Friday, January 18, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ..... (രണ്ടാം ഭാഗം)


നട്ടുച്ചയെ പതിരാത്രിയാക്കി ചിത്രീകരിക്കാന്‍ പ്രാപ്തിയുള്ള സഭാചരിത്രകാരന്മാര്‍ പോലും ഗോവന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മെനെസിസിനെ പുകഴ്ത്തി എഴുതി കണ്ടിട്ടില്ല. എല്ലാ ചരിത്ര ഗ്രന്ഥങ്ങളിലും ഒരു വില്ലന്‍ പരിവേഷമാണ് അദ്ദേഹത്തിന്. 1599 ജൂണ്‍ ഇരുപതാം തിയതി ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും എല്ലാം സഭാവിരുദ്ധം എന്ന് മുന്ദ്രയടിച്ചു നിരോധിച്ചു. അന്നുവരെ വിശുദ്ധമെന്നു വിശ്വാസികള്‍ കരുതിപോന്ന പല പുസ്തകങ്ങളും നിരോധിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ മൊത്തം റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴില്‍ നിര്‍ബന്ധമായി കൊണ്ടുവന്നു.

ഉദയംപേരൂര്‍ സൂനഹദോസ് 
ഇന്നത്തെ മലയാളികളുടെ അവസ്ഥയുമായി തട്ടിച്ചു നോക്കിയാല്‍ തീരെ പ്രാകൃതരും അപരിഷ്കൃതരും, നിരക്ഷരകുഷികളുമായിരുന്നു ആ ജനം. ആശയവിനിമയത്തിന് ഇന്നത്തെപോലെ യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. മെനെസിസ്‌ ആകട്ടെ, അന്നത്തെ അവസ്ഥയില്‍ സര്‍വശക്തന്‍. പോര്‍ത്തുഗീസ് രാജാവിന്റെയും, റോമിലെ മര്പാപ്പയുടെയും പിന്‍ബലം, സൈനികശക്തി, അന്നുവരെ ഒരു മലയാളിയും കണ്ടിട്ടില്ല്ലാത്ത ആടയാഭരണങ്ങളും വേഷഭൂഷാദിയും അണിഞ്ഞ വെള്ളക്കാരന്‍. കേരളത്തിലെ സകല രാജാക്കന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന്റെ മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ചിത്രമാണ് ജനം കണ്ടത്.
ആ മെനെസിസ്‌ കേരളത്തിലെ പതിനാറാം നൂറ്റാണ്ട് ഊര്ദ്ദശ്വാസം വലിക്കുന്ന ആ കാലഘട്ടത്തില്‍, കേരളത്തിലെ ക്രിസ്തീയ ജനതയില്‍ നിന്നൊരു തിരിച്ചടി ഒരിക്കല് പ്രതീക്ഷിച്ചില്ല. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ മുമ്പ് ഭാരതീയനായ വ്യാസമുനി പറഞ്ഞിരുന്നു – സര്‍വ്വേക്ഷന്ത നിചയ: എന്ന്. അതായത് എല്ലാ കണക്കുകൂട്ടലുകളും തെറ്റുമെന്ന്. അതെ, മെനെസിസിന്റെ 1599ലെ കണക്കുകൂട്ടല്‍ തെറ്റി. അതിനു സമയമെടുത്തു. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട അമ്പത്തിനാല് സംവത്സരം. പോര്‍ത്തുഗീസ്കാരുടെ കത്തോലിക്കാ നുകത്തിന്റെ ക്രൂരതകള്‍ അനുഭവിച്ചു മടുത്ത ജനതയില്‍ ഒരു വിഭാഗം സുറിയാനികള്‍ മാര്‍ത്തോമ്മാ ഒന്നാമന്റെയും ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടേയും നേതൃത്വത്തില്‍ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി. ഒരുകൂട്ടര്‍ കോട്ടവാതില്‍ തകര്‍ത്തു. പോര്‍ട്ടുഗീസുകാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ചെറുത്തു, പിന്നീട് മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുന്‍പില്‍ കൂട്ടം ചേര്‍ന്ന് കുരിശില്‍ തൊട്ട് പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലവര്‍ക്കും ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു.
“കേരള ക്രിസ്ത്യാനികള്‍ ഇനി പോര്‍ട്ടുഗീസ്കാരുടെ (പൌലസ്ത്യരുടെ) ഭരണത്തിന്‍ കീഴിലായിരിക്കുകയില്ല.”
കേരളത്തിലെ കത്തോലിക്കരല്ലാത്ത സുറിയാനി ക്രിസ്ത്യാനികള്‍ അങ്ങിനെയാണുണ്ടായത്. യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, ക്നാനായ യാക്കൊബാര്‍, മലങ്കരക്കാര്‍ എല്ലാം.
മുന്നൂറ്റിഅറുപതു വര്ഷം മുമ്പ് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകാന്‍ നീണ്ട അന്‍പത്തിനാല് വര്‍ഷങ്ങള്‍ എടുത്തു. ഇന്ന് അതിലും വലുത് സംഭവിക്കാന്‍ ചിലപ്പോള്‍ അത്രയും ആഴ്ചകള്‍ മതിയാകും എന്ന് വേണ്ടപ്പെട്ടവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
“.....എന്നാല്‍, നിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തുതോന്നും? മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വീട്ടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്കു ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും. പക്ഷെ ഞാന്‍ നിന്നോട് പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കേണ്ട. നിന്റെ ഉപായവും തട്ടിപ്പും കൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്ക് വിറ്റിട്ടുമില്ല.”

മീനച്ചില്‍ താലൂക്കിലെ കടനാട് ജനിച്ച പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാറേമ്മാക്കല്‍ തോമ്മകത്തനാര്‍ (1738 – 1799) അന്നത്തെ വിദേശ കത്തോലിക്കാ മിഷനറിമാര്‍ക്ക് എഴുതിയ ഒരു കത്തില്‍ നിന്നുമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗം എടുത്തിരിക്കുന്നത് (പേജ് 275, “വര്‍ത്തമാനപ്പുസ്തകം”).
മീനച്ചില്‍ താലൂക്കിന്റെ ഇത്രതന്നെ വീര്യമുള്ള രക്തം സിരകളില്‍ കൂടെ ഓടുന്ന നിരവധി ക്നാനയക്കാര്‍ നമുക്കിന്നുണ്ട്.
തോമ്മക്കത്തനാര്‍ മിഷനറിമാര്‍ക്ക് നല്‍കിയതില്‍ കൂടുതല്‍ ബഹുമാനം നമ്മുടെ “മൂവര്‍ സംഘം” അര്‍ഹിക്കുന്നുണ്ടോ?
കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍, പിതൃസ്ഥാനീയനായ കോട്ടയം പിതാക്കന്മാര്‍ അതില്‍ സംബന്ധിക്കാറുണ്ട്. മക്കള്‍ സന്തോഷമായി ഒരു ചടങ്ങ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നമ്മുടെ ഈ പിതാക്കന്മാര്‍ യാത്രപ്പടിയും, സര്‍വചെലവും കൂടാതെ ഒരു “കിഴിയും” വാങ്ങിയാണ് മടങ്ങുന്നത്. 2008ലെ ന്യൂ ജേര്‍സി കണ്‍വെന്‍ഷനില അങ്ങിനെ പങ്കെടുക്കാന്‍ വന്നിട്ടാണ്, “ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല.” എന്ന് മൂലക്കാട്ട് പിതാവ് തട്ടി വിട്ടത്.
ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ ക്നാനായ സമുദായാംഗമായ ഫാ. ജെയിംസ്‌ കുടിലിലിന്റെ ഒരു സന്ദേശം വരികയുണ്ടായി. അതിങ്ങനെയായിരുന്നു:
In order to save our community we need to immediately:
·       Stop attending Malayalam Mass, instead attend your own local parish.
·       Form a KCCNA committee with the presidents of each local association.
·       Collect the list of all Knanaya Catholics in North America and Europe.
·       Send this list to the Pope, immediately, with an attached memorandum, as I suggested 6 months ago.
·       Demand a new independent Diocese for us like that of Kottayam.
·       If the new Diocese takes time to create, then, immediately extend the jurisdiction of the Bishop of Kottayam over all Knanaya Catholic’s all over the world.
·       If neither can be obtained, then we will leave the Catholic Church and join the Jacobites as they did in the 16th century.
Action in this matter must be taken immediately, and every individual who loves this community of Knanaya Catholics must be united to help achieve this goal.
United we stand, Divided we fall.
ചിക്കാഗോയിലോ, അമേരിക്കയിലെ മറ്റേതെങ്കിലും ഒരു ക്നാനായ പള്ളിയില്‍ വച്ച് പുതിയൊരു ക്നാനായ കുരുശ് സത്യം ഉണ്ടാകാന്‍ പോകുന്നു എന്ന് ഈ പശ്ചാത്തലത്തില്‍ വിചാരിക്കുവാന്‍ പ്രത്യേക ദിവ്യദൃഷ്ടിയുടെ ആവശ്യമില്ല. അതിനു കോമ്മണ്‍ സെന്‍സ്‌ എന്നറിയപ്പെടുന്ന, സാമാന്യബുദ്ധി മാത്രം മതി. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ അതികൃതര്‍ക്ക് ആ സാധനം അത്യാവശ്യത്തിനു ഉണ്ടോ എന്ന് സംശയം തോന്നുകയാണ്.
(തുടരും.....)
ലിങ്കുകള്‍:
വായിച്ചുരസിക്കാന്‍, തോമ്മാക്കത്തനാരുടെ കത്തില്‍ നിന്ന് അല്പം കൂടി...
".......ഇങ്ങനെയെല്ലാമിരിക്കുമ്പോള്‍ നീ പല പല സങ്കടങ്ങള്‍ മലങ്കരയില്‍ അനുഭവിച്ചുവരുന്നുവെന്നു പുറംനാടുകളിലേക്ക് എഴുതിയയ്ക്കുന്നത് ആലോചിച്ചാല്‍ മനുഷ്യര്‍ക്കുള്ള സാധാരണ സങ്കടങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെറൊരുതരം സങ്കടമാണ്. അതിനു തീര്‍ച്ചയായും കാരണം ഞാങ്ങളാണെന്നും സമ്മതിക്കാം. എന്താണീ സങ്കടങ്ങള്‍? അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടത്തെ സങ്കടങ്ങള്‍. അത് തിന്നുകുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണ് മലങ്കര ഇടവകയില്‍ക്കിടന്നു നീ പാടുപെടുന്നു എന്ന് പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്നു അവിടെ പിരിഞ്ഞുകിട്ടുന്ന നേര്ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു. പരമാര്ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണ് മലങ്കരയില്‍ മിശിഹായ്‌ക്കുവേണ്ടി പാടുപെടാന്‍ നീ ഓടിവരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നിനക്ക് മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ......"

2 comments:

  1. KCCNA should immediately start acting on this and plan a 'koonan kurisu' like oath event during the next convention, if no results are obtained!

    ReplyDelete
  2. ചിക്കാഗോയിലെ ക്നാനായ സഭാ സാമുദായിക നേതൃത്വത്തിലുള്ള കണിയാലി, തോട്ടപുറം, കുളങ്ങര,വാച്ചാചിറ, കോട്ടൂര്‍, തൊട്ടിചിറ, കിഴക്കെകുറ്റ്, പൂത്തറ, നന്നികാട്ട്, കണ്ണച്ചാന്‍പറമ്പന്‍, മുളയാനികുന്നന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ നേതൃത്വപാടവം പ്രയോജനപെടുത്തികൊണ്ട് 750 വിശ്വാസികളുടെ ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്തീദ്രല് പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നടത്തുവാനും , അതിനു ശേഷം ഒരു മണിക്കുര്‌ അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്‍ത്ഥന നടത്തുവാനും നിരവധി ആളുകള്‍ ആഗ്രഹിക്കുന്നു, ആവശ്യപെടുന്നു. പ്രിയ വായനക്കാര്‍ ഈ ആശയത്തെ, പ്രചരിപ്പിച്ചു പ്രവര്‌തികമക്കുവന്‌ വേണ്ട സഹായം ചെയ്യണമെന്നു അപേഷിക്കുന്നു.

    ReplyDelete