Sunday, February 17, 2013

തിന്മ ചെയ്തുശീലിച്ച നിനക്ക് നന്മ ചെയ്യാനാകുമോ?

ജെറെമിയ 13:23ല്‍ ഇങ്ങനെ കാണാം.

“എത്യോപ്യക്കാരന് തന്റെ തൊലിയോ പുള്ളിപ്പുലിക്ക് തന്റെ പുള്ളിയോ മാറ്റാനാകുമോ? എങ്കില്‍ തിന്മ ചെയ്തുശീലിച്ച നിനക്ക് നന്മചെയ്യാനാകും.”
അയ്യോ ഇത് നമ്മുടെ “അങ്ങേരെ” ഉദ്ദേശിച്ചല്ലേ എന്ന് അമേരിക്കയിലെ ഏതെങ്കിലും ക്നാനയക്കാരനോ ക്നാനയക്കാരിയോ ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറയരുത്.
കല്ലുവച്ച നുണകളും കുയുക്തിയും, കുതന്ത്രന്തങ്ങളുമായി ജീവിച്ച ഒരാള്‍ക്ക്‌ മുങ്ങിത്താഴുന്ന ഘട്ടത്തിലെത്തിയാല്‍പോലും നേരിന്റെ പാതയിലേയ്ക്കു വരുവാന്‍ സാധിക്കുകയില്ല. അതാണ്‌ നമ്മുടെ വിജിയുടെ ഇന്നത്തെ അവസ്ഥ. അദ്ദേഹം ആകപ്പാടെ ടെന്ഷനിലാണ്. നാലുവശത്തുനിന്നും സമ്മര്‍ദ്ദം. കൂടെയുണ്ടായിരുന്നവരെല്ലാം കൂട്ടത്തോടെ വിട്ടുപോകുന്നു. തന്റെ പങ്കാളിയായിരുന്ന Comrade-in-Crime ന് അമേരിക്കയിലൂടെ തലയില്‍ മുണ്ടിട്ടോണ്ട് നടക്കേണ്ട ഗതികേട്. എന്നാലും വായ്‌ തുറന്നാല്‍ നുണകള്‍ മാത്രമാണ് പുറത്തു വരിക. എന്തൊരു ദുര്യോഗം! ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ......
പ്രിയ ബഹു. അച്ചാ, കനായ റീജിയണിലെ എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ” എന്ന മധുരമായ അഭിസംബോധനയോടെ ആരംഭിക്കുന്ന മുത്തോലത്തച്ചന്‍ “ഒത്തിരി സ്നേഹത്തോടെ” ഇന്ന് അമേരിക്കയിലെ സങ്കര ക്നാനായ പള്ളികളില്‍ വായിക്കാനായി തയ്യാറാക്കിയ കത്ത് ചുവടെ വിശകലനം ചെയ്യുന്നു.  
“ക്നാനായ റീജിയന്റെ ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ച് നാമെല്ലാവരും ആകുലരാണ്. അതിനു പരിഹാരം കണ്ടെത്തുവാനുള്ള നടപടികള്‍ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ പടിപടിയായി നടപ്പിലാക്കി വരികയാണ്.”
ആരാണ് ഈ പറയുന്ന “നാമെല്ലാവരും?”
ഈ പറയുന്ന ആകുലതകളൊന്നും നമ്മുടെ വൈദികപ്രമുഖര്‍ക്ക് തുടക്കത്തില്‍ കണ്ടില്ലല്ലോ. 2012 December 27നു പുറത്തു വന്ന ക്നാനായ മീഡിയയില്‍ ഈ ആകുലത ഉണ്ടായിരുന്നോ? ഇവിടെയെല്ലാം ഭദ്രമാണെന്നല്ലേ അതിലൂടെ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിച്ചത്. അന്നും ക്നാനായമക്കള്‍ ആകുലരരായിരുന്നു. എന്നുമുതലാണ് താങ്കള്‍ ആകുലനായത്? എന്തേ, തൊപ്പി തെറിക്കുമെന്ന് തോന്നിത്തുടങ്ങിയോ? അതല്ലേ ശരിയായ ആകുലത?
“അതിനു പരിഹാരം കണ്ടെത്തുവാനുള്ള നടപടികള്‍ ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ പടിപടിയായി നടപ്പിലാക്കി വരികയാണ്.”
അയ്യോ, സഹായിക്കേണ്ട; ഉപദ്രവിക്കാതിരുന്നാല്‍ മതി. ഒരു പുല്ലന്റെയും സഹായമില്ലാതെ കാര്യങ്ങള്‍ ഇത്രടംവരെ എത്തിക്കാമെങ്കില്‍, ഈ ഘട്ടത്തില്‍ സമുദായത്തിന്റെ രക്ഷകനായി വേക്ഷം കെട്ടേണ്ട. സംരക്ഷകന്റെ തനിനിറം എല്ലാവര്ക്കും മനസ്സിലായിക്കഴിഞ്ഞു.
“ക്നാനായപള്ളികളിലെ അംഗത്വത്തെ സംബന്ധിച്ച അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയാത്തുപിതാവിന്റെ സര്‍ക്കുലര്‍ വായിച്ചതിനെത്തുടര്‍ന്നു ആകുലതകളുണ്ടായപ്പോള്‍ പിതാവ് നാട്ടില്‍ സീറോമലബാര്‍ മെത്രാന്മാരുടെ സിനഡിലായിരുന്നു. എങ്കിലും ഇവിടുത്തെ പ്രശ്നങ്ങള്‍ ഹൃസ്വമായി ഞാന്‍ അദ്ദേഹത്തെ ഫോണിലൂടെ അറിയിച്ചിരുന്നു. തിരികെ ചിക്കാഗോയില്‍ വന്നിട്ട് ഇക്കാര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.”
തമാശ, തമാശ....
സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നതിനു മുമ്പ് നടത്തിയ ചര്‍ച്ചകളെക്കുറിച്ചും എന്തെങ്കിലും പറയാമായിരുന്നു. കഷ്ടം. അരമനയില്‍ പോയിരുന്നു കൈയും കാലും പിടിച്ചു അവ്യക്തതകള്‍ കുത്തിനിറച്ച് വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണ്ണ തെളിവ്സഹിതം ക്നാനയമക്കളില്‍ ചിലരുടെയടുത്തെങ്കിലും ഉണ്ട്, എന്റെ പുരോഹിതാ. ആരെയാണ് താങ്കള്‍ പൊട്ടന്‍കളിപ്പിക്കുന്നത്? മതിയാക്കൂ ഈ പ്രഹസനം.
അങ്ങാടിയത്തുപിതാവ് സിനഡില്‍ ആയിരുന്നെങ്കില്‍, അദ്ദേഹം തിരിച്ചു വന്നിട്ട് പോരായിരുന്നോ നമ്മുടെ മുകളില്‍ പറഞ്ഞ കുപ്രസിദ്ധമായ “ചോദ്യോത്തര മസ്തിക്ഷപ്രക്ഷാളനം?”
“മാര്‍ അങ്ങാടിയാത് പിതാവ് നാട്ടില്‍ നിന്ന് തിരികെ വന്നശേഷം ഫോണിലൂടെയും നേരിട്ടുകണ്ടും ക്നാനായ റീജിയണിലെ മിഷനുകളുടെയും ഇടവകകളുടെയും പ്രശ്നങ്ങള്‍ പിതാവുമായി വിശദമായി ചര്‍ച്ച ചെയ്തു. സര്‍ക്കുലറിനു താന്‍ ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കി പ്രശ്നം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കുവാനോ നടപ്പിലാക്കുവാനോ ക്നാനായസമുദായം തയ്യാറല്ലെന്നും ഇക്കാര്യത്തില്‍ ക്നാനായ വൈദികര്‍ക്ക് ജനങ്ങളോടൊപ്പം നില്‍ക്കാനേ കഴിയൂ എന്നും അതിനാല്‍ ക്നാനായ റീജിയണിലെ മിഷനുകളിലും ഇടവകകളിലും കോട്ടയം രൂപതയിലേതുപോലെയുള്ള ഇന്നത്തെ രീതി തുടരുകയല്ലാതെ നിവൃത്തിയില്ലെന്നും ഞാന്‍ അറിയിച്ചിട്ടുണ്ട്.”
ഈ പ്രശ്നങ്ങള്‍ പിതാവുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഏതെങ്കിലും ജനപ്രതിനിധി താങ്കളുടെ ഒപ്പം ഉണ്ടായിരുന്നോ? ഇത് സമുദായത്തെയുംകൂടി കാര്യമായി ബാധിക്കുന്ന കാര്യമാണല്ലോ, എന്തിനായിരുന്നു രഹസ്യാത്മകത?
സര്‍ക്കുലറിനു താന്‍ ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കി പ്രശ്നം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുപോലും. എന്നാല്‍ ഇനിയെങ്കിലും താന്‍ ഉദ്ദേശിച്ചതെന്താണെന്നു തിരുവായ്‌ തുറന്നു പറയാന്‍ അദ്ദേഹം കൂട്ടാക്കാത്തതെന്തേ?
അയ്യോ, ഇതെന്തോന്നാ ഈ മലക്കംമറിച്ചില്‍? കുറെനാള്‍ മുമ്പ് താങ്കളുടെ തലയില്‍ നിന്നും ഇറങ്ങി വന്ന ഒരു കരടുപ്രമേയത്തില്‍ മൂലക്കാട്ടു ഫോര്‍മുല ഞങ്ങളെല്ലാം അംഗീകരിച്ചു എന്നാണല്ലോ പറഞ്ഞത്! ഈ നുണകളെല്ലാം ഒരു ചെറിയ വായില്‍ നിന്ന് തന്നെയാണ് വരുന്നതെന്ന കാര്യം മറക്കേണ്ട. പണ്ട് പറഞ്ഞത് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാന്‍ നമ്മുടെ “പഞ്ചേന്ദ്രിയങ്ങളില്‍” ഒന്നിനെയെങ്കിലും ഒപ്പം സ്ഥിരമായി കൂട്ടുക. അവര്‍ക്ക് ന്യായമായ പ്രതിഫലവും നല്‍കുക.
“ക്നാനായ വൈദികര്‍ക്ക് ജനങ്ങളോടൊപ്പം നില്‍ക്കാനേ കഴിയൂ.....”
വീണ്ടും തമാശ.... ഉദാഹരണത്തിന്, നമ്മുടെ ചമ്പക്കുളം ഷാളച്ചന്‍, അല്ലെ.... എനിക്ക് ചിരിക്കാന്‍ വയ്യേ.... സുബോധമുള്ള ക്നാനയമക്കള്‍ അമേരിക്കയിലെ ക്നാനായ വൈദികരില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം. ഇത് മനസ്സിലാക്കാന്‍ അല്പം വൈകി പോയി. ഞങ്ങളുടെപിഴ, ഞങ്ങളുടെപിഴ, നിങ്ങളുടെ വലിയ പിഴ....
“കോട്ടയം രൂപതയിലെതുപോലെയുള്ള ഇന്നത്തെ രീതി തുടരുകയല്ലാതെ നിവൃത്തിയില്ലെന്നും ഞാന്‍ അറിയിച്ചിട്ടുണ്ട്.”
കോട്ടയം രൂപതയില്‍ നിന്നും കുറ്റിയുംപറിച്ചു പോയവര്‍ക്ക് ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ എന്ത് അര്‍ഹത?
“പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ക്നാനായ മിഷനുകളിലെ അംഗത്വത്തെ സംബന്ധിച്ച് 1986ല്‍ ലഭിച്ച റെസ്ക്രിപ്ററും 2001ല്‍ മാര്‍ അങ്ങാടിയത്ത്‌ പിതാവിന് ലഭിച്ച നിര്‍ദ്ദേശവും പുനഃപരിശോധിക്കണമെന്ന ക്നാനായ സമുദായത്തിന്റെ പരിശുദ്ധസിംഹാസനത്തോടുള്ള അപേക്ഷയില്‍ തന്നാലാവുന്ന പിന്തുണ നല്‍കാമെന്ന് മാര്‍ അങ്ങാടിയാത്തു പിതാവ് അറിയിച്ചു.”
ഒലക്കേടെ മൂട്!
ചിക്കാഗോ രൂപതയുടെ അധിപനായി ഇത്രയും വര്‍ഷങ്ങള്‍ ഇരുന്നല്ലോ. ഇതുവരെ അങ്ങാടിയത്ത്‌ പിതാവ് എന്തൊക്കെ ഇക്കാര്യത്തില്‍ ചെയ്തു എന്ന് പറഞ്ഞുതരാമോ? ക്നാനയക്കാരന്റെ കാശുകൊണ്ട് വാങ്ങിയ പള്ളികലെല്ലാം പോക്കറ്റിലാക്കിയിട്ടു, ഇനി ഞങ്ങളെ അങ്ങ് ഒലത്തും!
വിവരദോഷം വീണ്ടും തുടരുന്നു....
ഇനിയുമുള്ളത് അവഗണിക്കേണ്ട വെറും പുകയാണ്. അതിനെ അവഗണിക്കുന്നു.
അലക്സ്‌ കണിയാംപറമ്പില്‍ 

6 comments:

  1. Amazing!!! We know Muthu will not do any better since he is a Pathological Liar. At least other priests should have some credibility by not reading this BS at the church. If it was not for KCCNA and Mr. Akasala, noe of this would happen. we saw progress in last 10 days that the Region could not do in last 10 years. The bastard have come to take the credit - Idiot! It is even more important to organize the largest protest until this guy is removed from his post. Never interested in unity rather his only inerest is himself.

    ReplyDelete
  2. ഏതായാലും ഒരു കാര്യം ഉറപ്പ്, കര്‍ദിനാള്‍ അല്ല സാക്ഷാല്‌ മാര്‍പാപ്പായുമായി മീറ്റിംഗ് ഉണ്ടെന്നു കേട്ടാലും മാര്‍ച്ച്‌ മൂന്നിലെ റാലി അതി ഗംഭേരമായ് നടക്കും. എല്ലാ സ്റ്റേറ്റ് കളില്‍ നിന്നും 100 ഇല് കുറയാത്ത അംഗങ്ങളെ പന്ഗെടുപ്പിച്ചു ഒരു 3000 പേരുടെ റാലി നടത്തണം

    ReplyDelete
  3. മാര്‍ച്ച്‌ മൂന്നിലെ റാലി അലസിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് 26th ലെ ചര്‍ച്ച നാടകം കൊണ്ടുവന്നത്. ഇത് മൂവര്‌ സംഘത്തിന്റെ കുരുട്ടു ബുദ്ധി ആണെന്നും ഇതുമൂലം മാര്‍ച്ച്‌ മൂന്നിലെ റാലി മാറില്ലെന്നും വന്നതിനാല്‍ ചര്‍ച്ച തന്നെ ക്യാന്‍സല്‍ ചെയ്തു മുത്തോലം എടുത്ത ടിക്കെറ്റും ചെയ്യാന്‍ ആലോചന

    ReplyDelete
  4. മാര്‍ച്ച്‌ മൂന്നിലെ റാലിക്കായി പെര്‍മിറ്റ്‌ കൊടുപ്പിക്കാതിരിക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുന്നു. ഏതെങ്ങിലും കാരണത്താല്‍ അങ്ങനെ സംഭവിച്ചാല്‍ ഈ ജനമെല്ലാം കാറിലും കോച്ച് ബസ്‌ലുമായി St തോമസ്‌ കത്തീദ്രല്‍ പള്ളിയില്‍ ചെന്ന് പാര്‍ക്കിംഗ് ലോട്ടും പള്ളിയും നിറച്ചു കുര്‍ബാന കണ്ടു വ്യ്കുന്നാരം വരെ പ്രാര്‍ഥനയും നടത്തുന്നതാണ്

    ReplyDelete
  5. ആലഞ്ചേരി അപ്പച്ചന്‍ റോമില്‍ ചെന്ന് ഏതു മര്പപ്പയോടാ ചര്‍ച്ച നടത്തുക ? ഉള്ള ഒരു പാപ്പ ഭരണം മതിയാക്കി കെട്ടും ഭാണ്ടവും എടുത്തു വീട്ടില്‍ പൊയ്. ഓണത്തിനെടക്കണോ പൂട്ട്‌ കച്ചവടം. അടുത്ത പപ്പയെ തെരഞ്ഞെടുക്കണോ അതോ ക്നാനയം ചര്‍ച്ച ചെയന്ണോ. പുതിയ പാപ്പ ചിയെര്സ് അടിക്കാന്‍ പോണോ ക്നാനയം ചര്‍ച്ച നടത്താന് പോണോ. റോമിലെ കടല കച്ചവടക്കാരനെ കിട്ടും ചര്‍ച്ചക്ക്. കാത്തിരുന്നാല്‍ മതി

    ReplyDelete
  6. This is yet another ploy to " janangalude kannil podiyiduka". they had all these time..olathi othiri...vela manassil irikkatte..ketto..

    ReplyDelete