Tuesday, February 5, 2013

കുഞ്ഞിപാപ്പന്‍ അയച്ച കത്തും തിരുമേനിയുടെ ഫോട്ടോയും

ചിക്കാഗോ ക്നായ്ക്ക് അയച്ചുകിട്ടിയ ഒരു കത്താണ് ചുവടെ കൊടുത്തിരിക്കുന്നത്‌. ഇത്രയും പ്രായമായ  ഒരു മനുക്ഷ്യന്റെ ഹൃദയവികാരങ്ങള്‍ ക്നാനായ ലോകം അറിയേണ്ടത് തീര്‍ത്തും ആവശ്യമാണ്‌. കഴിഞ്ഞ ശനിയാഴ്ച ചിക്കാഗോ കെ .സി .എസ്സ് കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച് നടന്ന വിശേഷാല്‍ പൊതുയോഗ നടപടികളാണ് ഈ കത്തിന് ആധാരം. ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസ്സരിച്ച് സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും നല്ല പോതുയോഗമായിരിന്നു അത്. ആദ്യത്തെ അജണ്ട ചിക്കാഗോയില്‍ കണ്‍വെന്‍ഷന്‍ വേണമോ വേണ്ടയോ എന്നതും വേണമെങ്കില്‍ അതിന് ആവശ്യമായ ചില തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു. KCCNA യുടെ ഭരണഘടന പൂര്‍ണ്ണമായും അനുസ്സരിച്ച് കൊണ്ട് ഉള്ള നടപടിക്രമത്തിലൂടെ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ വേണമെന്ന് നൂറ്റിയന്‍പതില്‍ പരം പേര്‍ കൊടും മഞ്ഞത്ത് പങ്കെടുത്ത പൊതുയോഗത്തില്‍ പന്ത്രണ്ട് പേരുടെ എതിര്‍പ്പോടെ പാസ്സാക്കി. ഒരു പക്ഷേ ആശയവിനിമയത്തിലെ പാളിച്ചയായിരിക്കാം പന്ത്രണ്ട് പേരുടെ എതിര്‍പ്പിന് ഇടവരുത്തിയത്. യോഗം ഉച്ചക്ക് കഴിഞ്ഞിട്ട് പാതിരാത്രിവരെ ഏകോദര സഹോദരങ്ങളെപ്പോലെ ഹെന്നസ്സിയും അടിച്ചിരുന്നത് ഇവിടെ നന്മ കൈവരുന്നതിന്‍റെ തെളിവ് തന്നെയാണ്.

രണ്ടാമത്തെ അജണ്ടയായ ആനുകാലിക സാമുദായിക പ്രശ്നങ്ങള്‍ എടുത്തിട്ടപ്പോള്‍ 2013 ലെ അത്ഭുതമാണ് കണ്ടത്. ചിക്കാഗോയുടെ ചരിത്രത്തില്‍ ഒരിക്കലും പിണങ്ങാതെ കഴിഞ്ഞ ഒരു കുടുംബം മാതിരി എല്ലാവരും ഒറ്റക്കെട്ട്. ആനുകാലിക സംഭവങ്ങള്‍ വിശകലനം ചെയിതപ്പോള്‍  ശക്തമായി പ്രതികരിച്ച ജനം, പ്രാരംഭ നടപടിയെന്ന നിലയില്‍ മൂലക്കാട്ട് തിരുമേനിയോട്  ഉള്ള പ്രതിക്ഷേധ സൂചകമായി അദ്ധേഹത്തിന്റെ ഫോട്ടോ കമ്മ്യൂണിറ്റി സെന്റെറില്‍ നിന്ന് എടുത്ത് മാറ്റി തല്ലിപൊട്ടിച്ച് കളയാന്‍ ഒറ്റസ്വരത്തില്‍ ആവശ്യപ്പെട്ടു. രണ്ടാമതായി ക്നാനായ സമൂഹത്തെ നയിക്കാനുള്ള  ക്രെടിബിലിറ്റി നഷ്ടപ്പെട്ട  സമുദായ വഞ്ചകന്‍ മുത്തോലത്ത്  അച്ഛനെ കെ.സി.എസ്സ്  ആല്മീയ നേതൃത്വത്തില്‍ നിന്ന് മാറ്റാനും മേലില്‍ ഒരു പരിപാടിക്കും വിളിക്കാതിരിക്കണമെന്നും പൊതുയോഗം ഒന്നടങ്കം ആവശ്യപ്പെട്ടു. കൂടാതെ ഒറ്റുകാരനായ മുതോലത്തെ കൂട്ടി എന്തടിസ്ഥാനത്തിലാണ്  പന്ത്രണ്ടംഗ കമ്മറ്റിയുമായി  അങ്ങാടിയത്ത് പിതാവിന്‍റെ അടുത്തേക്ക് പോകുന്നത് എന്നും അതിനുള്ള യാതൊരു അവകാശവും  ആ മനുക്ഷ്യന് ഇല്ലായെന്ന് യോഗം ഒന്നടങ്കം വിലയിരുത്തി. ഈ ആമുഖത്തോടെ  കുഞ്ഞിപ്പാപ്പന്റെ കത്ത് വായിക്കുക.

പ്രിയപ്പെട്ട ക്നാനായ സഹോദരീ സഹോദരരെ.

എന്നെക്കുറിച്ച് ചെറുതായി. 

അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്നു. ക്നാനായ കത്തോലിക്കാ സമുദായാംഗം, പക്ഷെ ഒരിക്കലും നേതൃനിരയിലെയ്ക്ക് വന്നിട്ടില്ല, ആഗ്രഹം ഇല്ലാത്തതുകൊണ്ട് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എങ്കിലും തുടക്കം മുതലേ സാമുദായിക കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഒരു ക്നാനയക്കാരന് ജീവിക്കുവാന്‍ ഏറ്റവും സുഖപ്രദമായ രാജ്യമാണ് അമേരിക്കയെന്ന് തോന്നിയിട്ടുണ്ട്. അല്ലലില്ലാത്ത ജീവിതം, തണുപ്പ് കൂടുതലാണെങ്കിലും നാട്ടിലെ ചൂടിനെക്കാള്‍ നല്ല കാലാവസ്ഥയായി തോന്നി. ക്നാനായ കൂട്ടായ്മ വളരെ ശക്തം, ബന്ധുക്കളും ചെറുപ്പത്തിലെ കൂട്ടുകാരും ഇഷ്ടംപോലെ, ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകുന്നത് സന്തോഷമാണെങ്കിലും ജീവിക്കാന്‍ ഇവിടം തന്നയാണ് നല്ലതായി തോന്നിയിട്ടുള്ളത്. മരണശേഷം എന്റെ ശവസംസ്‌കാരം ഇവിടെ തന്നെ നടത്തണമെന്ന് എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്.

എന്റെ പേര് ഇതിന്റെ താഴെ കൊടുക്കുന്നുണ്ട്, പക്ഷെ അത് പ്രസധീകരിക്കരുതെന്നു അപേക്ഷിക്കുന്നു. കാരണം എന്റെ പേര് പുറത്തു വന്നാല്‍ പല ബന്ധുക്കള്‍ക്കും പല ബുദ്ധിമുട്ടും ഉണ്ടാകുമെന്നറിയാം. പേര് വച്ചെഴുതുന്നതാണ് നല്ലതെന്നു അറിയാഞ്ഞിട്ടല്ല, പക്ഷെ..... എല്ലാം നോക്കണമല്ലോ. തല്‍ക്കാലം നിങ്ങള്ക്കെന്നെ കുഞ്ഞിപാപ്പന്‍ എന്ന് വിളിക്കാം.

അച്ചന്മാരെക്കുറിച്ചും പിതാക്കന്മാരെക്കുറിച്ചും നല്ലത് മാത്രം പറഞ്ഞാണ് ശീലിച്ചിട്ടുള്ളത്. ജീവിതത്തിന്റെ സായാഹ്നവേളയില്‍ ആ ശീലം മാറ്റേണ്ടി വരുന്നതില്‍ ഒത്തിരി സങ്കടം ഉണ്ട്. ചൂളപറമ്പില്‍ പിതാവിനെ നല്ല ഓര്‍മ്മയുണ്ട്. പിതാവിനെ ഞങ്ങളുടെ അടുത്തുള്ള ഒരു ഇടവകയില്‍ കുറേപേര്‍ ചേര്‍ന്ന് പള്ളിമുറിയില്‍ പൂട്ടി ഇട്ടതും (വളരെ പണ്ടാണ്, ഞാന്‍ ജനിക്കുന്നതിനു കുറെ വര്ഷം മുമ്പ്), ചിലര്‍ ചേര്‍ന്ന് രായ്ക്കുരാമാനം അവിടെ നിന്നും രക്ഷിച്ചതും ഒക്കെ ചെറുപ്പത്തില്‍ എന്റെ അപ്പന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ വില്ലന്മാരെക്കുറിച്ചു എന്ത് മോശം അഭിപ്രായം ആയിരുന്നൂ! ഇത് അധികം പ്രചരിക്കാത്ത കഥയാണ്, അത് കൊണ്ട് അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. പലരും വിശ്വസിക്കാന്‍ പോലും തയ്യാറാകില്ലെന്നറിയാം. ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. സഭാപിതാക്കന്മാരോട് മോശമായി പെരുമാറുന്നവര്‍ എക്കാലത്തും ഉണ്ടായിരുന്നു. പിടിച്ചുപറിയും കൊലപാതകവും ലോകാരംഭം മുതല്‍ ഉണ്ടായിരുന്നത് പോലെ. എന്നാല്‍, അന്നൊക്കെ അച്ചന്മാര്‍ക്കും പിതാക്കന്മാര്‍ക്കും ദൈവത്തിന്റെ പ്രതിച്ഛായ ആയിരുന്നു. തറയില്‍ തിരുമേനിയെ ഒക്കെ കാണുമ്പോള്‍ നടുവ് അറിയാതെ വളഞ്ഞു പോകുമായിരുന്നു! ആരും എഴുന്നേറ്റു പോകുന്ന വ്യക്തിത്വം. അന്നത്തെ അധ്യാപകരും അങ്ങിനെത്തന്നെ ആയിരുന്നു.

ഇന്നതെല്ലാം മാറിയില്ലേ! ഇന്ന് അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും കുഞ്ഞാടുകളോട് സ്നേഹവും തീരെയില്ല. നല്ല ഇടയന്‍ എന്നാല്‍ തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍ കളയുന്നവനാണ്. ജീവനൊന്നും കളയേണ്ട, അല്പം കൂടി ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. ഇന്ന് എല്ലാവര്ക്കും കാശ് വേണം. എത്ര കിട്ടിയാലും മതിയാകുന്നില്ല. അങ്ങിനെയാണ്, കാലം മാറുമ്പോള്‍ കാര്യങ്ങള്‍ മാറും. നെഹ്‌റു, പനമ്പള്ളി, എ.കെ.ജി., പട്ടേല്‍, ഗാന്ധി.... അവരെവിടെ, പിണറായിയും കരുണാകരനും എവിടെ? എവിടെയും മൂല്യച്യുതി മാത്രം.

ഇപ്പോള്‍ ഇതൊക്കെ എഴുതാന്‍ ഒരു കാര്യമുണ്ട്. കഴിഞ്ഞ ശനിയാഴ്ച നിങ്ങളുടെ ചിക്കാഗോയില്‍ കൂടിയ മീറ്റിംഗില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചിരിക്കുന്ന പിതാക്കന്മാരുടെ പടങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു എന്ന് കേട്ടു.

വളരെ സങ്കടം തോന്നി. ഒന്ന് ചിന്തിച്ചാല്‍ ഒരു പടം മാറ്റുന്നതുകൊണ്ട് എന്ത് സംഭവിക്കാനാണ്? ആര്‍ക്കും ഒരു നഷ്ടവും ഇല്ല. പക്ഷെ അതിനു ചില സിമ്പോളിക് തലങ്ങള്‍ ഉണ്ട്. അത് അവഹേളനമാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ശരിയാണ്, അമേരിക്കയിലെ ക്നാനായമക്കളെ കോട്ടയം പിതാക്കന്മാര്‍ കൈവിട്ടതായി എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ അതിനു പ്രതികാര നടപടിയിലെയ്ക്ക് നീങ്ങുന്നത് ക്രിസ്തീയമല്ല. അവരുടെ പ്രവര്‍ത്തികളുടെ പിന്നില്‍ അവര്‍ക്ക് നമ്മോട് പറയാന്‍ വയ്യാത്ത എന്തെങ്കിലും കാരണങ്ങള്‍ കണ്ടേക്കാം. അതുകൊണ്ട് ഇങ്ങനെ പെരുമാറാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാവാം. കുറെക്കഴിയുമ്പോള്‍ എല്ലാം നേരെയാകും എന്ന് നമുക്ക് പ്രത്യാശിക്കാം. അതുവരെ അവരെ നിങ്ങള്‍ ക്ഷണിച്ചുവരുത്തി ആദരിക്കേണ്ട, പക്ഷെ നിന്ദിക്കാതിരിക്കുക.

പിതാക്കന്മാരും മഹാപുരോഹിതരും ഇല്ലെങ്കിലും നിങ്ങളുടെ കണ്‍വെന്‍ഷന്‍ പോലും മനോഹരമായി നടക്കുമെന്ന് നിങ്ങള്‍ തെളിയിച്ചില്ലേ? അതില്‍ക്കൂടുതല്‍ ഒരു അപമാനം നിങ്ങളായി അവര്‍ക്ക് കൊടുക്കരുത്.

തിന്മയെ തിന്മ കൊണ്ടല്ല, മറിച്ച് നന്മ കൊണ്ടാണ് കീഴ്പ്പെടുത്തേണ്ടത്. തിന്മയെ തിന്മ കൊണ്ട് ആക്രമിച്ചാല്‍ വൈരാഗ്യമാണ് ഫലം. എന്നാല്‍ നന്മകൊണ്ട് പ്രതികരിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മനംമാറ്റം ഉണ്ടാകുന്നത്.

നിങ്ങളില്‍ നന്മ വിളയാന്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.

(ഇത് ടൈപ്പ് ചെയ്യാന്‍ എന്നെ സഹായിച്ച എന്റെ യംഗ് ഫ്രണ്ടിനു നന്ദി).

കുഞ്ഞിപാപ്പന്‍

19 comments:

  1. കോട്ടയം രൂപതാ അധിപന് ഇതില്‍പ്പരം അപമാനം വേറെ എന്ത് വേണം. നെഞ്ചോട് ചേര്‍ത്ത് വച്ച് നടന്ന ഒരു ജനം നിലത്തിട്ട് ചവിട്ടി തൂക്കുന്നു. ചുവരെഴുത്ത് വായിക്കാന്‍ കഴിയാത്ത അതി ബുദ്ധിമാനായ സഭാപണ്ഡിതന്‍. ആര്‍ക്കോ വേണ്ടി തന്റെ ജന്മം പാഴാക്കുന്നു. നാടിനും നാട്ടാര്‍ക്കും ഗുണമില്ലാത്ത ഒരു നീച ജന്മം ആയി ക്നാനായക്കാര്‍ കണക്കാക്കുന്നു. ഇറങ്ങിപ്പോകൂ തിരുമേനി ഞങ്ങളുടെ അരമനയില്‍ നിന്ന്.

    ReplyDelete
  2. ഇളകി മറിഞ്ഞ ഒരു ജനത്തിന്‍റെ വികാര പ്രകടനത്തെ മാറ്റിയെടുക്കാന്‍, ഗതി തിരിച്ചുവിടാന്‍ അവസ്സാനം പ്രസന്ഗിച്ച ഒരു ചെറുപ്പക്കാരന് കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ലോക ക്നാനായ ചരിത്രത്തില്‍ ഒരു തിരുമേനിയുടെ ഫോട്ടോ ജനരോക്ഷത്താല്‍ തല്ലിതകര്‍ക്കപ്പെട്ട ആദ്യത്തെ പിതാവ് ആകുമായിരുന്നു നമ്മുടെ മൂലക്കാട്ട് തിരുമേനി. മുതോലം ഇന്ന്‍ ചിക്കാഗോയില്‍ ഏറ്റവും പേടിക്കുന്ന തന്‍റെ കണ്ണിലെ കരടായ ഒരു വ്യക്തിയാണ് ഈ ഗതികെട്ട അവസ്ഥയില്‍ നിന്ന് മൂലക്കാടന്റെ ഫോട്ടോ തല്ലിപ്പോട്ടിക്കാതിരിക്കാന്‍ കാരണമായത്‌. അത് ക്നാനായക്കാര്‍ കല്‍പിച്ചു തരുന്ന സ്ഥാനതോടുള്ള ബഹുമാനമായിരുന്നു. തൊണ്ടയില്‍ പുഴുത്തത് വിഴുങ്ങാതിരിക്കാന്‍ കഴിയുമോ. അതെ മൂലക്കാടനും മുതോലവും ക്നാനായ മക്കളുടെ തൊണ്ടയില്‍ കുരുത്ത പഴുപ്പാണ്.

    ReplyDelete
  3. Do what Saddam did with Moolakattu photo.

    ReplyDelete
  4. Moolakkadan leave Kottayam diocese.

    ReplyDelete
  5. No wonder knanana people react like this. Don't under estimate about Moola and Muthu. They will remain same and going to do more harm to us.

    ReplyDelete
    Replies
    1. It is true. They still have the power to harm us. It is with us to unite together and defend ourselves. It is only common sense. We entrusted our own spiritual leaders to lead our community. Because of their selfishness and because they have to follow directions from clergy above them, now they proved that they cannot lead this community. This is a community which must be lead by laymen. Let's stay together.
      LM/ NY

      Delete
  6. We must start asking all our Priests to leave the country. They don't stand with us and because we should stop supporting them. No more money and do not entertain them.

    ReplyDelete
  7. Ask our families in Kerala to boycott Moola and tell him to leave and get lost. He born to destruct our community.

    ReplyDelete
  8. മൂലക്കറ്റന്റെ ഫോട്ടോ പൊട്ടിച്ചു പൊടിയാക്കി മുത്തുവിന്റെ കൈല്‍ കൊണ്ടു കൊടുത്തിട്ടു പാഴ്സലാക്കി മൂലക്കാറ്റന്‌ അയച്ചുകൊടുക്കാന്‍ പറ. നാണം കെ ട്ട് മുത്തുവിനെ അമേരിക്കയില്‍ നിന്ന് ഓടിക്കുക

    ReplyDelete
  9. The twelve people opposed the Premeyam out of more than 150 people were soldiers of Mutholam. Last year all things were went wrong because of Mutholam's dirty game from the behind the scene. Today in Chicago anybody don't like the convention in Chicago, that is Mutholam. Muthu don't want convention here in Chicago. Chicago is ready for convention as one family. No Muthu can do nothing against that. We are united ond we are one family.

    ReplyDelete
  10. In the retreat, preachers tell us do not keep some kind of statues, photo's,other religions items etc. May be it is true and that is why our community is having such a hardships all this years. We have Moolakkadans photo in our Community center. Please remove ASAP and help to establish peace in our community. This Moola Photo is the one making our community in destruction.

    ReplyDelete
  11. Moola and Muthu get lost along with their devil army captain Vettikkadan Virus Achan.Where is Virus Mama ? Chaithannya Sree Krishnan go back from USA.

    ReplyDelete
    Replies
    1. കണ്ടില്ലേ, കണ്ടില്ലേ, വൈറസ്‌ വൈദികനെ കണ്ടില്ലേ.....

      1863-ല്‍ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം ചെയ്തു. കൃത്യം 150 വര്‍ഷങ്ങള്‍ക്കു ശേഷം 2013-ല്‍ നമ്മുടെ വൈറസച്ചനും അതേ നഗരത്തില്‍ പ്രസംഗിച്ചു. രണ്ടും ചരിത്ര പ്രസിദ്ധമായ പ്രസംഗം.

      പ്രാഞ്ചി ചേട്ടന്മാരെ, രണ്ടു പേരുടെയും ഒരുമിച്ചുള്ള പ്രതിമ സ്പോന്സോര്‍ ചെയ്യാമോ? ഇരട്ട പ്രതിമയ്ക്ക് ഒരു പേര് നിര്‍ദ്ദേശിക്കാം.

      Sanity & Sanitizer

      Delete
  12. I Salute the Wisdom of Kunjipappan, excellent writing, yes he is right "തിന്മയെ തിന്മ കൊണ്ടല്ല, മറിച്ച് നന്മ കൊണ്ടാണ് കീഴ്പ്പെടുത്തേണ്ടത്. തിന്മയെ തിന്മ കൊണ്ട് ആക്രമിച്ചാല്‍ വൈരാഗ്യമാണ് ഫലം. എന്നാല്‍ നന്മകൊണ്ട് പ്രതികരിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മനംമാറ്റം ഉണ്ടാകുന്നത്" Our sentiments are hurt, but we shall not loose our prudence.

    ReplyDelete
  13. ഉത്സവത്തിന്‌ എഴുന്നെള്ളിക്കുന്ന ആനയ്ക്ക് ഉത്സവം നന്നാവണം എന്നില്ല, എഴുന്നെള്ളി നടക്കണം എന്നേ ഉള്ളു. നമ്മുടെ പിതാക്കാന്‍മാര്‍ക്കും ഈ ഒരു കാഴ്ചപ്പാട് വന്നുതുടങ്ങി എന്നു തോന്നുന്നു. ഉത്സവം നന്നാവേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്‌ അതുപോലെ ഈ സമുദായം നിലനിന്നുപോകേണ്ടത് അല്മായരായ നമ്മുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു.


    ReplyDelete
  14. History's are made in different ways by different people that shows their interest to the community or the country they belong to, eg:- Makil Mathai Metharan through his endless effort he earned and established kottayam diocese, on the other hand MULAKADAN doing nothing for the community and people. If he wants he can do great things like Makil Mathai Metharan, he has to take delegation to Rome put our petitions and defend our community and get our credibility back, sitting in kottayam and making definition for Knanaya is not enough.He need to act now, but he has an adjustment with zero malaber Bishops to destroy Knanaya community, may be that is the way he is going to create history. Kungipappan we understand your heart beat feelings for the community,the way you treat and respect your priests and Bishops.

    ReplyDelete
  15. I see a lot of sense in Kunjipappan's letter.
    Let us not become degrading people. Let our head be above our shoulder.
    Considering the hurtful feelings of the people, Archbishop Moolakatt could allow the priests to serve the community and request the Latin Bishops of the place to care for the spiritual needs of the people as once Bishop Tharayil once requested the Bishop of Kozhikode to take care of the spiritual needs of the Knanaites of northern Kerala.

    ReplyDelete
  16. Nice to know you only post the commend that suites KCS leadership. Why don't you let people discuss about the prospective convention

    ReplyDelete
  17. i don't know why people of chicago still support muthu. shame on you. try to react and respond to evil things. support our community.

    ReplyDelete