Monday, February 18, 2013

അങ്ങാടിയത്ത് പിതാവിന് മുകളില്‍ മുത്തു എന്ന മൂത്ത മെത്രാന്‍

അയ്യോ കഷ്ടം അങ്ങാടിയത്ത് പിതാവേ ഞങ്ങളുടെ മുത്തുവിന് എന്തിനാ കിരീടവും അരപ്പട്ടയും ചെങ്കോലും. രാവിലെ എണീറ്റ് ഈ പണ്ടാരമെല്ലാം ഒന്നുടുത്ത്  ഒരുങ്ങി വരാന്‍ എന്ത് പാടാണന്ന് അങ്ങേക്ക് തന്നെ അറിവുള്ളതല്ലേ.  ഞങ്ങളുടെ പെങ്ങന്മാര്‍ നാട്ടില്‍ നിന്ന് കുഞ്ഞാഞ്ഞ വരുമ്പോള്‍ ഉണക്ക ഇറച്ചിയും അവലോസ്സുണ്ടയും ഏത്തക്ക വറുത്തതും മീനച്ചാറൂമൊക്കെയാണ്  കൊണ്ടുവരാന്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ മുത്തുവിന് വേണ്ടത് അതൊന്നുമല്ല. കഴിഞ്ഞ മാസ്സം കാക്കനാട്ട് നടന്ന സിനഡില്‍ പോയി ഇടയന്‍റെ തൊപ്പിയും മേടിച്ച് വരണമെന്ന് പ്രത്യേകം പറഞ്ഞതല്ലേ ? സ്വന്തമെന്ന് കരുതിയ അങ്ങ് ഒന്നും കൊണ്ടുവന്നില്ലന്ന്‍ മാത്രമല്ല വേറെ ഏതോ ആനമൂടന്‍റെയോ മറ്റോ പേര് നിര്‍ദേശിച്ചു റോമിന് വിടുകയും ചെയിതു. എന്നിട്ടെന്തായി വല്ലതും നടന്നോ ? കഴിഞ്ഞ മുപ്പത് വര്‍ഷത്തോളം ഒറ്റ മാസം പോലും ഒഴിവാക്കാതെ ബേസ്മെന്‍റ് പാര്‍ടിയില്‍ ജോണി വാക്കര്‍ ബ്ലാക്ക് ലേബലില്‍ മുക്കിയെടുത്ത വെള്ള കടലാസ്സില്‍ തയ്യാറാക്കി റോമിന് വിട്ട കാനാക്കാരുടെ ക്നാനായ സമുധായത്തിനെതിരെയുള്ള ഗോസ്സിപ്പിനു മുന്‍പില്‍ എല്ലാം നിഷ്പ്രഭമായില്ലേ ?  റോമിന് പഠിക്കാന്‍ ഇച്ചിരി സമയം വേണം ഉടനെ തീരുമാനം എടുക്കാന്‍ പറ്റില്ല. കൊള്ളാം ആര്‍ക്ക് വേണം നിങ്ങളുടെ മെത്രാന്‍ സ്ഥാനം. ഞങ്ങളുടെ മുത്തുവിന്റെ ചെറുവിരല്‍ തുമ്പില്‍ നിങ്ങളെല്ലാം വെറും തൃണം മാത്രം, വെറും തൃണം. കിരീടം വയ്ക്കാത്ത വലിയ മെത്രാപ്പോലീത്തായാണ് ഞങ്ങളുടെ മുത്തു.

നടക്കാന്‍ പോകുമെന്ന്‍ആഗ്രഹിച്ച  സംഭവങ്ങളെ മുന്‍കൂട്ടി കണ്ട് മെയ്‌വുഡ് ഇടവകക്കാരെ കൊണ്ട് അങ്ങ് താമസ്സിക്കുന്ന മാന്‍ഷനെക്കാള്‍ ഒട്ടും കുറയാത്ത ഒന്ന്‍ വാങ്ങിപ്പിക്കാന്‍ പരമാവതി ശ്രമിച്ചു നോക്കി പക്ഷേ നടന്നില്ല. വിനാശ കാലേ വിപരീത ബുദ്ധി.  വരാനിരിക്കുന്ന ആപത്തിന്‍റെ തുടക്കമായിരുന്നു നമ്മുടെ മുത്തുവിന്. സെന്‍റ് തോമസ്സ് സീറോ മലബാര്‍ രൂപതയില്‍ ക്നാനായ റീജ്യന്‍ സ്ഥാപിച്ച് അതിന്‍റെ തലപ്പത്ത് കയറി പാവം അങ്ങാടിയത്ത് പിതാവിനെ പമ്പര വിഡ്ഡീയാക്കി കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി  സമാന്തര രൂപതപോലെ ഭരണം നടത്തി അഴിഞ്ഞാടി തിമര്‍ക്കുകയായിരുന്നു. അഹങ്കാരം മൂത്ത് ഞാന്‍ പറഞ്ഞാല്‍ അതിനപ്പുറം ഒരിഞ്ചുപോകാന്‍ അങ്ങാടിയത്ത് പിതാവിനോ  അദ്ദേഹത്തിന്‍റെ രൂപതാ സംവിതാനതിനോ കഴിയില്ലായെന്ന് വെല്ലുവിളിച്ചുകൊണ്ട്   ലക്ഷക്കണക്കിന് ഡോളറിന്റെ റീമൊഡലിംഗ് പദ്ധതികള്‍ നടത്തി ധൂര്‍ത്തടിച്ച്  മുടിപ്പിച്ച്‌ രൂപതാ പോളിസ്സികളെ വെല്ലുവിളിച്ചു. $20,000.00 ഡോളറോ അതിലധികമുള്ളതോ ആയ ഏത് പദ്ധതികള്‍ക്കും രൂപതയുടെ പെര്‍മ്മിഷന്‍ വേണമെന്ന നിയമം വരെ കാറ്റില്‍ പറത്തി യൂത്ത് സെന്‍റെര്‍ പണിയാന്‍ പിരിച്ച മെയ്‌വുഡ് പള്ളിയിലെ ആറര ലക്ഷം   തൊട്ട് സെന്‍റ് മേരീസ്സില്‍ എത്തിനില്‍ക്കുന്ന  $26,000.00 ഡോളറിന്റെ പേര്‍സണല്‍ കാര്‍ പര്‍ച്ചെസ്സ് വരെ എത്തിനില്‍ക്കുന്നു നമ്മുടെ മുത്തുവിന്റെ അഹങ്കാരം.

പ്രതിമാസം പതിനായിരത്തിലധികം പിരിച്ചെടുക്കുന്ന വിശുദ്ധ കര്‍മ്മങ്ങളുടെ വരുമാനത്തില്‍ കപ്പിയാരുടെ വീതവും പാട്ടുകാരുടെ വീതവും തൊട്ട് അരമനയിലേക്ക്  പോകണ്ടത് വരെ തട്ടിയെടുത്ത് രൂപതയെ വഞ്ചിച്ചിട്ട് ആകെ രൂപതയില്‍ കൊടുക്കുന്നത് ഫെസ്സിലിറ്റി യൂസ്സേജിന്റെയും ഇടവകാങ്ങങ്ങളുടെ  വാര്‍ഷീക ഫീസ്സിന്റെയും ദശാംസ്സം മാത്രം.  ചിക്കാഗോയിലെ പള്ളികള്‍ക്ക് ഉള്ളില്‍ റിലീജ്യസ് സ്റ്റോര്‍ വച്ച് അതിലെ വരുമാനം തൊട്ട്  മരിച്ചടക്കില്‍ വീട്ടുകാര്‍ കൊടുക്കുന്ന  നേര്‍ച്ചയും   മന്ത്രയുടെ  കാശുവരെ അടിച്ചുമാറ്റി സ്വന്തം പോക്കറ്റിലും അഗാപ്പയിലും ഇട്ട് നാട്ടില്‍ നിന്ന് വരുന്ന പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും വാരിക്കോരി കൊടുത്ത്  അവരെ തന്‍റെ പിണിയാളുകളാക്കി മാറ്റി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്ക് എടുത്ത് നോക്കുക എത്ര ആയിരങ്ങളാണ് വഴിവിട്ട് സ്വന്തം ഇഷ്ടപ്രകാരം പള്ളി അക്കൊണ്ടില്‍ നിന്നും കൂടി ഇങ്ങനെ എടുത്ത് കൊടുത്തിട്ടുള്ളത്  എന്ന്. സെന്‍റ് തോമസ്സ് രൂപതയേയും അതിന്‍റെ സംവിതാനത്തെയും  അങ്ങാടിയത്ത് പിതാവിനെയും നോക്കുകുത്തിയാക്കി വലിയ മെത്രാപ്പോലീത്ത ചമയുകയായിരുന്നു മുത്തു എന്ന മൂത്ത മെത്രാന്‍.

അങ്ങാടിയത്ത് പിതാവിനെ വെറും പീറ കപ്പിയാരുടെ വില പോലും കൊടുക്കാതെ  സ്വതന്ത്ര ഭരണാധികാരമുള്ള ക്നാനായ റീജ്യന്‍ ആണന്നു സ്വയം തീരുമാനിച്ച്  അങ്ങാടിയത്ത് പിതാവിന് പുല്ലിന്‍റെ വിലപോലും കൊടുക്കാതെ  ഇടയലേഖനങ്ങളും ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ മുത്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇത് നാലാമത്തെയോ അഞ്ചാമത്തയോ തവണയാണ് ഇത്. പള്ളിയോഗനടപടിക്രമം എടുത്ത് വിശ്വാസികളെ വിരട്ടുന്ന മുത്തു ക്നാനായ റീജ്യനിലെ വൈദീകര്‍ക്ക് കഴിഞ്ഞ ശനിയാഴ്ച അയച്ച് ഇന്നലെ ഞായറാഴ്ച്ച കുര്‍ബാന മദ്ധ്യേ വായിക്കാന്‍ കൊടുത്ത മാര്‍ മുത്തുവിന്‍റെ ഇടയലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:                             

മുത്തുവിന്റെ ഇടയലേഖനം 

ഈ ലോകത്തില്‍ ഉള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും അതീതനാണ് താനെന്ന് വെല്ലുവിളിച്ചുകൊണ്ട് കുതന്ത്രങ്ങള്‍ മെനഞ്ഞ് മൂലക്കാട്ട് പിതാവിനെയും അങ്ങാടിയത്ത് പിതാവിനെയും സുന്ദരമായി കബളിപ്പിച്ച്‌ വലിയ മെത്രാപ്പോലീത്ത  ചമഞ്ഞ്  മുതോലത്തിന് ഇന്ന്‍ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണ അവസ്ഥയാണോ ?

വാല്‍ക്കഷണം 

ക്നാനായ സമുധായത്തിന്റെ ശാപം എന്നതിനേക്കാള്‍ ഉപരി ഒരു അധാര്‍മ്മീകനായ  അഹങ്കാരിയായ തന്നിഷ്ടക്കാരനായ തന്‍റെ തലക്കുമുകളില്‍ ഇരുന്ന്‍ വിസര്‍ജ്ജിക്കുന്ന മുത്തുവിനെ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോഴും വികാരി ജനറല്‍ ആയും സെന്‍റ് മേരീസ്സ് പള്ളിയുടെ വികാരിയായും  അങ്ങാടിയത്ത് പിതാവ് വച്ചുകൊണ്ടിരിക്കുന്നത് എന്ന് സകല  വിശ്വാസ്സികള്‍ക്കും അറിയുവാന്‍ താല്‍പ്പര്യമുണ്ട്. സൂപ്പര്‍ പിതാവ് ചമഞ്ഞുകൊണ്ട്  അടിച്ചുമാറ്റിയ വിധവയുടെ കൊച്ചുകാശ് പലിശ സഹിതം തിരിച്ചുപിടിച്ച്  സഭാ നടപടിപ്രകാരം മുത്തുവിനെതിരെ ആക്ഷന്‍ എടുത്തിട്ടില്ലായെങ്കില്‍ രൂപതയ്ക്കെതിരെ ഒരു നിയമനടപടി കൂടി ഉടനെ തന്നെ പ്രതീക്ഷിക്കാം.  മുത്തോലത്തിന്‍റെ ക്നാനായ റീജ്യനിലെ അധികാര ധുര്‍വിനയോഗത്തെപ്പറ്റിയും  സാമ്പത്തീക ക്രമക്കേടുകളെപ്പറ്റിയും പല കുടുംബങ്ങളെയും  വ്യക്തികളെയും വിവാഹത്തിലേക്ക് കടക്കുന്ന യുവമിധുനങ്ങളെയും  സഹോദര വൈദീകരെയും പീടിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ എത്രെയും പെട്ടെന്ന് രൂപതാ തലത്തില്‍ കമ്മിഷനെ നിയമിക്കണമെന്നും  മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും ഈ നോയമ്പ് കാലത്ത് പാപ പരിഹാരം ചെയ്യണമെന്നും ചികാഗോ ക്നാ ആവശ്യപ്പെടുന്നു.

22 comments:

  1. മാമ്മന്‍ മത്തായിFebruary 19, 2013 at 1:19 AM

    ഹലോ മിസ്റ്റര്‍ ബ്ലോഗ്ഗര്‍ ചേട്ടന്‍,

    എന്തടിസ്ഥാനത്തിലാണ് താങ്കള്‍ മുത്തുവിന്റെ ഇടയ ലേഖനം എന്ന് എഴുതി കണ്ടത് ? ദയവായി അത് തിരുത്തി മടയ ലേഖനം എന്നാക്കി മാറ്റണം. മുത്തുവും മൂലക്കാടനും അങ്ങാടിയും കൂടി മാസ്സങ്ങളോളം ചര്‍ച്ച ചെയിത് ഇറക്കിയ കഴിഞ്ഞ ഡിസംബറിലെ ഇടയ ലേഖനം ക്നാനായ മക്കള്‍ ഒന്നടങ്കം ചവറ്റുകൊട്ടയില്‍ ഇട്ടു എന്നറിഞ്ഞപ്പോള്‍ രണ്ടു പിതാക്കന്മാരെയും ഒരുപോലെ പിന്നില്‍ നിന്ന് കുത്തി മലര്‍ത്തി മറുകണ്ടം ചാടിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ നല്ല ക്ലാരിറ്റിയും നല്ല ചന്തവും ഉണ്ടെന്ന് പറഞ്ഞ് മൂലക്കാട്ട് ഫോര്‍മുലയുടെയും അങ്ങാടിയത്ത് ഫോര്‍മുലയുടെയും അസുലഭ കൂടിച്ചേരല്‍ എന്ന് വിശേഷിപ്പിച്ച് നടന്നിട്ട് ദാണ്ടേ കിടക്കുന്നു. ചട്ടിയും കോലും ധിം തരികിടതോം. രണ്ട് പിതാക്കന്മാരെയും ഒരുപോലെ നേറികെട്ടവര്‍ എന്ന് വിളിക്കുന്നതിന് തുല്യമാണ് മുത്തോലത്തിന്റെ ഇപ്പോഴത്തെ നടപടികള്‍.

    ReplyDelete
  2. The misuse of Church fund need to be questioned and all the culprits should be punished. Why Chicago St. Thomas Syro Malabar Diocese is scared to expel Mutholam and deliver justice.

    ReplyDelete
  3. Money should not be a problem if there is good spiritual progress. Our money making rituals are going up and longer and real spiritual progress is going down. Most of the current good spiritual fathers and even Jesus spends lots of time in prayer before the speech and modern fathers are busy with job and other things and no time for spiritual preparation. Most people has to go other places to get their real spiritual needs. Money is the key thing with our spirituality and if there is no money and no honey. Chicago may be the only place we can use Churches for prayer and party hall at the same time.

    ReplyDelete
  4. കഴിഞ്ഞ എട്ടു വര്‍ഷത്തെ കണക്കുകള്‍ ഒന്ന് ഓഡിറ്റ്‌ ചെയ്താല്‍ മുത്തു ജയിലില്‍ പോകുമെന്ന് ഉറപ്പ്. ഇങ്ങനെ പോയാല്‍ ആരെങ്കിലും IRS നെ വിളിച്ചു പാര പണിയും. മുത്തു താങ്കളുടെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു. റിട്ടയര്‍ ചെയുന്നിതായിരിക്കും ബുദ്തി.

    ReplyDelete
  5. Shy Mar. Angadi is allowiong Muthu to misuse the church fund?. Why Muthu is misusing all the money with out any quilty. How can he stand in the alter?

    ReplyDelete
  6. why he has to shy he is getting share every $

    ReplyDelete
  7. If all our priests are with the Community, and if they claim they had a conference call. why none of them are speaking out. As far as the people are concerned all the priests are with Bp. Angady and Muthu..
    If the priests wants the salary from the Community, let them come out from the shell. Otherwise no contribution.!!!

    ReplyDelete
  8. 75 കഴിഞ്ഞ ആ അങ്ങാടിയത്ത് പിതാവിനെ ഇങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കരുതെ . മാര്‍ച്ച്‌ മൂന്നിലെ റാലി യെ ഓര്‍ത്തു ഉഉണും ഉറക്കവുമില്ലാതെ വട്ടുപിടിച്ചു നടക്കുകയാണ് ആ പാവം. അങ്ങേര്‍ക്കു വല്ലതും സംഭവിച്ചാല്‍ ആര് സമാധാനം പറയും

    ReplyDelete
  9. മാര്‍ച്ച്‌ മൂന്നിലെ റാലി ഒരിക്കലും നടക്കില്ല എന്ന് മുത്ത്‌ ഉറച്ചു വിശ്വസിക്കുന്നു. അങ്ങിനെ തന്നെ അങ്ങാടിയത്ത് പിതാവിനെയും മുത്തുവും ഒരു മുന്‍ KCCNA പ്രസിടെന്റും ധരിപ്പിച്ചിരിക്കുന്നു. ഈ റാലി നടന്നില്ല എങ്ങില്‍ അത് ക്നനയക്കാരുടെ നാശമാകും. പഴിപറഞ്ഞു നമ്മള്‍ക്ക് ഇപ്പോളുള്ള യോജിപ്പും പോകും. ഇതറിയാവുന്ന നേതൃത്വം നമ്മളില്‍ ഭിന്നതയും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ എല്ലാ തന്ത്രവും മെനയും. മുത്തുവിന്റെ ഇടയ ലേഖനം അതിന്റെ ആദ്യ പടി. നയപരമായി ഇതിനെ തല്ലികെടുത്തുവാനും കണ്‍ഫ്യൂഷന്‍ ഷ്രിഷ്ടിക്കാനും ചില നേതാക്കന്മാര്‍ മുന്നോട്ടുവരും. സമാധാന ദൂതന്മരയി അവതരിക്കുന്ന ഇവര്‍ ക്ഷമയുടെയും വിട്ടുവീച്ഴയുടെയും കൃസ്തുവിന്റെയും കഥ പറഞ്ഞു കേള്‍പ്പിക്കും. അതുകേട്ടു പിന്‍ വലിഞ്ഞാല്‍ ക്നാനായ രക്തം ഊറ്റി കുടിക്കാനായി തക്കം പാര്‍ത്തു തല്ക്കാലം അടങ്ങി ഇരിക്കുന്ന ദ്രക്കുളമാര്‍ ഉള്ളില്‍ ഊറി ചിരിക്കും. അതു നമ്മുടെ നാശമാകും. മൂ മൂ വിജയിക്കും.



    അതിനാല്‍ റാലി വേണ്ട എന്ന ആശയവുമായി അനുരന്ജനതിനു വരാന്‍ ഏതെങ്ങിലും നേതാവിന് തോന്നിയാല്‍ ഐസ് വെള്ളത്തില്‍ തല പൂ ഴ് ത്തി വച്ച് ആ ആശയത്തെ അങ്ങ് ഫ്രീസു ചെയ്തു കളയുക. സംയമാനവും ചര്‍ച്ചയും നല്ലതെന്നറിയാം. എന്നാല്‍ ഈ വയ്കിയ പ്രത്യേക സാഹചര്യത്തില്‍ മാര്‍ച്ച്‌ മൂന്നിലെ റാലി അല്ലാതെ മറ്റൊരു മാര്‍ഗമില്ല. അതിനാല്‍ സമുദായത്തോട് തരിമ്പും സ്നേഹമുണ്ടെങ്ങില്‍, ചരിത്രം കാര്‍ക്കിച്ചു തുപ്പെണ്ട എങ്കില്‍ എതിര്‍ വാദങ്ങളുമായ് വരാതെ റാലിയെ പരമാവധി വിജയിപ്പിക്കുവാന്‍ സഹായിക്കുക. മറ്റൊരു ചിന്തയും വേണ്ട, മറ്റൊരു ചര്‍ച്ചയും വേണ്ട. റാലി ഒന്നുമാത്രം നമ്മുടെ ലക്‌ഷ്യം.

    ReplyDelete
  10. Mutholam is saying that Madayalekhanm is not acceptable. This can't be. Our bishhop should punish him for this unchristian act, even when Moolakadan said there is no way going back.

    Fr. Jacob

    ReplyDelete
  11. A lizzard is said to change its colours very often. I never expected Muthu to change every minute. Chicago pranchis, do not pay to pray in Muthu land.

    ReplyDelete
  12. How come no one report his fraud to the FBI. There is enough proof. Make sure he does not leave the states like Velliyan.

    ReplyDelete
    Replies
    1. Dear anony ,
      what was my states.what was wrong .I don't know I put my name. I think that

      Delete
  13. Why Fr. Muthu is kept as vicar for St Mary's church for more than 9 years? All the will get a transfer after 3-4 years of service in a parish. Remember what happened to Fr. Manappuram in Houston. Why is Fr. Muthu not getting a transfer even after 9 years? Are there two different rules for Fr. Manappuram and Fr. Muthu?? Why can’t Fr. Muthu go to syro Malabar cathedral or bishop house and work as VG there? People in St. Mary's need a priest who has good spirituality to uplift their spiritual life. Please bring back Fr. Mudakkodil and make him the vicar of St Marys…

    ReplyDelete
  14. This is a genuine demand from the cnanaya community.

    ReplyDelete
  15. I dont understand why does the church not hire an external auditor (CPA not EA), I feel they should hire someone from outside the church who are not connected with the church members or priests, So we can have a proper auditing. There may not be any descrepancies but who ever has any kind of doubts can be clarified. Ultimately its church parishners money and defenetely its a hard earned money. The fact is there are people who are really working hard there without any pay or benefits. It is not right to accuse anyone but it's always better to hire an external auditor.

    ReplyDelete
  16. Mutholam is a history, who is going to take shandan Karakkadan. Is Muthu going to take him to India?

    ReplyDelete
  17. Muthu is a traitor. He along with Moolakkadan has sinned against the Knanaya Community, which no one will forgive them,in the Knanaya History.

    ReplyDelete
  18. Who has given him the permission to send a circular? I am surprised as a priest.

    ReplyDelete
  19. ""അഹങ്കാരം മൂത്ത് ഞാന്‍ പറഞ്ഞാല്‍ അതിനപ്പുറം ഒരിഞ്ചുപോകാന്‍ അങ്ങാടിയത്ത് പിതാവിനോ അദ്ദേഹത്തിന്‍റെ രൂപതാ സംവിതാനതിനോ കഴിയില്ലായെന്ന് വെല്ലുവിളിച്ചുകൊണ്ട് ലക്ഷക്കണക്കിന് ഡോളറിന്റെ റീമൊഡലിംഗ് പദ്ധതികള്‍ നടത്തി ധൂര്‍ത്തടിച്ച് മുടിപ്പിച്ച്‌ രൂപതാ പോളിസ്സികളെ വെല്ലുവിളിച്ചു. $20,000.00 ഡോളറോ അതിലധികമുള്ളതോ ആയ ഏത് പദ്ധതികള്‍ക്കും രൂപതയുടെ പെര്‍മ്മിഷന്‍ വേണമെന്ന നിയമം വരെ കാറ്റില്‍ പറത്തി യൂത്ത് സെന്‍റെര്‍ പണിയാന്‍ പിരിച്ച മെയ്‌വുഡ് പള്ളിയിലെ ആറര ലക്ഷം തൊട്ട് സെന്‍റ് മേരീസ്സില്‍ എത്തിനില്‍ക്കുന്ന $26,000.00 ഡോളറിന്റെ പേര്‍സണല്‍ കാര്‍ പര്‍ച്ചെസ്സ് വരെ എത്തിനില്‍ക്കുന്നു നമ്മുടെ മുത്തുവിന്റെ അഹങ്കാരം""
    ഇതിലെ രണ്ടാം പ്രതി പോ......ന് ആണ്. അയാള്‍ക്ക് കമ്മറ്റിയില്‍ മറ്റ് ആരോടും ചോതിക്കാതെ ആ കാറ് കച്ചവടം നടത്താമെങ്കില്‍ വേറെ എന്തെല്ലാം ഇടപാടുകള്‍ നടത്തിയിരിക്കാം. അടുത്ത വര്ഷം മുതല്‍ നിഷ്പക്ഷമായി നില്‍ക്കുന്ന കുറച്ചു പേരെ കമ്മറ്റിയില്‍ എടുത്തേ പറ്റൂ.


    ReplyDelete
  20. HE CAN DO WHATEVER HE WANT

    ReplyDelete