Monday, February 18, 2013

സന്ദര്ഭം കുറിച്ച് ആശയം വ്യക്തമാക്കുക....

ചുവടെ കാണുന്നവ ആര്, ആരോട്, എപ്പോള്‍ പറഞ്ഞു?


“വ്യക്തിസ്വാതന്ത്ര്യത്തിനു അമിത പ്രാധാന്യം നല്‍കുന്ന ഈ അമേരിക്കയില്‍, മൃഗങ്ങളെപ്പോലെ ദാമ്പത്യമില്ലാതുള്ള ലൈംഗിക ബന്ധവും, മക്കളില്‍ താല്പര്യമില്ലായ്മയും, സ്വാര്‍ത്ഥതയില്‍ അധിഷ്ടിതമായ താല്‍ക്കാലിക സുഖജീവിതവുമാണ് കൂടുതല്‍ പ്രതിഫലിക്കുന്നത്. അത്തരം മൂല്യങ്ങളില്‍ മുങ്ങിക്കളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളും അത്തരത്തില്‍ വളര്‍ന്നില്ലെങ്കിലെ അതിശയിക്കെണ്ടതുള്ളൂ. അതില്‍ നിന്ന് നമ്മുടെ കുട്ടികള്‍ കുറെയെങ്കിലും വ്യത്യസ്തരാകണമെങ്കില്‍ നാമും നമ്മുടെതായ മൂല്യങ്ങള്‍ തീര്‍ത്തു അവയില്‍ അവരെ വളര്‍ത്തണം."
*    *    *    *    *
“ഏതെങ്കിലും കത്തോലിക്കാ പള്ളിയില്‍ പോയി കുര്‍ബാന കണ്ടാല്‍ പോരെ എന്ന് വാദിക്കുന്ന നമ്മുടെ ആളുകള്‍ ചിന്തിക്കേണ്ട വസ്തുതയുണ്ട്. മിനിമം ശുശ്രൂഷമാത്രം നടക്കുന്ന പള്ളികളില്‍ പോയി മിനിമം പരിപാടികളില്‍ പങ്കെടുത്ത് പണം ലാഭിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ഭാവിതലമുറകളുടെ വിശ്വാസ പരിശീലനമാണ്. ഇന്നത്തെ അമേരിക്കക്കാരില്‍ വിശ്വാസം പാലിക്കുന്ന കത്തോലിക്കരെക്കാള്‍ പതിന്മടങ്ങാണ് മാമ്മോദീസാ മുങ്ങിയിട്ട് പള്ളിയില്‍ പോകാത്തവര്‍, ലാറ്റിന്‍ പള്ളികളെയാണ് നാം ആശ്രയിക്കുന്നതെങ്കില്‍, ആ ഗണത്തിലെയ്ക്കാകും നമ്മുടെ ഭാവിതലമുറയും നീങ്ങുക. മാത്രമല്ല അത്തരക്കാരുടെ ദൈവത്തെ മറന്നുള്ള ജീവിതമാകും നമ്മുടെ മക്കളും കൊച്ചുമക്കളും പാലിക്കുക.”
*    *    *    *    *
“നമ്മുടെ മക്കളെ ആത്മീയമായി വളര്ത്തേണ്ടതും നമ്മള്‍ തന്നെയാണ്. അമേരിക്കക്കാരുടെ പള്ളിയില്‍ മക്കളെ വളര്‍ത്തിയാല്‍ അവര്‍ അവരുടെ മക്കളുടെ സ്വഭാവം കാണിക്കും. അവര്‍ മതത്തിനോ, ആധ്യാത്മികതയ്ക്കോ, പഠനത്തിനോ സമ്പാദ്യത്തിനോ, ദാമ്പത്യ സ്ഥിരതയ്ക്കോ നാം ആഗ്രഹിക്കുന്നത്ര പ്രാധാന്യം നല്കുന്നില്ലല്ലോ. അപ്രകാരമല്ല നമ്മുടെ മക്കളെ വളര്ത്തേണ്ടാതെങ്കില്‍ നാം നമ്മുടെ പള്ളികളിലും സംഘടനകളിലുമായി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.”
*    *    *    *    *
“ഇനി നാം എത്രയും വേഗം കൂടുതല്‍ ക്നാനായ മിഷനുകള്‍ സ്ഥാപിക്കുകയും പണം മുടക്കി നമുക്ക് വേണ്ടിതന്നെ മുഴുവന്‍ സമയ ശുശ്രൂഷ ചെയ്യുന്ന വൈദികരെ എല്ലാ ക്നാനായ മിഷനുകളിലും ലഭ്യമാക്കുകയും, സ്വന്തം പള്ളികള്‍ തീര്‍ത്തു നമ്മുടെതായ അന്തരീക്ഷത്തില്‍ സഭാപരമായി വളരുവാനുള്ള സംവിധാനങ്ങള്‍ തീര്‍ക്കുകയും വേണം. അതുവഴി മാത്രമേ ഈ പ്രവാസി നാട്ടില്‍ നമ്മുടെ സമുദായം നിലനില്‍ക്കുകയുള്ളൂ.”

1 comment:

  1. Congratulation to Chicago KCS and KCCNA. It should be much appreciated and fully supported the diction of both organizations to move forward from the conventional and easy way of resolution strategy to an action strategy. I am pretty sure that March 3rd will lay a milestone in Knanaya history. I don’t think we have a count of number of resolutions passed by our organizations since 1986. In the past we found passing resolutions as an easy way to react and satisfy ours-self knowing the fact that resolutions will not do anything in catholic church. We have several organizations in USA, and if everyone can organize a couple of action plan in coming few months this job will become much easier. While Mr. Shaji Edat was president of KCS, the Christmas Service issue was solved overnight Just by planning an action like this. That is a solid prof and evidence for supporting the fact that only action plans will solve issues in catholic church not resolutions, prayer, obeying, etc.

    Once again Chicago KCS and KCCNA deserve a big credit for doing this and we general public expect More plans like this from our true leaders

    ReplyDelete