കിലും, ക്നാനയക്കാരന് അവന്റെ അഭിമാനം എന്നുമെന്നും വളരെ വലുതായിരുന്നു. അതിനു വേണ്ടി എന്ത് വില കൊടുക്കുവാനും ക്നാനയമക്കള്‍ തയ്യാറുമാണ്. കേസുമായ്‌ നിയമനടപടിയുടെ ഏതറ്റം വരെ പോകുവാനും സാമ്പത്തികമായും മാനസികമായും കെസിസിഎന്‍എ നേതൃത്വം സജ്ജമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഈ കേസ് ചിക്കാഗോ രൂപത എന്ന കൊച്ചു ബോട്ടില്‍ വിള്ളലുകള്‍ ഉണ്ടാക്കുമോ എന്നതാണു ചോദ്യം. ഈ ഒരു കേസ് കൊണ്ട് അവരുടെ കഷ്ടകാലം തീരുമെന്ന് തോന്നുന്നില്ല. ചക്രവാളത്തില്‍ നിയമനടപടികളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതെയുള്ളൂ.
ഏതാനും ചിലരുടെ സ്ഥാനമാനങ്ങളോടുള്ള അതിമോഹവും പിടിവാശിയും സത്യസന്ധത ഇല്ലായ്മയും ആണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ കൊണ്ടെതിച്ചതെന്ന സത്യം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പരക്കെ അറിയാം. അതുകൊണ്ട് ചിക്കാഗോ രൂപതയ്ക്ക് ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കാവുന്നതല്ല.
എല്ലാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്. 

12 comments:

 1. Get this cheaters out from the hole. Make sure Moolakkadan and Mutholam need to be prosecuted along with Angadiyath. Moola and Muthu is equally responsible for the damage caused to us.

  ReplyDelete
 2. പലരുടെയും കൈയില്‍ അത്തരം പ്രസ്താവനകളുടെ രേഖ, പ്രസംഗങ്ങളുടെ റെക്കോര്‍ഡിംഗ് ഒക്കെ ഉണ്ടായെന്നു വരാം. അതെല്ലാം തെളിവായി സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സഭയുടെ നില പരുങ്ങലില്‍ ആയേക്കാം. ഇത്തരം അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാവണം ഈയടുത്ത കാലത്ത് ക്നാനായ റീജിയന്റെ വെബ്സൈറ്റില്‍ നിന്നും പല രേഖകളും ഒറ്റയടിക്ക് നീക്കം ചെയ്തത്.

  ReplyDelete
  Replies
  1. Muthu is a cheater.....Cheater......cheater. He is a betrayer ...betrayer........betrayer.

   Delete
 3. Bummer!! What can KCCNA do? Even if they win the case to get the church building back, Church decision that all Syro Malabar churches in USA will be endogamous will never change.

  ReplyDelete
  Replies
  1. You mean non endogamous ?

   Delete
  2. Wait and see my brother. From what I hear KCCNA has hired a superb law firm in Chicago. Unless KCCNA leadership and lawyers are confident I doubt they hire high profile lawyers.

   Delete
  3. Yes, I mean nonendogamous.

   Delete
  4. law firms will make some money for sure, who's money ..expences are met by 'pally pranchies" and 'Association pranchies"..respectively.

   Delete
  5. Dear AnonymousFebruary 12, 2013 at 9:49 AM

   We only say we have the right to practice our traditions and no one can deny that to us. When parishes are created FOR Knanaya people only Knanaya families and knanaya individuals are members.

   Do you think:

   You can fight for inclusion of gay couples' marriage in catholic church?

   You can fight for inclusion of girls in boys scout and boys in girls scout?

   You can fight for inclusion of women in Masters Golf tournament?

   You can fight for the right of faithful to be part of any catholic church rather than segregating against their wish into Latin, Syro etc.?

   Real Knanites knows their right. v have the counsel of real experts this time.

   Delete
  6. I heard that the law firm is fighting the case for free because they are so confidant about the victory and will take 1/3 compensation. My sources tells me it is a $20M suite. Lets see who will loose money!

   Delete
 4. Himalayan blunder by KCCNA . They will never win if they begin a law suit against the church. Church stands for love between people , unity, brotherhood, non discrimination and for church,untouchability is a social evil.

  ReplyDelete
  Replies
  1. Really!!! Talk to our youngsters who went through the struggle to get marriage delegation whether "Church stands for love between people , unity, brotherhood, non discrimination"?. Your argument was exactly the same when abuse victims went after Pedophiles - how did that end up. Church can never violate the law of the land where they operate.

   Delete