Thursday, January 31, 2013

ഹാന്‍ഡ് സാനിറ്റൈസ്സര്‍ ഉപയോഗിക്കാത്തവരേ നിങ്ങളെ പ്രാഞ്ചികളെ പിടിക്കുന്നവരാക്കാം.

വെടി കൊണ്ട പന്നിയെപ്പോലെ VG ഓടിനടക്കുന്ന ദെയനീയമായ കാഴ്ചയാണ് കഴിഞ്ഞ മൂന്ന്‍ ദിവസ്സമായി ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. തന്‍റെ കസ്സിന്‍ സഹോദരന്‍ കുപ്രസ്സിദ്ധ ചൈതന്ന്യ കച്ചവട വെട്ടിക്കാട്ടില്‍ കത്തനാര്‍ നടത്തിയ കുപ്രസിദ്ധ പ്രസംഗം അമേരിക്ക മുഴുവന്‍ പ്രതിക്ഷേധം ക്ഷണിച്ച് വരുത്തിയപ്പോള്‍ പൊളിഞ്ഞുപോയ ഒരു രഹസ്സ്യ പദ്ധതിയുടെ ജാള്യതിയില്‍ മുതോലം ഇന്ന്‍ വിറഞ്ഞ്‌ തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് ദിവസ്സമായി വിളിക്കാത്ത ആളുകളില്ല മെയ്‌വുഡ് ഇടവകയില്‍. തോന്ന്യവാസ്സം വിളമ്പുന്ന അച്ചന്മാരെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനാല്‍   ഇനിമുതല്‍ മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്ന അച്ഛന് ഇടവകക്കാര്‍ പ്രസംഗം എഴുതി കൊടുക്കണം പോലും. ഈ പറഞ്ഞത് ചിക്കാഗോ ക്നായെ ഉദ്ധേശിച്ചാണ് എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമായി മുത്തോലത്ത് അച്ഛനോട് പറയാം. പത്ത് പന്ത്രണ്ട് വര്‍ഷക്കാലം നിങ്ങളെ സെമിനാരിയില്‍ വിട്ട് പഠിപ്പിച്ചിട്ട് ഇനി പ്രസംഗം കൂടി എഴുതി തരണം എന്ന് പറഞ്ഞാല്‍ നടക്കില്ല മോനെ ദിനേശാ. ഒരു ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ആളല്ലേ എന്‍റെ പോന്നു മുത്തു. ഒന്നുമില്ലേലും ഒരേ തൊഴില്‍ ചെയ്യുന്ന ആളെന്ന നിലയില്‍ മിനിമം ബഹുമാനം ഞങ്ങള്‍ക്ക് തരികയും ഈ കഷ്ടപ്പാടിന് അംഗീകാരം തരുകയും ചെയ്യുക. കൂടുതല്‍ ജോലി ഭാരം തരാതെ തല്‍സ്ഥിതി തുടരുക. ബഹുമാനപ്പെട്ട VG താങ്കള്‍ ചെയ്യുന്ന കാര്യങ്ങളുടെ ബാക്കി മാത്രം ഞങ്ങള്‍ ചെയ്യാം. അല്ലാതെ കഴിഞ്ഞ വര്‍ഷം KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ കോട്ടയത്ത്‌ എജന്റ്റ് ആയി പ്രവര്‍ത്തിച്ച വെട്ടിക്കാടന്റെ ടാഷുകൂടി തുടയ്ക്കാന്‍ പറയരുത്. INSUBORDINATION ആണ് എന്ന് അറിയാം എന്നാലും സാരമില്ല  എന്ത് ശിക്ഷ തന്നാലും  സ്വീകരിച്ചുകൊള്ളാം.
കേട് തീര്‍ക്കാന്‍ അടുത്ത ഞായറാഴ്ച്ച വീണ്ടും ക്രിമിനല്‍ അച്ഛനെ വൈറസ്സ് പുരണ്ട കൈകളുമായി മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചെല്ലിക്കും എന്ന് മുതോലം ശപഥം ചെയിതതായി അറിഞ്ഞു. ഞങ്ങള്‍ ഫോര്‍സ് ചെയിത് സ്നേഹിക്കാന്‍ കടപ്പെട്ട പോന്നു ചൈതന്ന്യം ഇല്ലാത്ത അച്ഛാ, അങ്ങ് ധൈര്യമായി ഇങ്ങോട്ട് പോര്. ഒരു കാര്യം മാത്രം പറഞ്ഞേക്കാം. അങ്ങേയുടെ കസ്സിനായ  നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ യൂദാസ്സായ മുത്തോലത്തിന്റെ ചൂട്ട് പിടിക്കാനായിരിക്കരുത് ഇങ്ങോട്ട് ഉള്ള എഴുന്നള്ളത്ത്. അരൂപിയില്‍ നിറഞ്ഞ അങ്ങയുടെ വിശുദ്ധ ബലി ഞങ്ങള്‍ നല്ല ഭക്തിയോടെ തന്നെയാണ് കൂടിയത്. പക്ഷേ പൊളിഞ്ഞത് സുവിശേഷ പ്രസംഗത്തില്‍ ഒളിയമ്പുകള്‍ എയിതപ്പോഴാണ്. ലത്തീന്‍ പള്ളിയില്‍ ഊട്ടും ഉറക്കവും നടത്തിക്കൊണ്ട് തന്നെ നാഴികക്ക് നാല്‍പതുവട്ടം ലത്തീന്‍ കാരെ തെറിപറയുന്ന മുത്തോലത്തിന്റെ അതേ ഭാഷയില്‍ താങ്കളും പറയുന്നത് കേട്ടപ്പോള്‍ ശരിക്കും പുച്ഛമാണ് തോന്നിയത്. എല്ലാം സഹോദരസ്നേഹത്തെ കരുതിയാണ് എന്ന് അറിയാം. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ക്നാനായ സമൂഹത്തിന്‍റെ  ആരാച്ചാരാകാന്‍ ശ്രമിക്കുന്ന മുത്തോലത്തിന്റെ പ്രവര്‍ത്തികളെപ്പറ്റി മുകള്‍ ചക്രവര്‍ത്തിയെപ്പോലെ  വേഷം മാറി നടന്ന് ഒന്നന്വേഷിച്ചിട്ട്  അങ്ങ് കോട്ടയം അരമനയില്‍ ചെന്ന് കമ്പ്യൂട്ടര്‍ ഗയിം കളിച്ച് രസിക്കുന്ന വലിയ നീറോ തിരുമേനിയോട് വിവരങ്ങള്‍ സത്യസന്ധമായി ധരിപ്പിക്കുക. അടുത്ത ആഴ്ച അങ്ങയുടെ പ്രസംഗം റെക്കോര്‍ഡ്‌ ചെയിത് വയ്ക്കും എന്ന് കേട്ടു. എന്തിനാ ഇത്രയും വിഷമിക്കുന്നേ. ദയവായി  ചിക്കാഗോ ഒരു ക്നായിലേക്ക്  ഇമെയില്‍ ഷൂട്ട്‌ ചെയ്യുക. കഴിഞ്ഞ  ഞായറാഴ്ച്ചത്തെയടക്കം അങ്ങയുടെ റെക്കോര്‍ഡഡ് സ്പീച്ച് ഞങ്ങള്‍ അയച്ച്  തരാം. മുത്തോലത്തിന്റെ നുണകേട്ട്  മടുത്ത് ക്ഷമ കെട്ട ഒരു ജനതയാണ് ഇവിടെ ചിക്കാഗോയില്‍ ഉള്ളത്  അതുകൊണ്ട് പറഞ്ഞ നെറികേടുകള്‍ പറഞ്ഞില്ലായെന്ന്  വരുത്തി സഹതാപ തരംഗം സൃഷ്ടിക്കാന്‍ നോക്കണ്ട. മുത്തോലത്തിന്റെ അതേ  ചീഞ്ഞ ഇമേജുമാത്രം മാത്രം ഉള്ള താങ്കള്‍ അതില്‍ ഒട്ടും കൂട്ടാന്‍ നോക്കരുത്.
വാല്‍ക്കഷണം 
പ്രാഞ്ചികളെ പിടിക്കാന്‍ പഠിപ്പിക്കാം എന്ന് മുത്തു പറഞ്ഞു എന്ന് കേട്ടു. സമയം ഇച്ചിരി മോശമായിപ്പോയി. കഴിഞ്ഞ കുറേക്കാലമായി പിഴിഞ്ഞ് പിഴിഞ്ഞ് കൂട്ടത്തില്‍ കൊണ്ടുനടന്ന പ്രാഞ്ചികള്‍ക്ക് വിവരം വച്ചു. എല്ലാക്കാലത്തും പ്രാഞ്ചികളെ പറ്റിക്കാന്‍ പറ്റും എന്ന് വിചാരിക്കണ്ട. കേട്ടില്ലേ ഞങ്ങളുടെ പ്രാഞ്ചികളുടെ നേതാക്കളില്‍ പ്രമുഘനായ കെ.കെ.ഗ്രൂപ്പിലെ ഫ്രാന്‍സിസ് ചേട്ടായി  ഉഴവൂര്‍ കോളേജിലെ അലുമിനിയം പ്രസിഡണ്ട്‌ ആയത്. ഞങ്ങളുടെ പ്രാഞ്ചികള്‍ക്ക് വിവരം വച്ചു എന്നതിന്‍റെ തെളിവാണ്. ഇത് കേട്ട് ചിക്കാഗോയില്‍ ഒരുപാട് പേര്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയതുപോലെ മണ്ണ് കപ്പരുത്. പോസിറ്റീവ് ആയി ചിന്തിക്കണം. വീണ്ടും പറയുകയാണ്‌ വിശ്വാസ്സം അല്ലേ എല്ലാം എന്‍റെ ഫാദര്‍ജീ !!!

അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ ഒരു തിരിഞ്ഞുനോട്ടം (രണ്ടാം ഭാഗം)

ലേഖനം തുടരുന്നു......

2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത് അമേരിക്കയിലെ പള്ളികള്‍ അസ്സോസിയേഷന്റേയും ചില വ്യക്തികളുടേയും പേരിലാണ് വാങ്ങിയിരിക്കുന്നത് എന്നാണ്. മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തില്‍ നിന്നും വ്യക്തമാകുന്നത് പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് എന്നാണ്. സമുദായക്കാരെകൊണ്ട് പള്ളികള്‍ വാങ്ങിച്ച് മാര്‍ മൂലക്കാട്ടിലിന്റെ അറിവോടെ മാര്‍ അങ്ങാടിയത്തിനു സമര്‍പ്പിച്ചത് ഫാ: മുത്തോലത്തിനു മെത്രാനാകാനാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
കോട്ടയം അതിരൂപതയിലെ ഒരു വൈദീകനായി നിന്നാല്‍ മെത്രാന്‍ സ്ഥാനം ലഭ്യമാകുവാന്‍ സാദ്ധ്യത കാണാഞ്ഞതിനാല്‍ ഫാ: മുത്തോലം കുറെ മാസങ്ങള്‍ക്കു മുന്‍പ് ഷിക്കാഗോ രൂപതയിലെ വൈദീകനായി കാലുമാറിയിരുന്നു. അതുവഴി ക്‌നാനായക്കാരുടെ വികാരി ജനറാള്‍ എന്ന സ്ഥാനവും അദ്ദേഹം നഷ്ടമാക്കിയിരിക്കുന്നു. ഫാ: മുത്തോലത്തിന്റെ ഈ കാലുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ അമേരിക്കയിലേക്കയച്ച കോട്ടയം അരമനയില്‍ നിന്നും വിശദീകരണം തരണം.
അങ്ങാടിയത്ത് പിതാവാണ് നമ്മുടെ പിതാവെന്ന് അമേരിക്കയില്‍ വേദപാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുകയും സമുദായമെത്രാന്‍ മാര്‍ മൂലക്കാട്ടാണെന്ന് വാക്കാല്‍ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടമുഖം എന്തിനെന്നു വിശദമാക്കാമോ?
മെത്രാന്‍മാരുടെ കല്പനകള്‍ വിശ്വാസികള്‍ അനുസരിക്കുകയാണ് സാധാരണയെങ്കിലും ക്‌നാനായക്കാര്‍ക്കു വംശീയ ഇടവക ലഭിക്കുന്നതുവരെ Lesser evil എന്ന നിലയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്പനകള്‍ അനുസരിക്കാതിരുന്നാല്‍ എന്താണ് തെറ്റെന്ന് വിശദമാക്കാമോ?
സമുദായത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് ഇപ്പോള്‍ ഇടവകാഗത്വം കൊടുത്തിട്ട് തനതായ ഇടവക ക്‌നാനായക്കാര്‍ക്ക് ലഭിക്കുമ്പോള്‍ ക്‌നാനായക്കാര്‍ അല്ലാത്തവരെ എങ്ങനെ എങ്ങോട്ട് നീക്കും എന്ന് മാര്‍ മൂലക്കാട്ട് വിശദമാക്കണം?
1986 ല്‍ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായിരുന്ന ലൂര്‍ദ്ദ് സ്വമി പുറപ്പെടുവിച്ച റിസ്‌ക്രിപ്റ്റിന്റെ ആധികാരികത വ്യക്തമാക്കുമോ? സമുദായ നേതൃത്വത്തില്‍ നിന്നും ശത്രുക്കളില്‍ നിന്നും എതിര്‍പുണ്ടാകാഞ്ഞിട്ടല്ലേ ഇതുവരെ അത് തണുത്തുകിടന്നത്. ഇതില്‍ നിന്നും തന്നെ റിസ്‌ക്രിപ്റ്റിന്റെ ശക്തി ഇല്ലായ്മ വ്യക്തമാണ് ഇതു നിഷേധിക്കുന്നുണ്ടോ?
പരസ്‌നേഹമില്ലാത്ത അങ്ങാടിയത്ത് മെത്രാനും ഗ്രിഗറി മെത്രാനും
മാര്‍ അങ്ങാടിയത്ത് അമേരിക്കയില്‍ ഒരു പള്ളിവികാരി മാത്രമായിരുന്ന കാലത്ത് അദ്ദേഹത്തെ ഡ്രൈവിംഗ് പഠിപ്പിച്ച് കാറും വാങ്ങി കൊടുത്തത് ഒരു ക്‌നാനായക്കാരനാണ്. അച്ചന്‍ മെത്രാനായി കഴിഞ്ഞപ്പോള്‍ ഒരു ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കുര്‍ബാന ചൊല്ലുവാന്‍ മുന്‍പറഞ്ഞ വ്യക്തി അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് മാത്രമല്ല കമ്മ്യൂണിറ്റിസെന്ററിനുള്ളില്‍ കുര്‍ബാന ചൊല്ലിയിരുന്നത് നിരോധിക്കുകയും ചെയ്തു. മലയാളത്തിലെ ഒരു ചൊല്ലുപോലെ ആലുവായില്‍ വെച്ചുകണ്ട അറിവുപോലും മാര്‍ അങ്ങാടിയത്ത് ക്‌നാനായ സമൂഹത്തോടു കാണിച്ചില്ല. ഇദ്ദേഹം ഒരുകത്ത് റോമിനയച്ചാല്‍ നീങ്ങാവുന്നതാണ് 1986ലെ റിസ്‌ക്രിപ്റ്റ്. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് കൊടുത്തത് വിളിച്ചു പറയുന്നവരല്ല ക്‌നാനായക്കാര്‍ എന്നാല്‍ ഇവിടെ ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിഞ്ഞിരിക്കണമല്ലോ. അതിനിത്രയും പറഞ്ഞെന്നു മാത്രം.
മാര്‍ അങ്ങാടിയത്ത് മെത്രാനാകുന്നതിന് മാര്‍ കുന്നശ്ശേരിയുടെ അനുവാദവും ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിനുവേണ്ടി  അദ്ദേഹം മാര്‍ കുന്നശ്ശേരിക്കു കൊടുത്ത വാഗ്ദാനങ്ങള്‍ ഒന്നുപോലും പിന്നീട് പാലിച്ചില്ല. ക്‌നാനായക്കാര്‍ വാങ്ങിയ ആറുപള്ളിയും ഒരു മഠവും വെഞ്ചരിക്കുവാന്‍ ക്‌നാനായക്കാരുടെ മെത്രാന്മാര്‍ മുക്കാട്ടിലിനെ കാപ്പ ഉടുപ്പിച്ചു കൂടെ നിര്‍ത്തിയിട്ട് ധൂപകുറ്റി ഒരു തവണ വീശാന്‍ പോലും മാര്‍ മൂലക്കാട്ടിലിന് അവസരം കൊടുത്തില്ല. മാര്‍ അങ്ങാടിയത്തിന്റെ മനോനില ഇതില്‍ നിന്നും വ്യക്തമാണ്. ക്‌നാനായക്കാര്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും മറ്റും കോട്ടയത്തു വന്നു മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു.
നമ്മള്‍ അത് കേട്ട് അത്യന്തം സന്തോഷിച്ചു; എന്നാല്‍ നമുക്ക് പ്രയോജനകരമായി ഒന്നും സംഭവിച്ചില്ല.
അമേരിക്കയിലെ സീറോമലബാറുകാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയമിച്ച മെത്രാനായിരുന്നു മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍. അദ്ദേഹം ക്‌നാനായക്കാരുടെ ആഥിത്ഥ്യവും പണവും സ്വീകരിച്ച് ചക്കരവാക്കുകള്‍ നല്‍കി നമ്മെ വഞ്ചിക്കുക മാത്രമല്ല നമുക്കെതിരായി അദ്ദേഹം വത്തിക്കാനില്‍ റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ പെന്‍ഷനായി കഴിയുന്ന അദ്ദേഹം കോട്ടയം അരമനയിലെത്തി നമ്മുടെ വാഹനത്തില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും ചെന്ന് പണം പിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള  സീറോമലബാര്‍ രൂപതകളെ രക്ഷിക്കുവാന്‍. അദ്ദേഹത്തിന്റെ തൊലിക്കട്ടി അപാരംതന്നെ. ഇത്തരക്കാരുടെ കുരുട്ടു ബുദ്ധിക്ക് അറിഞ്ഞുകൊണ്ടുതന്നെ മാര്‍ മൂലക്കാട്ട് വഴിപ്പെടുകയും ചെയ്യുന്നു. കാരണം അദ്ദേഹത്തിനും ചില ഹിഡന്‍ അജണ്ടകളുണ്ട്. മുമ്പൊരിക്കല്‍ കര്‍ദ്ദിനാള്‍ ആന്റണി പടിയറ കോട്ടയത്തുവന്നു പറഞ്ഞു നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിയാകാന്‍ പോകുന്നു വയറിംഗ് എല്ലാം കഴിഞ്ഞു സ്വിച്ചിട്ടാല്‍ മാത്രം മതി എന്ന്. വയറിംഗും സ്വിച്ച്‌ബോക്‌സും പിന്നീട് ആരാണ് പറച്ചുകളഞ്ഞതെന്നു ആരും വെളിപ്പെടുത്തുന്നില്ല. മെത്രാന്മാര്‍ തരുന്ന വാഗ്ദാനങ്ങള്‍ രേഖകളായി വാങ്ങാതെ അവരെ വിശ്വസിച്ചുകഴിഞ്ഞ ക്‌നാനായക്കാരോട് വഞ്ചനയാണ് എല്ലാവരും കാണിച്ചിട്ടുള്ളത്. എല്ലാം മറക്കാനും പൊറുക്കാനും ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങള്‍ക്കു നീതി നടത്തിതരുവാന്‍ ഇനിയും സമയമുണ്ട്.
വംശീയത അനിവാര്യമോ?
ദൈവം ഇസ്രായേല്‍ ജനത്തെ തെരഞ്ഞെടുത്തുകഴിഞ്ഞ് അവര്‍ വളര്‍ന്ന് പെരുകുകയും 12 ഗോത്രങ്ങളായി മാറുകയും ചെയ്തു. ഓരോ ഗോത്രത്തിനും വ്യക്തിത്വവും സംസ്‌ക്കാരവും തനിമയും ഉണ്ടായിരുന്നു. ദൈവമാണ് എല്ലാവരെയും പരിപാലിച്ചിരുന്നത്. ജനതകള്‍ ഗോത്രങ്ങളും വംശങ്ങളുമായി വേര്‍തിരിയുന്നത് പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനം പഞ്ചായത്തും മുന്‍സിപാലിറ്റിയും കോര്‍പ്പറേഷനും ആയിരിക്കുന്നതെന്തിനാണ്? ഇന്‍ഡ്യന്‍ പട്ടാളം എത്രയോ റജിമെന്റുകളായി തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബികളേയും ഗൂര്‍ഖകളേയും ഒരു റെജിമെന്റില്‍ ഉള്‍പ്പെടുത്തിയാല്‍ യുദ്ധംചെയ്ത് മുന്നേറാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലും വംശങ്ങള്‍ തിരിച്ചാണ് രജിമെന്റുകള്‍ രൂപീകരിച്ചിരിക്കുന്നത് നീഗ്രോറജിമെന്റുകള്‍ പ്രത്യേകമായി നിലകൊള്ളുന്നു.  മദ്രാസ് രജിമെന്റിലാണ് മലയാളികള്‍ ഏറെയും. അതുപോലെ ഓരോ വംശക്കാരെയും സംസ്ഥാനക്കാരെയും പ്രത്യേക റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ഇന്‍ഡ്യന്‍ പട്ടാളക്കാരെയും ഒറ്റകൂട്ടമായി നിലനിര്‍ത്തിയാല്‍ ഇവിടെ ഒന്നും നടക്കില്ല. ക്‌നാനായക്കാരുടെ വംശീയത ഇല്ലാതാക്കിയാല്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ല. അവര്‍ അങ്ങനെ നിലനില്‍ക്കുന്നതുകൊണ്ട് സഭയ്ക്കും സമൂഹത്തിനും ഗുണമേ ഉണ്ടാകു. പുതുപണത്തിന്റെ തള്ളലില്‍ എല്ലാം തനിക്കാക്കാന്‍ നടക്കുന്ന ചിലരുടെ ഗൂഢതന്ത്രത്തില്‍ ക്‌നാനായ സമുദായ നേതാക്കളും വീണുപോയിരിക്കുന്നു എന്നത് അത്യന്തം ഖേദകരമായിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ തെറ്റ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്

വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക !!!

“To a drinker the sensation is real and pure and akin to something spiritual: you seek; in the bottle, you find.”

― Caroline Knapp, Drinking: A Love Story
“പ്രിയപ്പെട്ട മക്കളെ,
ആണ്ടുതോറും പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ ഓരോ ഗുണദോഷപരസ്യങ്ങള്‍ നിങ്ങള്ക്ക് അയച്ചുതരുന്ന പതിവനുസരിച്ച് ഈ ആണ്ടിലും ആ സുകൃതമുറയെ ചെയ്‌വാന്‍ നാം നിശ്ചയിച്ചതില്‍ എന്തൊരു വിഷയം സംബന്ധിച്ച് വേണമെന്ന് ആലോചിച്ചാറെ അനേക വിഷയങ്ങള്‍ തല്‍ക്കാലം ആവശ്യവും പ്രയോജനവുമുള്ളതായി നമ്മുടെ ബോധത്തില്‍ വന്നു. എങ്കിലും അവയെ എല്ലാം എടുത്തു ഒന്നായി ചെയ്തുപറയുന്നത് അസാധ്യമാകയാല്‍ അവയില്‍ ഏറ്റം ആവശ്യവും പ്രയോജനവുമുള്ളതെന്നു നമുക്ക് തോന്നിയ ഒരു സംഗതിയെമാത്രം എടുത്തുകൊണ്ട് നമ്മുടെ ഇടയനടുത്ത ഈ പരസ്യം ചെയ്‌വാന്‍ നാം നിശ്ചയിച്ചു.
അതായത് മദ്യപാനം.”
1899-ല്‍ ചങ്ങനാശ്ശേരി മെത്രാന്‍ (“ത്രാലെസിന്റെ മെത്രാനും ചങ്ങനാശേരി വികാരി അപ്പസ്തോലിക്കായും” എന്ന് ഔദ്യോഗിക പദവി) ആയിരിക്കവേ മാക്കീല്‍ പിതാവ് തയ്യാറാക്കി ചങ്ങനാശ്ശേരി വികാരിയാത്തിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.
സുദീര്‍ഘമായ പ്രസ്തുത ഇടയലേഖനം ബൈബിള്‍ പ്രചോദിതവും ആത്മാര്‍ത്ഥത തുളുമ്പുന്നതുമായിരുന്നു. (യുഗപ്രഭാവനായ മാര്‍ മത്തായി മാക്കീല്‍ എന്ന പുസ്തകത്തില്‍ ഈ ഇടയലേഖനം ചേര്‍ത്തിട്ടുണ്ട്‌.; പേജ് 167).
അന്നൊക്കെ തിരുമേനിമാരുടെ ഇടയലേഖനത്തിന് സദ്ദുദേശവും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ മടയലേഖനമെന്നു വിളിക്കാനോ തിരസ്ക്കരിക്കാനോ കത്തിക്കാനോ ആരും ഒരുമ്പെട്ടിരുന്നില്ല. കാലം മാറി, ഇടയലേഖനത്തിന്റെ സ്വഭാവവും മാറി. ഇന്ന് പലപ്പോഴും സഭയുടെയും രൂപതാദ്ധ്യക്ഷന്റെയും സ്വാര്‍ത്ഥ, സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇടയലേഖനങ്ങളുടെ ലക്‌ഷ്യം. (സ്വാശ്രയ കോളേജ് കാര്യത്തില്‍ തുടരെത്തുടരെ ഇറങ്ങിയ ഇടയലേഖനങ്ങള്‍ ഉദാഹരണം) ഇടയലേഖനങ്ങള്‍ രഹസ്യരേഖകളല്ല. അതുകൊണ്ട് അവ കഴിയാവുന്നിടത്തോളം ജനങ്ങളില്‍ എത്തണമെന്ന് സഭാധികൃതര്‍ ആഗ്രഹിക്കുന്നു.
അതിനൊരു അപവാദമായിരുന്നു അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലര്‍ എന്ന് വിളിക്കുന്ന കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ ഇടയലേഖനം. ഇംഗ്ലീഷില്‍ വായിച്ചു കേട്ട് മുഴുവന്‍ മനസ്സിലാകാതെ ചിലരെങ്കിലും വൈദികരോട് അതിന്റെ ഒരു കോപ്പി തരാമോ എന്നാവശ്യപ്പെട്ടപ്പോള്‍, “സാധിക്കില്ല” എന്ന പരുഷമായ മറുപടിയാണ് ഏവര്‍ക്കും കിട്ടിയത്.
മാക്കീല്‍ പിതാവ് 1899-ല്‍ മദ്യപാനത്തിനെതിരെ ഇടയലേഖനം എഴുതിയത് സ്വമേധയാ, തന്റെ ഇടവകജനത്തിന്റെ ഉപരിനന്മയെ കരുതിയാണെങ്കില്‍, മൂലക്കാട്ട് പിതാവ് ജനുവരി ഇരുപത്തേഴാം തിയതി കോട്ടയം അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി മദ്യപാനത്തിനെതിരെ എഴുതിയ ഇടയലേഖനം മനസ്സില്ലാമനസ്സോടെ ചെയ്ത കൃത്യനിര്‍വഹണം മാത്രമാണ്. അതിന്റെ പിന്നില്‍ വിശ്വാസസമൂഹത്തോടുള്ള പ്രതിബദ്ധതയോ ആത്മാര്‍ത്ഥതയോ, ക്രിസ്തുവചനങ്ങളുടെ പ്രചോദനമോ അല്ല, പ്രത്യുത കെ.സി.ബി.സി.യുടെ സമ്മര്‍ദ്ദം മാത്രമാണ്. “ആര്‍ക്കാനും വേണ്ടി ഒക്കാനിക്കുന്നു” എന്ന് നാടന്‍ ശൈലിയില്‍ പറയാവുന്ന തരത്തിലൊന്ന്.
ഏതായാലും ഈ ഇടയലേഖനം രഹസ്യമാക്കിയിട്ടില്ല. അപ്നാദേശിന്റെ വെബ്‌സൈറ്റില്‍ പ്രസ്തുത ഇടയലേഖനം ലഭ്യമാണ്. അത്രയും നന്ന്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെ.സി.ബി.സി. ജനുവരി അവസാനത്തെ ഞായറാഴ്ച ആഘോഷിച്ചുവരുന്ന മാമാങ്കമാണ് മദ്യവിരുദ്ധഞായര്‍. ഒരു വശത്ത് കേരളത്തില്‍ മദ്യത്തിന്റെ വില്പന റോക്കറ്റ് പോലെ കുതിച്ചുയരുന്നു, മറുവശത്ത് മെത്രാന്മാരുടെ മാമാങ്കം തമാശയായി തുടരുന്നു.
ക്നാനായ സമുദായത്തില്‍ മദ്യവിപത്തുകള്‍ ധാരാളം ഉണ്ട്. അരങ്ങ് കുടുംബങ്ങളും ഇരകള്‍ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ നാം ശരാശരി മലയാളിയുടെ മുന്നിലാണ് എന്ന് പറയാന്‍ വയ്യ. കേരളത്തില്‍ മദ്യം ഏറ്റവും കൂടുതല്‍ ചെലവാകുന്ന ചാലക്കുടി, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളില്‍ ക്നാനയക്കാര്‍ തീരെ ഇല്ലെന്ന കാര്യം ഓര്‍ക്കുക.
ക്നാനയക്കാരന്റെ മദ്യവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ഈ പറയുന്നവയാണ്.
·       ആരോഗ്യകരമായ രീതിയില്‍ മദ്യം കഴിക്കാന്‍ പലര്‍ക്കും അറിയില്ല. കൂടുതല്‍ സമയമെടുത്ത്‌, നല്ല ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുവാനും, കഴിച്ചുകഴിഞ്ഞാല്‍ സാമൂഹ്യമായി മര്യാദയ്ക്ക് പെരുമാറാനും കോച്ചിംഗ് നല്‍കുന്നതിനെക്കുറിച്ച് വേണമെങ്കില്‍ അധികൃതര്‍ക്ക്‌ ചിന്തിക്കാം.
·       ക്നാനായസമുദായത്തിലെ സമ്പന്നരില്‍ നല്ലൊരു ശതമാനം മദ്യരാജാക്കന്മാരാണ്. അവരുടെ ചെലവില്‍ സുഖലോലുപതയുടെ മടിയില്കിടക്കുന്ന പുരോഹിതവര്‍ഗം അവരുടെ ആന്ജാനുവര്ത്തികള്‍ ആകാന്‍ നിര്‍ബന്ധിതരാകുന്നു.
·       കേരള കത്തോലിക്കരില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ കത്തോലിക്കാ വൈദികരില്‍ ഏറ്റവും കൂടുതല്‍ മദ്യപര്‍ കോട്ടയം അതിരൂപതയില്‍ ആണെന്ന് കണ്ടെത്തിയേക്കാം.
മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ കണക്കിലെടുത്താണോ മൂലക്കാട്ട് പിതാവ് തന്റെ ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്?
തന്റെ കീഴിയിലുള്ള ഇടവകയില്‍ ആത്മീയശുശ്രൂഷ (ഇടവക ഭരണമല്ല) ചെയ്യാന്‍ അയക്കുന്ന വൈദികര്‍ ഇടവകജനതിനു മാതൃകാപരമായ ജീവിതമാണോ നയിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ട കടമ അതിരൂപതാധ്യക്ഷനനില്ലേ? വിശുദ്ധ അള്‍ത്താരയില്‍ മദ്യപിച്ചു കുഴഞ്ഞുവീണവരും, തലേന്നാള്‍ “കഫ് സിറപ്പ്‌” കഴിച്ചു തിരുന്നാള്‍ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന വൈദികനും, അമിത മദ്യപാനത്തിന് ചികിത്സ തേടിയതിനെതുടര്‍ന്ന് സ്വന്തം വീട്ടില്‍ മാസങ്ങളോളം കഴിയേണ്ടി വന്ന വൈദികരും പിതാവിന്റെ കീഴില്‍ ജനത്തെ സേവിക്കുന്നത് രഹസ്യമാണോ? ഈയടുത്ത ദിവസമാണ് ഒരു വൈദികന്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനായി തന്റെ ഇടവകയില്‍ നിന്നും അകലെയുള്ള കുറുപ്പന്തറയിലെ ബാറില്‍ സഹവൈദികരോടോത്ത് കയറിപ്പോകുന്നത് ജനം കണ്ടത്. അവര്‍ കുടിച്ചോ എന്നറിയില്ലെങ്കിലും, ജനത്തിന് ലഭിക്കുന്ന സന്ദേശം എന്താണ്? ജനങ്ങളുടെ ഇടയില്‍ ഇതെല്ലാം സംസാര വിഷയമാണ്.
സ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ സൗകര്യം ലഭിക്കാന്‍ ലൈസന്സിനു അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയം. വെഞ്ചരിക്കാന്‍ ക്നാനായ വൈദികന്‍ ളോഹ ധരിച്ചാണ് എത്തിയത്. വൈദികന്‍ വെഞ്ചരിച്ചാല്‍ ബാര്‍ ലൈസെന്‍സ് വേഗം കിട്ടുമെന്ന് ഉടമസ്ഥന്‍ പ്രതീക്ഷിച്ചെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാനാകുമോ?
ഈ പറഞ്ഞ വൈദികരൊക്കെ അറിയപ്പെടുന്ന മദ്യപാനികളാണ്. അത് നമുക്ക് അങ്ങ് ക്ഷമിക്കാം. പക്ഷെ ആട്ടിന്‍ തോലണിഞ്ഞു വരുന്ന ഒരു ചെന്നായും നമുക്കുണ്ട്. മദ്യരാജാവ് ജാഗ്വാറില്‍ വന്നാല്‍ കാറിനു പള്ളിമുറ്റത്ത്‌ പ്രവേശിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ വണ്ടി അകത്തുകയറ്റാന്‍ പള്ളിയുടെ ആനവാതില്‍ തുറന്നുകൊടുക്കാന്‍ പോലും മടിക്കാത്ത മദ്യവിരുദ്ധനും നമുക്കുണ്ട്! പിതാവിന്റെ നല്ല പുസ്തകത്തിലുള്ള ഈ വൈദികന്‍ പാവപ്പെട്ടവന്‍ വിവാഹത്തലേന്നു മദ്യം വിളമ്പുന്നതിനെ അപലപിക്കുകയും തടയുകയും ചെയ്യും.
 ഇതൊന്നും നമ്മുടെ പിതാവ് അറിയുന്നില്ലേ?
അലക്സ്‌ കണിയാംപറമ്പില്‍
രണ്ടാം ഭാഗം നാളെ.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍

Wednesday, January 30, 2013

അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ - ഒരു തിരിഞ്ഞുനോട്ടം

ക്നാനായ ഫെല്ലോഷിപ്പ് പ്രസിഡന്റ്‌, ഡോമിനിക് സവിഒ വാച്ചാച്ചിറ എഴുതിയ ഈ നീണ്ട ലേഖനത്തിന്റെ ഒന്നാം ഭാഗമാണിത്. രണ്ടാം ഭാഗം നാളെ പ്രസധീകരിക്കുന്നതാണ്. – Administrator.

കത്തോലിക്കാ വിശ്വാസികള്‍ സഭാ തനയരോട് ബഹുമാനത്തോടും സ്‌നേഹത്തോടും അനുസരണയോടും കൂടിയാണ് പെരുമാറുന്നത്. വൈദീകരും മെത്രാന്മാരും എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അതെല്ലാം പൊറുത്തും മറന്നും അത്മായര്‍ വൈദീകരോട് ചേര്‍ന്ന് കഴിയുകയാണ്. വടക്കുംഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ ഉള്ളതിലും കൂടുതല്‍ ഒരൈക്യം തെക്കുഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ പുലര്‍ത്തിപോരുന്നു. വൈദികര്‍ എന്ന പദവിക്കു പുറമെ ജേഷ്ഠസഹോദരങ്ങള്‍ എന്ന പരിഗണനകൂടി ക്‌നാനായ വൈദീകര്‍ക്കു നല്കിവരുന്നുണ്ട്.
എന്നാല്‍ കുറേനാളായി ക്‌നാനായവൈദീകരും മെത്രാന്മാരും ക്‌നാനായ സഹോദരങ്ങളെ വിഢികളാക്കുകയും പൊട്ടന്മാരായി കണക്കാക്കി പലതും മറച്ചുവെയ്ക്കുകയും മറിച്ചുപറയുകയും ചെയ്തുവരുന്നു. ഇങ്ങനെയുള്ള വിശ്വാസവഞ്ചന ഒന്നിനൊന്ന് ഏറിവരുകയാണ്. വൈദീകരുടെയും മറ്റും വീഴ്ച്ചകള്‍ മറക്കുന്നതും പൊറുക്കുന്നതും വിശ്വാസികളുടെ ബലഹീനതയായി കണക്കാക്കുന്നു എന്നു തോന്നുന്നു. വൈദികരില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം വഞ്ചന കൂടിവരുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.
ക്‌നാനായക്കാര്‍ക്ക് വംശീയ ഇടവകകള്‍ അമേരിക്കയില്‍ അനുവദിക്കുകയില്ലന്ന് 1986-ല്‍ ഒരു നിര്‍ദ്ദേശം പൗരസ്ത്യ കാര്യാലയത്തില്‍നിന്നും പുറപ്പെടുവിച്ചതാണ്. അതിന്റെ പ്രത്യാഘാതം മനസിലാക്കുന്നതിനോ അത് സമുദായക്കാരെ അറിയിക്കുന്നതിനോ സഭാ നേതൃത്വം ശുഷ്‌ക്കാന്തി കാണിച്ചില്ല. സമുദായവഞ്ചകനായി മാറിയ ഫാ: എബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തുകയും സമുദായത്തിന്റെ നേതാവായി വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതുവഴി വഞ്ചന കൂടുതല്‍ പ്രകടമാക്കിതുടങ്ങി. അമേരിക്കയില്‍ ക്‌നാനായക്കാര്‍ പള്ളിവാങ്ങിയാലേ നിലനില്‍പുണ്ടാകൂ എന്നും പറഞ്ഞ് സമുദായക്കാരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പള്ളിവാങ്ങിപ്പിച്ചു. 11 പള്ളികളും ഒന്‍പതു മിഷനും ഉണ്ടായികഴിഞ്ഞപ്പോള്‍ ഫാ: മുത്തോലം തന്റെ വിശ്വരൂപം കാട്ടിതുടങ്ങി. വംശശുദ്ധിക്കു പ്രാധാന്യം നല്കുന്ന യഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗ്ഗവര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്‌നാനായക്കാര്‍ക്കുള്ളതെന്ന് ഫാ: മുത്തോലം അമേരിക്കന്‍ ബുള്ളറ്റിനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സമുദായക്കാരെ ഒന്നടങ്കം ശത്രുക്കള്‍ക്ക് ഒറ്റികൊടുത്തു.
ക്‌നാനായക്കാര്‍ വാങ്ങിയ പള്ളികള്‍ ക്നാനായകാര്‍ക്കു മാത്രമുള്ളതല്ലെന്നും മിശ്രവിവാഹം കഴിച്ച ക്‌നാനായ പുരുഷനും കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞ് ഫാ: മുത്തോലം മൂലക്കാട്ട് പിതാവിനെക്കൊണ്ട് അമേരിക്കയില്‍ നടത്തിച്ച പ്രസ്താവന വിശ്വാസ വഞ്ചനയുടെ മറ്റൊരു രൂപമായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ മാര്‍ മൂലക്കാട്ട് വിശദീകരണമായി ഇങ്ങനെ പറഞ്ഞു “മിശ്രവിവാഹം ചെയ്ത ക്‌നാനായ വ്യക്തി മാത്രമേ ക്‌നാനായ ഇടവകയില്‍ അംഗമായിരിക്കുകയുള്ളു” എന്ന്. ഈ വിശദീകരണവും വിവാദമായപ്പോള്‍ വീണ്ടും മാര്‍ മൂലക്കാട്ട് രംഗത്തു വന്നുപറഞ്ഞു; ക്‌നാനായ പള്ളികള്‍ ക്‌നാനായക്കാര്‍ക്കു മാത്രമായി നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും ഇപ്പോള്‍ മറ്റുള്ളവര്‍ക്കുംകൂടി അംഗത്വം കൊടുക്കേണ്ടിവന്നാലും നമ്മുടെ ആഗ്രഹം സാധിക്കുന്നതുവരെ കുറഞ്ഞ തിന്മ എന്നനിലയില്‍ (Lesser evil) തല്ക്കാലം അത് സമ്മതിക്കുകയും നമ്മുടെതായ സ്വന്തം ഇടവകയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമെന്ന്; മിശ്രവിവാഹിതര്‍ക്ക് ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുത്തിട്ട് പിന്നീട് അവരെ ഒഴിവാക്കാമെന്നാണ് മാര്‍ മൂലക്കാട്ടു തന്ന ഉറപ്പ്. പിതാവിന്റെ വഞ്ചനനിറഞ്ഞ ഈ “കുറുപ്പിന്റെ ഉറപ്പിനു” ശേഷം ഇതാ അമേരിക്കയിലെ ക്‌നാനായക്കാരുടെ ദത്തുമെത്രാന്‍ മാര്‍ അങ്ങാടിയത്ത് പ്രസ്താവിച്ചിരിക്കുന്നു; ക്‌നാനായക്കാര്‍ക്ക് പ്രത്യേകമായി അമേരിക്കയില്‍ പള്ളികള്‍ അനുവദിക്കാനാവില്ല. മാറികെട്ടുന്നവനും ആവശ്യപെട്ടുവരുന്ന എല്ലാവര്‍ക്കും ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ കല്പന വിശ്വാസവഞ്ചനയുടെ അവസാനത്തെ അടയാളമാണ്.
ക്‌നാനായ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ സമുദായക്കാര്‍ ഒത്തുചേരും, സ്വസ്തതയും വരുമാനവും മാര്‍ അങ്ങാടിയത്തിനു ലഭിക്കുന്നത് ക്‌നാനായ കൂട്ടായ്മയില്‍ വരുമ്പോഴാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്‌നാനായ സമുദായത്തിന്റെ നേതൃത്വം കൂടി കൈയാളേണ്ടതുണ്ട്. അതിനുള്ള പണി നടത്തിവരികയാണ്. നിര്‍ഭാഗ്യവശാല്‍ ക്‌നാനായ സമുദായത്തിനെതിരായി മാര്‍ അങ്ങാടിയത്ത് ഇറക്കിയ ഇടയലേഖനം കത്തിച്ചുകൊണ്ട് അമേരിക്കയിലെ സമുദായക്കാര്‍ ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു.
പിന്നാമ്പുറത്തേക്ക് അല്പം
അമേരിക്കയില്‍ ക്‌നാനായ പള്ളികള്‍ അനുവദിക്കാനാവിലെന്ന 1986 ലെ റിസ്‌ക്രിപ്റ്റിന്റെ വാസ്തവികത മനസിലാക്കുന്നതിനോ അതിനെ എതിര്‍ക്കുന്നതിനോ ക്‌നാനായ വൈദീകനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ക്‌നാനായ സമുദായത്തിനെതിരായി മറ്റുള്ളവര്‍ ചൂണ്ടികാട്ടുന്ന റിസ്‌ക്രിപ്റ്റിന് ശത്രുക്കള്‍ പറഞ്ഞു പരത്തുംവിധമുള്ള ശക്തിയൊന്നുമില്ല. റിസ്‌ക്രിപ്റ്റിനെതിരെ കോട്ടയം മെത്രാന് റോമില്‍ പരാതികൊടുക്കണമെങ്കില്‍ സീറോമലബാര്‍ അദ്ധ്യക്ഷന്റെ അനുവാദം വേണമെന്നാണ് നിബന്ധന. ചുരുക്കത്തില്‍ സീറോമലബാര്‍ അദ്ധ്യഷന് റിസ്‌ക്രിപ്റ്റ് മാറ്റികൊടുക്കുവാന്‍ ശുപാര്‍ശചെയ്യാവുന്നതാണ്. അവര്‍ അതിനു തയ്യാറാകാതെ നമ്മെ റിസ്‌ക്രിപ്റ്റ്കാട്ടി പേടിപ്പിക്കുന്നു. എന്നാല്‍ റിസ്‌ക്രിപ്റ്റിന് അനുകൂലമോ പ്രതികൂലമോ എന്നവര്‍ വ്യക്തമാക്കുന്നും ഇല്ല. സീറോമലബാര്‍ സഭാ അദ്ധ്യക്ഷന്‍ ഈ റിസ്‌ക്രിപ്റ്റിനെതിരെ റോമില്‍ കത്തുകൊടുത്താല്‍  ഇല്ലാതാകുന്നതാണ്.
ക്‌നാനായക്കാര്‍ 17 നൂറ്റാണ്ടായി പിന്തുടരുന്ന വംശീയത ഇനി അനുവദിക്കാനാവിലെന്ന് സീറോമലബാര്‍ അദ്ധ്യഷന്‍ പറയുമ്പോഴും വത്തിക്കാന്‍ വംശീയരൂപതകള്‍ മറ്റുരാജ്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. കോട്ടയം അതിരൂപതയ്ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരെക്കാളും കന്യാസ്ത്രീകളെക്കാളും കൂടുതല്‍ പേര്‍ അതിരൂപതയ്ക്കു പുറത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോമലബാര്‍ സഭയെ പലവിധത്തിലും നന്നായി സഹായിക്കുന്നത് ക്‌നാനായ സമുദായമാണ്. നമ്മുടെ ആളുകളെയും നമ്മുടെ പണവും അവര്‍ക്കുവേണം നമ്മുടെ ഒരുമയും ഐക്യവും കണ്ട് അസൂയപൂണ്ടവര്‍ ഇന്നു നമ്മെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടുംകൊണ്ട് സീറോമലബാര്‍ സിനഡിലെ സ്ഥിരാഗംമായി മാര്‍ മൂലക്കാട്ട് എന്തിനിരിക്കുന്നു എന്നു മനസിലാകുന്നില്ല. അദ്ദേഹത്തിനോ കുടുംബത്തിനോ സമുദായത്തിനോ ഗുണമില്ലാത്തതും, തന്റെ അറിവോടെ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും കണ്ടുകൊണ്ട് എന്തിനവിടെ ഇരിക്കുന്നു! ആ സ്ഥാനം ഉപേക്ഷിച്ച് ഒരു സാധാരണ അംഗമായിരുന്നാലെ  എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു എന്ന് പിതാവ് മനസിലാക്കണം.
മാര്‍ മൂലക്കാട്ട് സമാധാനം പറയണം.
മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായ വ്യക്തിക്ക് അല്ലാതെ ജീവിതപങ്കാളിയെ ക്‌നാനായ ഇടവകയില്‍ അംഗത്വം കൊടുക്കുകയില്ല എന്ന് ഇതുവരെ പ്രസംഗിച്ചുനടന്ന മാര്‍ മൂലക്കാട്ട്, ക്‌നാനായ വ്യക്തിയുടെ പുറത്തുനിന്നുള്ള ജീവിതപങ്കാളിയും മക്കളും ക്‌നാനായ ഇടവകക്കാര്‍ ആയിരിക്കും എന്ന മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തെക്കുറിച്ച് എന്തുപറയുന്നു എന്ന് സമുദായക്കാരോട് വിശദമാക്കിയേ തീരൂ. 1986ലെ റിസ്‌ക്രിപ്റ്റും 2001ലെ ഓറിയന്റ്ല്‍ കോണ്‍ഗ്രികേഷന്റെ ഇന്‍സ്ട്രക്ഷനും അനുസരിച്ചാണ് മാര്‍ അങ്ങാടിയത്ത് 2012 ഡിസംബര്‍ 20ന് ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചത് എന്നു പറയുന്നു. മാര്‍ മൂലക്കാട്ടും അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വികാരി ജനറാളായ ഫാ: മുത്തോലത്തും ഇതുവരെ നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം നടപ്പിലാക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തുകൊണ്ടിരുന്നത് എന്നു വ്യക്തമാണ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ് 
ഫോണ്‍: 944 614 0026
2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത്....” എന്ന് തുടങ്ങുന്ന രണ്ടാം ഭാഗം നാളെ.

ബ്രൂട്ടസേ, നീയുമോ?


ST. MARY’S KNANAYA CATHOLIC PARISH, CHICAGO
7800 W. Lyons, Morton Grove, IL 60053
St. Thomas Syro-Malabar Catholic Diocese of Chicago
www.knanayaregion.us/Chicago
January 20, 2013
Mar Jacob Angadiath
Bishop
St. Thomas Syro-Malabar Catholic Diocese of Chicago
അഭിവന്ദ്യ പിതാവേ,
2013 ജനുവരി 20 ഞായറാഴ്ച ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍ വികാരി റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാരിഷ് കൌണ്‍സില്‍ സമര്‍പ്പിക്കുന്ന അപേക്ഷ:
ക്നാനായ കാത്തലിക്ക് മിഷനുകളുടെയും ഇടവകകളുടെയും സ്ഥാപനത്തെക്കുറിച്ച് 2012 ഡിസംബര്‍ 20നു ക്നാനായ വൈദികര്‍ക്കും നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ കമ്മ്യൂണിറ്റിക്കുമായി അങ്ങ് എഴുതിയ സര്‍ക്കുലര്‍ കമ്മ്യൂണിറ്റിയിലാകെ വളരെ ഗുരുതരമായ എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. ക്നാനായ പാരമ്പര്യങ്ങള്‍ക്കും സമുദായത്തിന്റെ നിലനില്‍പ്പിനും ഈ സര്‍ക്കുലര്‍ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കാണിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്കൊണ്ട് ഇ-മെയിലുകള്‍, ബ്ലോഗുകള്‍, യ-ട്യുബ്, വെബ്സൈറ്റുകള്‍ തുടങ്ങിയ ഇലക്ട്രോണിക് മീഡിയ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വത്തെക്കുറിച്ചു മേല്‍പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തത ഇല്ലാത്തതാണ്.
ഓറിയന്റല്‍ കോണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-നു അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.
ക്നാനായ മിഷനുകള്‍ ക്നാനായക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്നാനായ സമുദായത്തിനുവേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാകളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനയക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനയക്കാര്‍ക്ക് മാത്രമുള്ളതാണ്. ഒരു ക്നാനായക്കാരന്‍ ക്നാനായക്കാരല്ലാത്തയാളെ വിവാഹം കഴിച്ചാല്‍ അയാളുടെ കുടുംബത്തെ ക്നാനായകുടുംബമായി പരിഗണിക്കില്ല. ഇത്തരം കുടുംബങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ അംഗത്വം ഇല്ല. എന്നാല്‍ കോട്ടയം അതിരൂപതയിലെ കീഴ്വഴക്കം അനുസരിച്ച് ക്നാനയക്കാരല്ലാത്തവരുടെയും കൌദാശികമായ ആവശ്യങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം നിര്‍വഹിക്കാന്‍ സന്നദ്ധരുമാണ്. ഇതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് നിര്‍വ്വാഹമില്ല.
ക്നാനായ ദൈവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ച ക്നാനായ കത്തോലിക്കര്‍ക്ക് മാതമുള്ളതാണെന്നു കൂടുതല്‍ വ്യക്തതയോടെ ഈ സര്‍ക്കുലര്‍ മാറ്റി എഴുതി ഞങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാന്‍ ഞങ്ങള്‍ അങ്ങയോട് വിനീതമായി അപേക്ഷിക്കുന്നു.
വിനയപൂര്‍വ്വം


മറ്റൊരു പള്ളിപ്പോതുയോഗം അങ്ങാടിയത്തിന്റെ കല്പ്പന തള്ളിക്കളയുന്നു....

January 27, 2013
Rev. Fr. Renny Kattel
Mission Director
Rockland St. Mary’s Knanaya Catholic Mission
New York
Dear Rev. Fr. Renny Kattel,
Pastoral circular from His Excellency Mar Jacob Angadiath No. 6/2012 dated December 20, 2012 regarding Knanaya Mission/Parish membership is inconsistent with the centuries old traditions of the Knanayites which has got the concurrence of Vatican and the practices followed in Kottayam Archdiocese.  We are deeply hurt by this circular which is in contrast in its entirety to the unanimously passed resolution during our last Mission general body on October 28th 2012 on this issue.

“Membership in North American Knanaya Missions/Parishes must be exclusively for Knanaya Catholics born to both Knanaya parents and if married, their spouses must also be born to both Knanaya parents.”  

We cannot and we will not accept any alterations or adulteration in its definition.
We, with due respect, request His Excellency through you or any responsible body to modify the circular and take appropriate actions so that Knanaya Catholics could continue their centuries old traditions practices and faith in North America as it has been done under the Arch Diocese of Kottayam.  Otherwise, we shall be constrained to withdraw our support and adherence to Syro Malabar Diocese of Chicago and any Missions/Parishes comes thereunder.  We pray the almighty that there shall not be such an occasion.
Respectfully
S/d
Members of Rockland St. Mary’s Knanaya Catholic Mission
CC:      His Grace Mar Mathew Moolakkattil
            His Excellency Mar Jacob Angadiath
            His Excellency Mar Joseph Pandarasseril


Resolution Passed by St. Mary's Knanaya Catholic Church, San Jose,Ca


January 27, 2013
His Excellency Mar Jacob Angadiath,
Bishop St. Thomas Catholic Diocese of Chicago.
The Annual general body (Palli Pothuyogam) of St. Mary’s Knanaya Catholic Church of San Jose, CA, held on January 27, 2013 decided to oppose and reject your pastoral circular No. 6/2012 dated December 20, 2012 for the following reasons:
1.              It will destroy the ethnic identity of St. Mary’s Knanaya Catholic Church, thus making it no different than any other Syro Malabar church in the country.
2.              Traditions, practices, and a Knanaya identity that have been passed on for centuries will be lost for ever.
3.              It is against all the promises given by the Church authorities in the past.
We are deeply hurt by your circular, and cannot accept your plan to change our church into a non-endogamous community.  Your actions/inactions that attempt to destroy our ethnic identity will not be accepted by our Knanaya Community.
We request your Excellency to withdraw or modify the circular and take appropriate actions, so that Knanaya Catholics UNDER YOUR PASTORAL CARE can continue their centuries old traditions and practices in North America, as they have been done in the Arch Diocese of Kottayam.
Respectfully Proposed by:                                                  Seconded by:
Jojo Vattadikunnel                                                              Gipson Purayampallil
CC:      His Grace Mar Alancherry
            His Excellency Mar Moolakatt
            His Excellency Mar Pandarasseril

അങ്ങാടിയത്ത് പിതാവിനോട് സ്നേഹത്തോടെ ഉന്നയിക്കുന്ന ചില സംശയങ്ങള്‍

അഭിവന്ദ്യ അങ്ങാടിയത്ത് പിതാവേ,

പിതാവ് ക്നാനായ വിശേഷങ്ങള്‍ എന്നൊരു ബ്ലോഗിനെക്കുറിച്ച് കേട്ട് കാണാനിടയില്ല. അമേരിക്കയിലെയും, മറ്റു രാജ്യങ്ങളിലെയും ക്നാനായക്കാരില്‍ ചിലര്‍ ഇടയ്ക്കിടയ്ക്ക് വായിക്കാറുള്ള ഒരു ബ്ലോഗാണിത്. ഗ്രൂപ്പ്‌ ബ്ലോഗായതിനാല്‍ ഇതില്‍ പങ്കാളികളായി പലരും ഉണ്ട്. അര്‍ത്ഥസമ്പുഷ്ടവും, അര്‍ത്ഥശൂന്യവുമായ ചര്‍ച്ചകളും സംവാദങ്ങളും ഇതിലൂടെ നടക്കാറുണ്ട്.
ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമല്ലെങ്കിലും സാധരാണക്കാരനായ ക്നാനയക്കാരന് അവന്റെ അഭിപ്രായം തുറന്നു പറയുവാന്‍ അനുവാദമുള്ള ഒരേ ഒരു വേദിയാണിത്. ആയതിനാല്‍ ഇതിലൂടെ സമുദായത്തിന്റെ വികാരം ചിലപ്പോഴെങ്കിലും പുറത്തു വരാറുണ്ട്. ഞങ്ങളുടെ സഭാധികാരികള്‍ക്കു - അവര്‍ അങ്ങിനെയൊന്നും സമ്മതിച്ചുതരികയില്ലെങ്കിലും ക്നാനായ സമുദായംഗങ്ങളുടെ വികാരം അറിയാനുള്ള ഏക മാര്‍ഗമാണിത് എന്ന് ഞങ്ങള്‍ അല്പസ്വല്പം അഹങ്കാരത്തോടെ വിശ്വസിക്കുന്നു.
ജനത്തിന്റെ സ്വരം ദൈവത്തിന്റെ സ്വരമാണെന്നര്‍ത്ഥമുള്ള പഴമൊഴി ലത്തീന്‍ ഭാഷയിലുണ്ടെന്നു കേട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പിതാവിന് ഞങ്ങള്‍ക്കാല്‍ കൂടുതല്‍ അറിയാമല്ലോ.
പിതാവ് അമേരിക്കയിലെ, വത്തിക്കാന്റെ നേരെ കീഴിലുള്ള ചിക്കാഗോ രൂപതയുടെ അധ്യാക്ഷനാണെന്നും, പിതാവ് തീരുമാനിക്കുന്നതുപോലെ മാത്രമേ രൂപതയിലെ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നും നല്ലവണ്ണം മനസ്സിലാക്കികൊണ്ട്, വിനയത്തോടെ, ബഹുമാനത്തോടെ, അങ്ങയോട് ചില സംശയങ്ങള്‍ ചോദിക്കുകയാണ്. സംശയങ്ങള്‍ ദൂരീകരിച്ചാല്‍ ഇതെഴുതുന്ന ആളുടെ മാത്രമല്ല ആയിരക്കണക്കിന് ക്നാനായ സമുദായംഗങ്ങളുടെ നിരവധി സന്ദേഹങ്ങള്‍ മാറിക്കിട്ടും. നാട്ടിലെ കീഴ്വഴക്കം അനുസരിച്ചാണെങ്കില്‍, ചോദ്യങ്ങള്‍ക്ക് മറുപടി പറയുക എന്നൊരു രീതി കത്തോലിക്കാ സഭാധിക്ര്‍കൃതര്‍ക്കില്ല ഇല്ല. അമേരിക്കയിലും അങ്ങിനെതന്നെയാണോ എന്ന് തീര്‍ച്ചയില്ല. ഏതായാലും സംശയങ്ങള്‍ ചോദിക്കട്ടെ.
സംശയം ഒന്ന്:
പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ പ്രമേയം പാസ്സാക്കുന്നതുകൊണ്ടോ, കൊടുങ്കാറ്റിനെ അല്ലെങ്കില്‍ പേമാരിയെ ഞങ്ങള്‍ തിരസ്ക്കരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ടോ ദുരന്തത്തിന് ഒരു ശമനവും ഉണ്ടാകാറില്ല. പിതാവിന്റെ ഡിസംബര്‍ ഇരുപതാം തിയതിയിലെ സര്‍ക്കുലര്‍ (അതിനെ ഇടയലേഖനം എന്ന് വിളിക്കാമോ എന്ന് തീര്‍ച്ചയില്ല) തിരസ്ക്കരിച്ചു കൊണ്ട് പല അല്മായസംഘടനകളും പള്ളിപൊതുയോഗങ്ങളും പ്രമേയം പാസ്സാക്കി. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ കണ്ട് സത്യത്തില്‍ മൂക്കത്ത് വിരല്‍ വച്ചുപോയി! കര്‍ത്താവേ, ഒരു രൂപതാധ്യക്ഷനോടാണോ ഈ മഹാപാപികള്‍ ഇങ്ങനെയൊക്കെ പറയുന്നത്! കലികാലം.
സംശയം ഇതാണ് – കത്തോലിക്കാസഭയില്‍ ഇത്തരത്തിലൊന്ന് സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. തീര്‍ച്ചയായും ഇങ്ങനെ ഉണ്ടാകുന്നത്, വിരമിക്കാറായ വേളയില്‍ പിതാവിന് ഭൂഷണമല്ല. അതൊക്കെ വേറെ കാര്യം. അറിയേണ്ടതിത് മാത്രമാണ്. ഇത്തരം ജനവികാരത്തെ പിതാവ് ചുമ്മാ അങ്ങ് "പോടാ പുല്ലേ" എന്ന മട്ടില്‍ അവഗണിക്കുമോ, അതോ ഇക്കാര്യത്തില്‍ എന്തെങ്കിലും പുനഃപരിശോധന ഉണ്ടാകുമോ? ഞങ്ങളില്‍ പലര്‍ക്കും അറിയാന്‍ ആകാംക്ഷ കണ്ടമാനം ഉണ്ടേ..
സംശയം രണ്ടു:
അങ്ങാടിയത്ത് പിതാവിനെ ഞങ്ങള്‍ക്ക് വിശ്വാസമാ. ഒന്നുമില്ലെങ്കിലും, രാവിലെ പറയുന്നത് തന്നെ വൈകുന്നേരവും പറയുന്നുണ്ടല്ലോ. മറ്റു പലരും അങ്ങിനെയൊന്നുമല്ല.
ഞങ്ങളുടെ സമുദായത്തില്‍ ആകപ്പാടെ ഒരു ഭൂമികുലുക്കം ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ പര്യവസാനം എങ്ങിനെ ആയിരിക്കുമെന്ന് ഇപ്പോഴേ മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല എന്ന് സമ്മതിക്കുന്നു. എന്നാലും ഒരു കാര്യം വ്യക്തമാണ്. സമുദായത്തിലെ മാറിക്കെട്ടിയവരുടെ ഭാര്യയും മക്കളും, പിതാവിന്റെ സര്‍ക്കുലര്‍ അനുസരിച്ച്, ക്നാനായ പള്ളിയിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങിനെയല്ല  എന്ന് ഞങ്ങളോട് ഓരോരുത്തര്‍ പറയുന്നത്, ഞങ്ങളുടെ ഇടയിലെ മരമണ്ടാന്മാര്‍ പോലും വിശ്വസിച്ചിട്ടില്ല. അതൊക്കെ വിശുദ്ധ നുണകള്‍. എള്ളോളമില്ല പൊളിവചനം എന്ന അവസ്ഥ മാവേലിയുടെ കാലത്തല്ലായിരുന്നോ! “കളിയായിപോലും നുണ പറയരുത്” എന്ന് എന്റെ അമ്മ ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ചിരുന്നു. പാവം അമ്മ, അമ്മ സെമിനാരിയില്‍ പഠിച്ചിട്ടില്ലല്ലോ.
പിതാവിന്റെ രൂപതയില്‍ പിതാവിന്റെ  കല്‍പ്പന നടപ്പിലായാല്‍, വെളിയില്‍ നിന്നും മാറികെട്ടിയ ഞങ്ങളുടെ സഹോദരന്‍ അവന്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പള്ളിയില്‍ അംഗമായിരിക്കും. അതൊക്കെ പിതാവിന്റെ ഇഷ്ടം.
സംശയം ഇതാണ്.
ആ സഹോദരന്‍ പെട്ടെന്ന് – അങ്ങനെ സംഭവിക്കാതെ അദ്ദേഹത്തെ ദൈവം പരിപാലിക്കട്ടെ! – മരിച്ചാല്‍, അവന്റെ ശവമടക്ക് കഴിയുമ്പോള്‍, വികാരിയച്ചന്‍ അവന്റെ ഭാര്യക്കും മക്കള്‍ക്കും ടാറ്റ കൊടുത്തു പറഞ്ഞുവിടുമോ? അപ്പന്റെ മരണത്തോടെ ജീവിതത്തില്‍ അനാഥരായ ആ കുട്ടികള്‍ ഇടവകയില്ലാതെ ആത്മീയമായും അനാഥരാകില്ലെ?
ഞങ്ങളുടെ കുടുംബനാഥന്‍ മരിച്ചു പോയതുകൊണ്ട് ഞങ്ങളെ ഇടവകയില്‍ നിന്ന് പുറത്താക്കി എന്ന് പറഞ്ഞു മറ്റൊരു ഇടവകയില്‍ ചെന്നാല്‍ അതിന്റെ ലോജിക്‌ ആ ഇടവകയിലെ അച്ചന് മനസിലായില്ലെങ്കില്‍ ആ പിഞ്ചുകുഞ്ഞുങ്ങളും ആ വിധവയും ഇടവകയില്ലാതെ അലയുകയില്ലേ? ഓര്‍ക്കാനേ പറ്റുന്നില്ല.
പിതാവേ, സംശയങ്ങള്‍ ഇനിയും ഒരു പാടുണ്ട്. മറുപടി ഉണ്ടാവുകയില്ലെങ്കില്‍ എന്തിനാണ് എല്ലാം കൂടി എഴുതുന്നത്‌. ഇതിന്റെ ഫലമെന്താണെന്ന് അറിഞ്ഞിട്ടു ബാക്കി സംശയങ്ങള്‍ എഴുതാം.
തല്‍ക്കാലം ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
വിനയത്തോടെ,
പേര് വച്ചാല്‍ ക്നാനയക്കാരും കാനാക്കാരും ഒരുപോലെ എന്നെ കൊത്തിക്കുടിക്കും എന്ന ഭയത്താല്‍
ഞാന്‍, അജ്ഞാതനാമാവ്‌,
ഒപ്പ്.

അടിക്കുറിപ്പ്: 

ഒരു മെത്രാനച്ചന് കത്തെഴുതുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും വശമില്ലാത്തതിനാല്‍ ആ വകുപ്പില്‍ വല്ല തെറ്റുകുറ്റങ്ങളും വന്നിട്ടുണ്ടെങ്കില്‍ പിതാവങ്ങു ക്ഷമിച്ചേക്കണം.... അതിന്റെ പേരില്‍ മറുപടി തരാതിരിക്കല്ലേ....

Tuesday, January 29, 2013

നാപ്കിനും ഗൂഡാലോചനയും

മാദാമ്മ നാപ്കിനെടുത്തു കൈ തുടച്ചത് ഇന്ന് അമേരിക്കയിലുടനീളം ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലോ. മാദാമ്മ നാപ്കിനെടുത്ത് കൈ തുടച്ചപ്പോള്‍ നമ്മുടെ മഫിയാ അച്ചന് പെട്ടെന്ന് കാര്യം മനസ്സിലായി – ലാറ്റിന്‍ പള്ളികളില്‍ തരി പോലും വിശ്വാസമില്ല!!
നാട്ടില്‍ ഗുണ്ടകളും രാഷ്ട്രീയനേതാക്കളും പോലീസ്‌, മാഫിയ നേതാക്കളുമായി അവിഹിതബന്ധം പുലര്‍ത്തുന്ന നമ്മുടെ മാഫിയ അച്ചന്‍ പെട്ടെന്ന് ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം ഇല്ലെന്നു കണ്ടെത്തിയത് എങ്ങിനെയാണ്? അതിന്റെ പിറകില്‍ വലിയൊരു ഗൂഡാലോചന നടന്നിരുന്നു. അതിനുമുമ്പ്‌ ചില വസ്തുതകള്‍....
അമേരിക്കയില്‍ ജീവിക്കുന്ന ഏവര്‍ക്കുമറിയാം പ്രായമായ ഇവിടത്തെ ആളുകള്‍ അല്പം Extra Cautious ആണെന്ന്. അങ്ങിനെ പ്രായമായ ഒരു മാദാമ്മ കൈകൊടുത്തതിനു ശേഷം കൈതുടച്ചെങ്കില്‍ അത് ആ അമ്മച്ചിയുടെ ഒരു ശീലമായിരിക്കാം, അല്ലെങ്കില്‍ ഒരു സ്വഭാവമായിരിക്കാം. അല്ലാതെ ലാറ്റിന്‍ പള്ളിയില്‍ പോകുന്ന നിങ്ങള്ക്ക് എത്ര പ്രാവശ്യം ഇങ്ങനെ (അവിടെങ്ങും വിശ്വാസമില്ലെന്ന്) തോന്നിയിട്ടുണ്ട്?
ഇന്ന് നമ്മുടെ പള്ളിയില്‍ പോകുന്നതിനു പകരം പലരും ഒരു നല്ല കുര്‍ബ്ബാന കാണാന്‍ ലാറ്റിന്‍ പള്ളികളിലാണ് പോകുന്നതെന്ന് ഈ മാഫിയ അച്ചന് അറിയില്ലല്ലോ.
നമ്മുടെ ബഹു. മുത്ത്‌ ഉണ്ണുന്നതും ഉറങ്ങുന്നതും ജോലി ചെയ്യുന്നതും എല്ലാം ലാറ്റിന്‍ പള്ളിയിലാണെങ്കിലും പുള്ളിയ്ക്ക് ലാറ്റിന്‍ പള്ളിക്കാരെ കണ്ണിനു കാണത്തില്ല. ഇത് പുള്ളി പല പ്രാവശ്യം ബുള്ളറ്റിനിലൂടെയും പ്രസംഗങ്ങളിലൂടെയും അടിച്ചു നോക്കിയെങ്കിലും ആര്‍ക്കും വിശ്വാസം വരാത്തതുകാരണം വേറൊരു അച്ചനെക്കൊണ്ടുകൂടി ഇത് പറയിക്കുവാന്‍ നോക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അങ്ങനെയിരുന്നപ്പോഴാണ് തന്റെ ഗൂഡാലോചനയില്‍ പങ്കു കൊള്ളാന്‍ പറ്റിയ ഒരു കൂട്ടുകക്ഷിയെ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ആതിഥേയന്റെ നിര്‍ദ്ദേശാനുസരണം ലാറ്റിന്‍ പള്ളികളില്‍ വിശ്വാസം പോയിട്ട് മരുന്നിനു “വി” പോലും ഇല്ലെന്നു മാഫിയ അച്ചനങ്ങ് തട്ടി വിട്ടു.  ഈ മാഫിയ അച്ചന്റെ ഒരു കാര്യം!
ഇവര്‍ക്കൊന്നും നാട്ടില്‍ ഒരു പണിയും ഇല്ലേ, എല്ലാ രണ്ടു മാസം കൂടുമ്പോഴും അമേരിക്കയിലേയ്ക്ക് കെട്ടിയെടുക്കാന്‍? ഇവിടെ കഴുതയെപ്പോലെ പണിയെടുക്കുന്ന ആളുകള്‍ എത്ര വിഷമിച്ചാണ് രണ്ടും മൂന്നും വര്ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോകുന്നത്! ഈ മാഫിയാ അച്ചനൊക്കെ എല്ലാ രണ്ടും മൂന്നും മാസം കൂടുമ്പോള്‍ അമേരിക്കയില്‍ വരാനുള്ള വരുമാനം എവിടെ നിന്നാണ്? ആ കണക്കൊക്കെ ഒന്ന് നോക്കിയാലറിയാം കാര്യങ്ങളുടെ കിടപ്പ്. സംഭവം മിക്കവാറും നമ്മുടെ മുത്തുകുട്ടന്റെ അഗാപേ പോലെ ആയിരിക്കും!
ഉടായിപ്പന്‍ ഇല്ലിനോക്കുഴി

Sunday, January 27, 2013

അവിലും പഴവും പിന്നെ ഹാന്‍ഡ് സാനിറ്റൈസ്സറും

മുത്തോലത്തിന്റെ കുറ്റകൃത്യങ്ങളിലെ കേരളത്തിലെ കൂട്ട് പ്രതി അമേരിക്കയില്‍ ഹ്രെസ്സ്വ സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നു. കസിനും സുഹൃത്തും പാര്‍ട്ടനര്‍ ഇന്‍ ക്രൈം ഒക്കെയായ വെട്ടിക്കാട്ടില്‍ ചൈതന്യ കച്ചവട കത്തനാര്‍ക്ക് ഒറ്റയടിക്ക് മുത്തുവിനെ രക്ഷിച്ചെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്നാല്‍ കളം അറിയാതെ പന്ത് കളിക്കാന്‍ പാടില്ലല്ലോ. ചുരുങ്ങിയ ദിവസത്തെ അനുഭവം കൊണ്ട് ചെറുതായി ഒന്ന് മെയ്‌വുഡ് പള്ളിയില്‍ തുടക്കമിടാമെന്ന് കരുതി. ഇന്നത്തെ ഞായറാഴ്ച്ച കുര്‍ബാനയില്‍ വിശുദ്ധ സെബസ്ത്യാനൊസ്സ് പുണ്ണ്യളന്റെ തിരുനാള്‍ ആഘോഷമാക്കാനായി  ബൈബിള്‍ വായിച്ച്  നല്ലൊരു സന്ദേശം നല്‍കുകയുണ്ടായി. കാനായിലെ കല്ല്യാണ വിരുന്ന് ഉണ്ടപോലെ തന്നെയായി വചന പ്രസംഗം കേട്ട വിശ്വാസ്സികള്‍ക്ക്. വിരുന്നിന്‍റെ അവസ്സാനം വീഞ്ഞ് തീര്‍ന്നപ്പോള്‍ പോസിറ്റീവ് ആയി ചിന്തിച്ച് മകനോട് വേണ്ടത് ചെയിത് നാണക്കേടില്‍ നിന്ന് വരനേയും കുടുംബത്തേയും രക്ഷിക്കാന്‍ പറഞ്ഞ് മാതൃക കാട്ടിയപോലെ കൊച്ചു കൊച്ചു പ്രശ്നങ്ങളില്‍ നെഗറ്റീവ് ആയി ചിന്തിക്കാതെ പോസിറ്റീവ് ആയി ചിന്തിക്കാന്‍ ഇന്നത്തെ പ്രശ്നങ്ങളെപ്പറ്റി തൊടാതെ തൊട്ട് കാണിച്ച് അമേരിക്കന്‍ പ്രശ്നത്തെ ചെറുതാക്കി അടിപൊളി സന്ദേശം നല്‍കി. മൂലക്കാടനെയും മുത്തുവിനെയും പോലെ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ പ്രശ്നങ്ങള്‍ വെറും സീല്ലി ആയ ഒന്നാണ്. നാട്ടിലെപ്പോലെ ഇഞ്ചിക്കണ്ടം വെട്ടിനടക്കുന്ന പാവം ജനങ്ങളായതിനാല്‍ ഇവിടെ ചിക്കാഗോയിലും വെട്ടിക്കാടന്റെ കുരുട്ടുബുദ്ധി ആര്‍ക്കും മനസ്സിലായില്ല. പ്രസംഗത്തിന്റെ കട്ടി കുറഞ്ഞുപോയതിന് ഇന്ന് കിടന്നുറങ്ങും മുന്‍പ് കസിന്‍ സഹോദരന്റെ വക ഒന്ന് കിട്ടും എന്നത് ഉറപ്പാണ്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി ലാറ്റിന്‍ കാരുടെ ഉപ്പും ചോറും ഉണ്ട് നമ്മള്‍ ഇവിടം വരെ എത്തിയിട്ട് ( പിതാക്കന്മാരും അച്ചന്മാരും നാളിതുവരെ ലക്ഷക്കണക്കിന് ഡോളര്‍ കുര്‍ബാന പണം അടിച്ചുമാറ്റിയത് വേറെ ) ഇന്നും ലാറ്റിന്‍ പള്ളിയില്‍ പതിവ് തെറ്റാതെ അന്തിയുറങ്ങുന്ന മുതോലം തനിക്ക് കിട്ടുന്ന വേദികളിലെല്ലാം ഈ മണ്ണിന്‍റെ സംസ്കാരത്തെയും ലാറ്റിന്‍ പള്ളികളെയും തെറിപറയുന്നത് നാമെല്ലാം കേള്‍ക്കുകയും ചര്‍ച്ച് ബുള്ളറ്റിനുകളിലൂടെ വായിക്കുകയും ചെയിതിട്ടുള്ളതാണ്.  മനുക്ഷ്യന്റെ ഏത് അവസ്ഥയ്ക്കും കഴിഞ്ഞ കാലങ്ങളില്‍ വന്ന ഏതെങ്കിലും ഒരു  അനുഭവമോ വ്യക്തികളുടെ സ്വാധീനമോ കാരണമായിരിക്കും. മുത്തുവിന് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാകും. പക്ഷേ നമ്മുടെ വെട്ടിക്കാടന് ഇതെന്ത് പറ്റി ? ഇത്തവണത്തെ വരവില്‍ ഒറ്റ അനുഭവം കൊണ്ട് അമേരിക്കന്‍ സമൂഹത്തില്‍ ഉള്ള വിശ്വാസ്സം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ വന്നതിന്‍റെ പിറ്റേ ദിവസ്സം ലത്തീന്‍ പള്ളിയില്‍ വിശ്വാസികളുടെ കൂടെ പുറകിലിരുന്ന് വിശുദ്ധ ബലിയില്‍ പങ്കെടുത്ത അച്ഛന് അമേരിക്കന്‍ വിശ്വാസ്സം അളക്കാനുള്ള നല്ല അവസ്സരം കിട്ടി. സമാധാനം ആശംസിച്ച് കൈ കൊടുത്ത അടുത്തിരുന്ന വൃദ്ധയായ  സ്ത്രീ അവസ്സാനം ഹാന്‍ഡ് സാനിറ്റയിസ്സര്‍ എടുത്ത്  കൈകള്‍ ശുദ്ധീകരിച്ചുവത്രേ !!! അമേരിക്കന്‍ സമൂഹത്തിന്‍റെ  വിശ്വാസ്സം അളക്കാന്‍ ഉള്ള ഏറ്റവും നല്ല മാനദണ്ടം അങ്ങിനെ അമേരിക്കയില്‍ വന്നിറങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വീണ് കിട്ടി. അങ്ങ് ചൈതന്ന്യയില്‍ ആയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം വിഡ്ഢി ദിനത്തില്‍ കെ.സി.സി. അംഗങ്ങളെ എനിക്ക് മന്ത്രിമാരെയും പോലീസ് മേധാവികളെയും നല്ല സ്വാധീനമുള്ളതിനാല്‍ അകത്താക്കികളയുമെന്ന് പറഞ്ഞ് വിരട്ടാന്‍ നോക്കിയപോലെ പാവം വെള്ളക്കാരി അമ്മച്ചിയുടെ വിശ്വാസ്സമില്ലായ്മയെ പേടിപ്പിച്ച് നോക്കാമായിരുന്നു. എന്താണേലും പാവം വിശ്വാസ്സികള്‍ക്ക് ഒരു സംശയം ബാക്കിയായി വെട്ടിക്കാടന്റെ മൂക്കിന്‌ താഴെയുള്ള പല ആശുപത്രികളിലും സേവനം ചെയ്യുന്ന കന്ന്യാസ്ത്രീകള്‍ ആയ ഡോക്ടര്‍മാരും നേര്‍സ്മാരും എന്തിനാണ് വേണ്ടിടത്തും വേണ്ടാത്തിടത്തും കൈയ്യിടാനായി ഗ്ലൌസ് ഉപയോഗിക്കുന്നത്. വിശ്വാസ്സമല്ലേ എല്ലാം എന്‍റെ പ്രിയപ്പെട്ട ഫാദര്‍ജി !

മുതോലത്തിന് അരപ്പട്ട കിട്ടിയ  ശേഷം ക്നാനായ റീജ്യന്റെ  വികാരി ജനറല്‍ ആക്കാന്‍ മുതോലം വളര്‍ത്തിക്കൊണ്ട് വരുന്ന വെട്ടിക്കാട്ട് കത്തനാര്‍ ഒരപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയും പറഞ്ഞു. ഒരിടത്തൊരിടത്ത് ഒരു ഹൈന്ദവ കുടുംബത്തില്‍ ഒരപ്പൂപ്പനും ഒരമ്മൂമ്മയും ഉണ്ടായിരുന്നു. ഒരുനാള്‍ അപ്പൂപ്പന്‍ എല്ലാവരോടും എന്നെന്നേക്കുമായി റ്റാ റ്റാ പറഞ്ഞു. വീട്ടിലെ കൊച്ചുമോന്  അപ്പൂപ്പന്‍റെ മരണം ഒത്തിരി സന്തോഷം നല്‍കുന്നതായിരുന്നു. വയറ് നിറയെ അവിലും പഴവും കിട്ടി. ശവസംസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ കൊച്ചുമോന് അമ്മൂമ്മയോട് ഇന്നുവരെ ഉണ്ടാകാത്തവിതം ഒത്തിരി സ്നേഹം. കൂടെകൂടെ വന്ന് കെട്ടിപിടിച്ച് തുരുതുരാന്ന് ചുംപിക്കുന്നു. ഇത് കണ്ട വീട്ടുകാര്‍ കൊച്ചുമോനോട് സംശയം ചോതിക്കുന്നു. അപ്പൂപ്പന്‍ നഷ്ടപ്പെട്ട  അമ്മൂമ്മയ്ക്ക് മോന്‍ ആശ്വാസമായി സ്നേഹചുംപനം നല്കുകയാണോ  ?  കൊച്ചുമോന്റെ ഉത്തരം കേള്‍ക്കണ്ടേ !!! അവന്‍ പറഞ്ഞു അതുകൊണ്ടല്ല  മറിച്ച് ഈ കട്ടിലേല്‍ കൂനി കൂടി ഇരിക്കുന്നത് നാളെ എനിക്കുള്ള അവിയലും പഴവും ആണ്. അത് ഓര്‍ത്തുള്ള സന്തോഷം സഹിക്കവയ്യാതെ  കൂടെ കൂടെ ചുംബിക്കുന്നതാ !!! ഈ കുട്ടിക്കഥ കേട്ടപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ ദുരവസ്തയുടെ യഥാര്‍ത്ഥ പ്രതിസ്ഫുരണമായി തോന്നി. ചിക്കാഗോ സെന്‍റ് തോമസ്സ് രൂപതയില്‍ ആണും പെണ്ണും കെട്ട രീതിയിലുള്ള ക്നാനായ രീജ്യന്‍ സ്ഥാപിക്കുകയും അതിനൊരു വികാരി ജനറല്‍ സ്ഥാനം മുത്തോലത്ത് കത്തനാര്‍ കൈക്കലാക്കുകയും ചെയിതപ്പോള്‍ ഇവിടെ നോര്‍ത്ത് അമേരിക്കയില്‍ ക്നാനായ തറവാട്ടിലെ അപ്പൂപ്പന്‍ മരിച്ചു വീണു. ആ മരണത്തില്‍ അവിലും പഴവും കഴിച്ച് സന്തോഷിക്കുന്ന കൊച്ചുമകനാണ് മുത്തോലമെന്ന കുട്ടി. ക്നാനായ സമുദായത്തിന്റെ പകുതി കുഴിച്ചുമൂടി പഴവും അവിലും തിന്ന് രസിക്കുന്ന മുതോലം  ഇന്ന് പള്ളികളായ പള്ളികള്‍ മുഴുവന്‍ സ്ഥാപിച്ച് ഇവിടെ  മൂലക്കാടന്റെ സഭയുടെ അടിത്തറ ഇളക്കുന്ന വരട്ടുഫോര്‍മുല നടപ്പില്‍ വരുത്തി അവശേഷിക്കുന്ന അമ്മൂമ്മയെ കൂടി കുഴിച്ചുമൂടി അവിലും പഴവും മൃഷ്ടാനം ഭോജിക്കുവാന്‍ കാത്തിരിക്കുന്നു.

ഭജ ഗോവിന്ദം അവസാനിക്കുന്നു....

ഗോവിന്ദം ഭജ മൂഢമതേ....

ഒരു ടൌണിലേയ്ക്ക് പോലീസ് സബ് ഇന്‍സ്പെക്ടറെ നിയമിക്കുന്നു. അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ അധികാരസീമയിലുള്ള കള്ളന്മാര്‍ക്കും മറ്റു കുറ്റവാളികള്‍ക്കും ഇഷ്ടമാണോ എന്ന് സര്‍ക്കാര്‍ അന്വേക്ഷിക്കാറില്ല.
അതുപോലുള്ള ഒരു പദവിയല്ല ആത്മീയ ശുശ്രൂഷയ്ക്കുവേണ്ടി ഇടവകയിലെയ്ക്ക് അയക്കുന്ന ഒരു വൈദികന്റേത്. വൈദികന്‍ ഭരിക്കാന്‍ വരുന്നതല്ല (ഇടവകഭരണം എന്ന് പറയാറുണ്ടെങ്കിലും അത് തെറ്റായ പ്രയോഗമാണ്), ശുശ്രൂഷകനാണ്. ഫലപ്രദമായ ശുശ്രൂഷ ചെയ്യണമെങ്കില്‍, ഇടവകജനവുമായി അടുത്തിടപഴകണം. എന്നാല്‍ ഇക്കാലത്തെ പല വൈദികരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണെന്നു ജനം വിശ്വസിക്കുന്നു. പണ്ടൊക്കെ മോശക്കാരനായ വൈദികനെ സ്ഥലമാറ്റക്കുപ്പായം അണിയിച്ചു മറ്റൊരിടവകയിലെയ്ക്ക് മാറ്റിയാല്‍ പല പ്രശ്നങ്ങളും തീരുമായിരുന്നു. ഇന്ന് വൈദികന്‍ എത്തുന്നതിനു മുമ്പ് അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുമെന്നതിനു എത്രയോ തെളിവുകള്‍ നമ്മുടെ സമുദായത്തിലുണ്ട്!
എന്നിട്ടും നമ്മുടെ സ്ഭാധികാരികള്‍ അവരുടെ ശൈലി മാറ്റാന്‍ തുനിയുന്നില്ല. എത്ര വെറുക്കപ്പെട്ടവനെയും ജനത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നു. മൊത്തം ജനവും പരാതിപ്പെട്ടാലും അവരുടെ ബാധ്യതയായി നിലനിര്‍ത്തുകയാണ്. വൈദികനാണെങ്കില്‍ “ദേ കണ്ടില്ലേ, ഇവരെല്ലാം എന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത്” എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് നടക്കുന്നു. ആത്മാര്‍ത്ഥയില്ലാത്ത ചിരിയുടെ ഉത്തമ ഉദാഹരണമാണ് കഴുതപ്പുലിയുടെ ചിരി (Hyena’s Laughter); ആത്മാര്‍ത്ഥതയില്ലാത്ത കണ്ണുനീരിന്റെ ഉത്തമോദാഹരണമാണ് മുതലയുടെ കണ്ണുനീര്‍. ഇതിന്റെ രണ്ടിന്റെയും ടു-ഇന്‍-വണ്‍ ആയ നമ്മുടെ പ്രിയപ്പെട്ട ശകുനി ഒരു അഭിമുഖത്തില്‍ തന്നെ പീഡകള്‍ സഹിച്ച യേശുവിനോടാണ് ഉപമിച്ചത്!
പാവം അമേരിക്കയിലെ ക്നാനായ ജനം.  അയച്ചവനോ, അതോ അയക്കപ്പെട്ടവനോ കൂടുതല്‍ വൃത്തികെട്ടവാന്‍ എന്നറിയാതെ വിഷമിക്കുന്നു!
നമുക്ക് അറ്റ്‌ലാന്റയില്‍ പാസ്സാക്കിയെടുക്കാന്‍ ശ്രമിച്ച കരട് പ്രമേയത്തിന്റെ ബാക്കി ഭാഗം പരിശോധിക്കാം.
ഈ നടപടിക്രമം ഇവിടെ അനുവദിച്ചു കിട്ടുന്നതുവരെ മാത്രം ഞങ്ങള്‍ മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം അനുസരിക്കാന്‍ കോംപ്രമൈസ് ചെയ്തിരിക്കുകയാണ്.
ആരാണ് കോംപ്രമൈസ് ചെയ്തത്? വായില്‍ വാക്കുകള്‍ കുത്തിതിരുകാന്‍ ശ്രമിക്കുന്നു എന്ന് മുമ്പ് പറഞ്ഞതിന്റെ ഉത്തമദൃഷ്ടാന്തമാണിത്. മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം കോട്ടയം മുതല്‍ കോപ്പന്‍ഹേഗന്‍ വരെയുള്ള ക്നാനയക്കാര്‍ തള്ളിക്കളഞ്ഞതും, അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി, വിഡ്ഢിദിനത്തില്‍ ചൈതന്യയില്‍ വച്ച് പമ്പരവിഡ്ഢി ആയതും ഇയാള്‍ അറിഞ്ഞിട്ടില്ലേ?
ഇതുതന്നെയാണ് അങ്ങ് ഇത്തവണ അയച്ച സര്ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അങ്കലാപ്പ് അകറ്റാനും അനാവശ്യവും മൂല്യമില്ലാത്തതുമായ പ്രവര്ത്തികളും സന്ദേശങ്ങളും അവസാനിപ്പിക്കാനും ഇക്കാര്യം ഒന്നുകൂടി സുവ്യക്തമാക്കണം.
അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുള്ള എല്ലാ ക്നാനയക്കാരനും ഇതില്‍ യാതൊരു അവ്യക്തതയും തോന്നിയിട്ടില്ല. അതുകൊണ്ട് ഇതിനു പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമില്ല. ദുഷ്ടലാക്ക്‌ സുവ്യക്തമാണ്. ഇദ്ദേഹം തന്റെ പ്രമേയത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന അനാവശ്യവും മൂല്യമില്ലാത്തതുമായ പ്രവര്ത്തികളും സന്ദേശങ്ങളും എന്ന പ്രയോഗത്തിന്റെ പിന്നിലെ ഹിഡന്‍ അജണ്ടയും ഏവര്‍ക്കും സുവ്യക്തമാണ്.
കള്ളത്തരങ്ങള്‍ ഇത്ര വെളിയിലായിട്ടും, ഇനിയും രക്ഷപ്പെടാം എന്ന വ്യാമോഹം – അതിനെക്കുറിച്ച് എന്ത് പറയാനാണ്!!!
ശങ്കരാചാര്യര്‍ തന്നെ പറയട്ടെ:
യാവദ്വിത്തോപാര്‍ജ്ജനസക്ത
സ്താവനിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോളപി ന പൃച്ഛതി ഗേഹേ......
“എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക് പരിവാരവും ഉണ്ടാകൂ. പിന്നീട് ദുര്‍ബല ദേഹവുമായി ജീവിക്കുമ്പോള്‍ ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.”
വാല്‍ക്കക്ഷണം:
ആത്മീയത തൊട്ടുതേല്‍ക്കാത്ത ആത്മീയ ശുശ്രൂഷകന്‍ താഴെകൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ദിവസം മൂന്നു പ്രാവശ്യം ചൊല്ലിയാല്‍ അല്ലറ ചില്ലറ പ്രയോജനം ഉണ്ടായേക്കാം. ഒന്ന് ശ്രമിച്ചു നോക്കുക.
O God, who resists the proud, and gives grace to the humble: grant me the virtue of true humility, where of Your Only-begotten son showed in Himself a pattern for Your faithful; that I may never by my pride provoke Your anger, but rather by my meekness receive the riches of Your grace.